UPDATES

വായിച്ചോ‌

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ പാത കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായി

2017 ഏപ്രിലിലാണ് അണ്ടര്‍വാട്ടര്‍ മെട്രോ ടണലുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ പാത കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായി. ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്ന കൊല്‍ക്കത്ത മെട്രോ ലൈന്‍ രണ്ടിന്റെ ഭാഗമായി ഈസ്റ്റ് വെസ്റ്റ് മെട്രോ സര്‍വീസിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. 16.6 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ പാത രണ്ട് ഘട്ടമായിട്ടാണ് പൂര്‍ത്തീകരിച്ചത്.

സാള്‍ട്ട് ലേക്ക് സെക്ടര്‍ 5 സ്റ്റേഷന്‍ മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം ജംഗ്ക്ഷന്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ സര്‍വീസ് ഈ മാസം അവസാനം തന്നെ തുടങ്ങും. അണ്ടര്‍ വാട്ടര്‍ പാത വരുന്നതോടെ യാത്രാസമയം കുറയ്ക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം. സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ച് സ്‌റ്റേഷനില്‍ നിന്ന് ഹൗറ മൈദാന്‍ സ്‌റ്റേഷന്‍ വരെ 60 സെക്കന്‍ഡില്‍ എത്താനാകും.

2017 ഏപ്രിലിലാണ് അണ്ടര്‍വാട്ടര്‍ മെട്രോ ടണലുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. 30 മീറ്റര്‍ ആഴത്തില്‍ 520 മീറ്ററാണ് ടണലിന്റെ നീളം. ടണല്‍ നിര്‍മ്മാണത്തിനുള്ള യന്ത്രഭാഗങ്ങള്‍ ജര്‍മ്മനിയില്‍ നിന്നായിരുന്നു ഇറക്കുമതി ചെയ്തത്.

കൂടുതല്‍ വായനയ്ക്ക് – https://bit.ly/31K7Sd6

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍