UPDATES

വായിച്ചോ‌

പതിനഞ്ചാം വയസില്‍ അമ്മയായതിനെ കുറിച്ച്; ഒരു അതിജീവന കുറിപ്പ്

സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോവുക ദുഷ്ക്കരമായിരുന്നു. നഷ്ടപ്പെട്ടേക്കാവുന്ന ജീവിതം എനിക്കു തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു.

കൌമാരക്കാരിയായ ഞാന്‍ അന്ന് അമ്മയോടും സഹോദരങ്ങളോടും ഒപ്പം ഡെവോണില്‍ വളരെ ആഹ്ളാദകരമായ ജീവിതം നയിക്കുകയായിരുന്നു. ഒരു ദിവസം ഫുട്ബോള്‍ കളിക്കുന്നതിനിടയിലാണ് വയറില്‍ വല്ലാത്തൊരു അസ്വസ്ഥത എനിക്കു അനുഭവപ്പെട്ടത്. പെട്ടെന്നു തന്നെ ഡോക്ടറെ കണ്ടു. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ദിവസമായിരുന്നു അത്. ഞാന്‍ ഗര്‍ഭിണി ആയിരുന്നു. അന്നെനിക്ക് എനിക്കു വയസ്സ് 14.

ഇത് എനിക്കു വലിയ ഞെട്ടല്‍ ഉണ്ടാക്കി. എങ്ങിനെയാണ് ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടത് എന്നു എനിക്കു മനസിലായില്ല. ആര്‍ത്തവം നിന്നിട്ടുമുണ്ടായിരുന്നില്ല. തികച്ചും വിചിത്രമായിരുന്നു അത്. ആള്‍ട്രാ സൌണ്ട് സ്കാനില്‍ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്നത് ഡോക്ടര്‍മാര്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആശ്ചര്യപ്പെട്ടു. കുഞ്ഞ് പിന്നിലായതുകൊണ്ടാണ് ആറുമാസം കഴിഞ്ഞിട്ടും വയറ് വലുതാവാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒടുവില്‍ അമ്മയുടെ മുന്‍പില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു. അമ്മയും സഹോദരങ്ങളും എന്നെ കുറ്റപ്പെടുത്തിയില്ല. ഇനി എന്ത് എന്ന ആലോചന എന്നെ ഭ്രാന്ത് പിടിപ്പിച്ചു. എന്റെ ആണ്‍ സുഹൃത്തിന്റെയും മാതാപിതാക്കളുടെയും പ്രതികരണം അത്ര അനുകൂലമായിരുന്നില്ല.

ഒടുവില്‍ അമ്മയുടെയും സഹോദരങ്ങളുടെയും പിന്തുണയോടെ കുഞ്ഞിനു ജന്മം നല്‍കാന്‍ തീരുമാനിച്ചു. പതിനഞ്ചാം വയസില്‍ അമ്മയാകുക എന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പറ്റാത്തതായിരുന്നു. അങ്ങനെ മെയ് പിറന്നു. അവള്‍ എന്റെ പ്രിയപ്പെട്ടവളായി.

സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോവുക ദുഷ്ക്കരമായിരുന്നു. നഷ്ടപ്പെട്ടേക്കാവുന്ന ജീവിതം എനിക്കു തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/SNvYzf

19 കഴിഞ്ഞ ‘യൂത്തന്‍മാരു’ടെ ശ്രദ്ധയ്ക്ക്, നിങ്ങളിപ്പോഴും കൗമാരത്തിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍