UPDATES

വായിച്ചോ‌

പോസ്റ്റില്‍ കയറി വൈദ്യുതി കമ്പിയില്‍ കടിച്ച പുള്ളിപുലി ഷോക്കേറ്റ് ചത്തു

നിസാമാബാദിലെ കൃഷിയിടത്തിനു സമീപത്തുള്ള വൈദ്യുത ലൈനിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്

ഹൈദരാബാദില്‍ പോസ്റ്റില്‍ കയറി വൈദ്യുതി കമ്പിയില്‍ കടിച്ച പുള്ളിപുലി ഷോക്കേറ്റ് ചത്തു. നിസാമാബാദിലെ കൃഷിയിടത്തിനു സമീപത്തുള്ള വൈദ്യുത ലൈനിലാണ് നാലുവയസ്സുള്ള പുള്ളിപ്പുലിയുടെ ജഡം തൂങ്ങികിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. മൃഗങ്ങളോ മനുഷ്യരോ ഇല്ലാത്ത ഈ പ്രദേശത്ത് പുലി എങ്ങനെ എത്തിച്ചേര്‍ന്നെന്നും എന്തിന് വൈദ്യുത പോസ്റ്റിന് മുകളില്‍ കയറി എന്നതും വ്യക്തമല്ലെന്നാണ് നിസാമാബാദ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പാടശേഖരത്തിനു സമീപത്തുള്ള വൈദ്യുത പോസ്റ്റിന് സമീപത്തെങ്ങും മരങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ പരിസര പ്രദേശങ്ങള്‍ വ്യക്തമായി കാണുന്നതിന് പുലി ഉയരമുള്ള സ്ഥലത്ത് കയറിയതാകാമെന്നാണ് കരുതുന്നത്. അപകട സാഹചര്യങ്ങളിലോ മറ്റേതെങ്കിലും ജീവികലെ പിന്തുടരുമ്പോഴോ പുലികള്‍ മരങ്ങളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കയറാറുണ്ടെന്നും അങ്ങനെയാകാം ഇവിടെയും സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു.

വൈദ്യുതി കമ്പിയില്‍ കടിച്ചതാണ് പുലി ചാവാന്‍ കാരണമെന്ന് കരുതുന്നത്. സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ഈ പ്രദേശത്ത് ഇടയ്ക്ക് പുലിയിറങ്ങാറുണ്ട്. സംഭവത്തെ തുടര്‍ന്ന് പുലികളെ നിരീക്ഷിക്കുന്നതിന് മറ്റും പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/73S69f

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍