UPDATES

വായിച്ചോ‌

‘ഗായികമാരില്‍ വിശ്വസിക്കുന്ന’ വായനക്കാര്‍ക്ക് നന്ദി; ആണുങ്ങളുടെ ഗ്രാമിക്കെതിരെ ഗായികയുടെ പത്രപരസ്യം

ഗ്രാമി അവാര്‍ഡ് ദാനത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആല്‍ബങ്ങളിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്ന ലോര്‍ദെയെ ചടങ്ങില്‍ ഒറ്റയ്ക്ക് പാടാന്‍ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങില്‍ തനിക്ക് നേരിട്ട അപമാനത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്റ് ഗായിക ലോര്‍ദെ തന്റെ നാട്ടിലെ പ്രമുഖ പത്രത്തില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി. ‘ഗായികമാരില്‍ വിശ്വസിക്കുന്ന’ വായനക്കാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് ന്യൂസിലന്റെ ഹെറാള്‍ഡ് പത്രത്തില്‍ ലോര്‍ദെ മുഴുവന്‍ പേജ് പരസ്യം നല്‍കിയിരിക്കുന്നത്. ഗ്രാമി അവാര്‍ഡ് ദാനത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആല്‍ബങ്ങളിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്ന ലോര്‍ദെയെ ചടങ്ങില്‍ ഒറ്റയ്ക്ക് പാടാന്‍ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു.

അന്തരിച്ച് ടോം പെറ്റിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാടാന്‍ മാത്രമാണ് അവര്‍ക്ക് ക്ഷണം ലഭിച്ചതെന്നും അത് ഗായിക നിരസിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തനിക്ക് ഒരു ‘സ്‌റ്റേജിനെ കൊല്ലാന്‍ സാധിക്കുന്നില്ല’ എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ നേരിട്ടു കണ്ടുകൊള്ളൂ എന്നവര്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ‘മര്‍ദ്ദകരെ പുറത്താക്കുന്നത് എങ്ങനെ’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ഫെമിനിസ്റ്റ് കലാകാരി ജെന്നി ഹോള്‍സറുടെ ലേഖനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രം ധരിച്ചായിരുന്നു അവര്‍ ചടങ്ങിന് എത്തിയത്.

എന്നാല്‍ സ്ത്രീകളെ അവഗണിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ തങ്ങള്‍ക്ക് കഴിയാറില്ലെന്നുമാണ് ഗ്രാമി പ്രൊഡ്യൂസറായ കെന്‍ എഹ്രിലിച്ച് വിശദീകരിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇറങ്ങാന്‍ പോകുന്ന ആല്‍ബത്തിലെ രണ്ട് ഗാനങ്ങള്‍ പാടാന്‍ സിറ്റിംഗിനും ഷാഗ്ഗിക്കും അവസരം നല്‍കിയത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് #GrammysSoMale എന്ന ഹാഷ്ടാഗ് ചടങ്ങിനിടയില്‍ പ്രചരിച്ചിരുന്നു. തുല്യ പ്രാതിനിധ്യം വേണമെങ്കില്‍ ഗായികമാര്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ഗ്രാമി പ്രസിഡന്റ് നീല്‍ പോര്‍ട്ട്‌നൗവിന്റെ പരമാര്‍ശം കൂടുതല്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തില്‍ തീരെ നിരുത്തരവാദപരമായ പ്രസ്താവനയാണ് പോര്‍ട്ട്‌നൗ നടത്തിയതെന്നായിരുന്നു ഗായിക ഷെറില്‍ ക്രോയുടെ അഭിപ്രായം. മിക്കവാറും എല്ലാ വിഭാഗങ്ങളും പുരുഷന്മാര്‍ക്കായി സംവരണം ചെയ്യപ്പെടുമ്പോള്‍ ആരെ മാത്രകയാക്കിയാണ് സ്ത്രീകള്‍ ഗിത്താറെടുത്ത് പാടേണ്ടതെന്നും അവര്‍ ചോദിക്കുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/jjW1gQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍