UPDATES

വായിച്ചോ‌

ഭര്‍ത്താവ് കടത്തിക്കൊണ്ടു പോയ മക്കള്‍ക്കായി ദുബായില്‍ ലിത്വാനിയക്കാരിയുടെ കാത്തിരിപ്പ്

ദുബായില്‍ ജനിച്ച പാകിസ്ഥാന്‍ പൗരനായ അവരുടെ ഭര്‍ത്താവ് മൈമുന ലിസ്‌കൗസ്-കെയ്റ്റിനെ ഉപേക്ഷിച്ച് മൂന്ന് മക്കളെയും കൊണ്ട് പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.

പ്രവാസത്തിന്റെ കഥകള്‍ ചിലപ്പോഴൊക്കെ ദാരുണവും ക്രൂരവുമായി മാറുന്നു. ആറ് വര്‍ഷം മുമ്പ് ദുബായിലെ സഫാ പാര്‍ക്കിലേക്ക് സ്വന്തം ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോയ തന്റെ മൂന്ന് പെണ്‍മക്കളെ കാത്തിരിക്കുകയാണ് ലിത്വാനിയയില്‍ നിന്നുള്ള ഈ മാതാവ്. ദുബായില്‍ ജനിച്ച പാകിസ്ഥാന്‍ പൗരനായ അവരുടെ ഭര്‍ത്താവ് മൈമുന ലിസ്‌കൗസ്-കെയ്റ്റിനെ ഉപേക്ഷിച്ച് മൂന്ന് മക്കളെയും കൊണ്ട് പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. 2011 ഏപ്രില്‍ നാലിനാണ് അവരുടെ ഭര്‍ത്താവ് മൂന്ന് മക്കളെയും കൊണ്ട് പാകിസ്ഥാനിലേക്ക് കടന്നത്.

നാലുവര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നും അവര്‍ക്ക് വിവാഹമോചന കത്ത് കൊറിയറില്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജുമൈറയിലെ വില്ലയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. സമാനസാഹചര്യത്തില്‍ പെട്ട സൈനാബ് ഫവാദ് എന്ന ഇന്ത്യക്കാരിയുടെ കഥ വലിയ കോളിളക്കം സൃഷ്ടിച്ചിട്ട് അധിക കാലം കഴിഞ്ഞിട്ടില്ല. അവരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള തീവ്രശ്രമങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലാണ് മയിമൗനയുടെ ദുരനുഭവം പുറത്തുവരുന്നത്. തങ്ങളെ ഇരുവരെയും ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചതാണെന്നും കുട്ടികളില്‍ നിന്നും നിര്‍ബന്ധിച്ച് വേര്‍പ്പിരിക്കപ്പെട്ടവരാണെന്നും മയിമൗന ചൂണ്ടിക്കാണിക്കുന്നു. സൈനാബിനെ പോലെ തനിക്കും കുട്ടികളെ തിരികെ ലഭിക്കും എന്ന ശുഭപ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ ലിത്വേനിയക്കാരി.

സമാനസാഹചര്യത്തില്‍ പെട്ട സൈനാബിന് മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മക്കളായ മുസമ്മിലിനെയും മുസ്തഫയെയും തിരികെ ലഭിച്ചത്. അവരുടെ ജീവിതം ഇപ്പോള്‍ ബോളിവുഡില്‍ സിനിമയാവുകയാണ്. ഇതില്‍ നിന്നും ഊര്‍ജ്ജ ഉള്‍ക്കൊണ്ടാണ് മയിമൗന കുട്ടികള്‍ക്കായി പോരാട്ടം തുടരാന്‍ ഉദ്ദേശിക്കുന്നത്. മക്കളായ മരിയം (13), അയിഷ (11), അംന (9) എന്നിവരെ അന്വേഷിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനിലേക്ക് പോകാന്‍ ഉദ്ദേശിക്കുകയാണ് മയിമൗന. കുട്ടികള്‍ ലിത്വാനിയന്‍ പൗരന്മാരാണെന്നത് സ്ഥിതിഗതികള്‍ വഷളാക്കുന്നു. അവര്‍ക്ക് എക്കാലവും പാകിസ്ഥാനില്‍ ജീവിക്കാനാവില്ല.

ദുബായ് കോടതി കുട്ടികളുടെ സംരക്ഷണ അവകാശം മയിമൗനയ്ക്ക് നല്‍കി കൊണ്ട് 2013ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ മടക്കിക്കൊണ്ടുവരുന്നതിനായി പാകിസ്ഥാനിലേക്ക് പോകുന്നതിന് മൈമുന വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അത് ആവര്‍ത്തിച്ച് നിരസിക്കപ്പെടുകയായിരുന്നു. ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിലുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയ അവര്‍ ഇപ്പോഴും പ്രതീക്ഷകള്‍ കൈവിടാതെ കാത്തിരിക്കുകയാണ്. പാകിസ്ഥാനില്‍ നി്ന്നും ആരോ അയച്ചു കൊടുത്ത കുട്ടികളുടെ ഒരു ഫോട്ടോ മാത്രമാണ് അവര്‍ക്ക് ആകെ ആശ്വാസം. ദുബായിലെ ഒരു പ്രീസ്‌കൂളില്‍ അദ്ധ്യാപികയാണ് ഇപ്പോള്‍ മയിമൗന.

1996ലാണ് എഡിത എന്ന് പേരുണ്ടായിരുന്നു ഇവര്‍ തന്റ പാകിസ്ഥാനി ഭര്‍ത്താവിനെ കണ്ടുമുട്ടുന്നത്. 2003ല്‍ ഭര്‍ത്താവ് നിര്‍ദ്ദേശിച്ച മൈമുന എന്ന് പേര് സ്വീകരിച്ചുകൊണ്ട് അവര്‍ ഇസ്ലാം മതം സ്വീകരിച്ചു. 2004ല്‍ ലിത്വാനിയയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. 2010ല്‍ ലിത്വാനിയയില്‍ ജനിച്ച മൂന്ന് കുട്ടികളുമായി ദുബായില്‍ മടങ്ങയെത്തിയ അവര്‍ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജുമേരിയായിലെ വില്ലയില്‍ താമസം തുടങ്ങി. 2011 ഏപ്രില്‍ നാലിന് കുട്ടികളുമായി ഭര്‍ത്താവ് മുങ്ങുകയും ഏപ്രില്‍ പത്തിന് പാകിസ്ഥാനില്‍ നിന്നും വിവാഹമോചന കത്ത് അയച്ചു കിട്ടുകയും ചെയ്തു. 2013 ഡിസംബര്‍ 17നാണ് കുട്ടികളുടെ അവകാശം മയിമൗനയില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ദുബായ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

വായിച്ചോ:
https://goo.gl/YK1TWT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍