UPDATES

വായിച്ചോ‌

ആസിഡ് ആക്രമണം തളര്‍ത്താത്ത ലക്ഷ്മിയെ തളര്‍ത്തുന്ന ചോദ്യം: നിങ്ങളുടെ മുഖം എവിടെ?

വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ താമസിക്കുന്ന വീട് പോലും ഒഴിയേണ്ട അവസ്ഥയിലാണ് ലക്ഷ്മി. ഒരു വര്‍ഷത്തോളമായി ലക്ഷ്മിക്ക് ജോലിയില്ല.

2014ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (വിദേശകാര്യ വകുപ്പ്) ഇന്റര്‍നാണല്‍ വുമണ്‍ ഓഫ് കറേജ് പുരസ്‌കാരം നേടിയ വ്യക്തിയാണ് ആസിഡ് ആക്രമണത്തിന് ഇരയായ 30കാരി ലക്ഷ്മി അഗര്‍വാള്‍. നിലവില്‍ ഒരു ജോലി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ലക്ഷ്മിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ താമസിക്കുന്ന വീട് പോലും ഒഴിയേണ്ട അവസ്ഥയിലാണ് ലക്ഷ്മി. 2005ലാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്.

വാടക കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ നിലവില്‍ ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയിലാണ് ലക്ഷ്മി. പുരസ്‌കാരങ്ങള്‍ കിട്ടുകയും റാംപില്‍ നടക്കുകയും ചര്‍ച്ചകല്‍ പങ്കെടുക്കുകയുമെല്ലാം ചെയ്ത് അറിയപ്പെട്ട് തുടങ്ങിയതോടെ ഞാന്‍ സാമ്പത്തിക ഭദ്രത നേടിയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ദൈനംദിന കാര്യങ്ങള്‍ക്ക് പോലും പണമില്ലെന്നതാണ് വസ്തുതയെന്ന് ലക്ഷ്മി അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തോളമായി ലക്ഷ്്മിക്ക് ജോലിയില്ല.

നാല് വര്‍ഷം മുമ്പ് ലക്ഷ്മി, സ്റ്റോപ്പ് ആസിഡ് അറ്റാക്ക് കാംപെയിന് തുടക്കം കുറിച്ച അലോക് ദീക്ഷിതിനൊപ്പം പുതിയ ജീവിതം തുടങ്ങിയിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ടായി. ഇവരുടെ പ്രണയവും വിവാഹേതര കുടുംബജീവിതവും വലിയ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ച് ചാന്‍വ് ഫൗണ്ടേഷന്‍ എന്നൊരു എന്‍ജിഒ രൂപീകരിക്കുകയും ചെയ്തു എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. എന്‍ജിഒയിലെ ജോലിക്ക് മാസം 10,000 രൂപ ശമ്പളമാണ് പ്രതിമാസം ലക്ഷ്മിക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഈ ജോലി വിട്ടതിനെ തുടര്‍ന്ന് അതും ഇല്ലാതായി. പല ജോലികള്‍ക്കും അപേക്ഷിച്ചെങ്കിലും ആദ്യം പറ്റിയൊരു മുഖം അതിന് വേണമെന്നാണ് മറുപടി കിട്ടിയതെന്ന് ലക്ഷ്മി പറയുന്നു.

ഇന്ത്യയില്‍ ആസിഡ് ആക്രമണത്തിന് ഇരകളാകുന്നവര്‍ക്ക് വേണ്ടുവോളം സഹതാപം കിട്ടാറുണ്ടെന്നും എന്നാല്‍ സഹായമൊന്നും കിട്ടാറില്ലെന്നും ലക്ഷ്മി അഗര്‍വാള്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാര തുകയായി ലക്ഷ്മിക്ക് കിട്ടിയിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ശസ്ത്രക്രിയയ്ക്കും ഗര്‍ഭാനന്തര ചികിത്സയ്ക്കും പ്രസവ ചിലവുകള്‍ക്കുമായി പോയി. യുഎസ് ഫസ്റ്റ് ലേഡി ആയിരുന്ന മിഷേല്‍ ഒബാമയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചപ്പോള്‍ വലിയ പ്രശസ്തി ലക്ഷ്മിക്ക് കിട്ടിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആളുകള്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള താല്‍പര്യം പണം നല്‍കാനില്ലെന്ന് ഹ്യൂമണ്‍സ് ഫോര്‍ ഹ്യുമാനിറ്റി എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ അനുരാഗ് ചൗഹാന്‍ പറയുന്നു.

വായനയ്ക്ക്: https://goo.gl/i1a5Yj

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍