UPDATES

വായിച്ചോ‌

കോളറാകാലത്തെ പ്രണയത്തിന്റെ നാട്ടില്‍ ഗറില്ലകള്‍ക്ക് സ്‌നേഹം നിറഞ്ഞ കത്തുകള്‍; പ്രചോദനം കൈലാഷ് സത്യാര്‍ത്ഥി

സത്യാര്‍ത്ഥി പറഞ്ഞത് പൊതുവില്‍ അന്യവത്കരിക്കുപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. പരാഗയ്ക്കും പലാസിയോസിനും പെട്ടെന്ന് ഓര്‍മ്മ വന്നത് സ്വാഭാവിക ജീവിതവുമായും മുഖ്യധാരാ സമൂഹവുമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന ഫാര്‍ക് ഗറില്ലകളെ കുറിച്ചാണ്.

നമുക്ക് പരിചയമുള്ള വ്യക്തികള്‍ക്ക് മാത്രമേ പ്രണയലേഖനങ്ങളും സ്നേഹനിര്‍ഭരമായ കത്തുകളും   അയയ്ക്കാവൂ എന്നുണ്ടോ? ഇല്ലെന്നാണ് കൊളംബിയന്‍ യുവി ആക്ടിവിസ്റ്റുകളായ ലിയനാഡോ പാരാഗയുടേയും ക്രിസ്റ്റ്യന്‍ പലാസിയോസിന്റേയും മറ്റും നിലപാട്. ബൊഗോട്ട് ആര്‍ട്ട് ഫൗണ്ടേഷനിലെ ലിയനാഡോ പരാഗയും യംഗ് യൂത്ത് ഫൗണ്ടേഷനിലെ ക്രിസ്റ്റ്യന്‍ പലാസിയോസും ചേര്‍ന്ന് കാര്‍ട്ടാസ് പോര്‍ ലാ റീകണ്‍സിലിയേഷന്‍ അഥവാ ലെറ്റേര്‍സ് ഫോര്‍ റീകണ്‍സിലിയേഷന്‍ (പുനരേകീകരണത്തിനുള്ള കത്തുള്‍) എന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് – ഗറില്ലാ പോരാളികള്‍ക്ക് കത്തുകളെഴുതാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ഇവര്‍.

ലാറ്റിനമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗറില്ലാ പോരാട്ടത്തിന് അന്ത്യം കുറിച്ച് കൊളംബിയന്‍ ഗവണ്‍മെന്റും സായുധ വിപ്ലവ സംഘടനയായ FARCഉം തതമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പ് വച്ചിരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഹോസെ മാനുവല്‍ സാന്റോസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതും ഇതിന്റെ പേരിലാണ്. എന്നാല്‍ ഗറില്ലകളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിന് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി ഒളിവില്‍ പ്രവര്‍ത്തനം നടത്തുന്നവരെ സംബന്ധിച്ച് യുദ്ധത്തിന്റെ രീതികള്‍ പെട്ടെന്ന് ഉപേക്ഷിക്കുക എളുപ്പമല്ല. എല്ലാദിവസവും മുഴുവന്‍ സമയവും തോക്ക് അവര്‍ക്കൊപ്പമുണ്ടാകും. പെട്ടെന്ന് സാധാരണ സിവിലിയന്‍ ലൈഫിലേയ്ക്ക് മാറുക എന്നത് ഒട്ടും എളുപ്പമല്ല. ഗറില്ലാ സമരത്തോട് ശക്തമായ എതിര്‍പ്പുള്ളവരേയും മുന്‍ വഗറില്ലകളേയും ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ കത്തെഴുത്ത് പരിപാടി. ഇതിനകം ആയിരക്കണക്കിന് യുവാക്കള്‍ ഇത്തരത്തില്‍ കത്തുകളയ്ക്കുന്ന്തായാണ് റിപ്പോര്‍ട്ട്.


6,900 മുന്‍ ഗറില്ലകള്‍ക്ക് കത്തുകളെഴുതി വ്യക്തപരമായി കണ്ട് കൈമാറും. ഫെബ്രുവരിയില്‍ കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ സംഘടിപ്പിച്ച നൊബേല്‍ ജേതാക്കളുടെ സമ്മേളനത്തിനിടെയാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത കൈലാഷ് സത്യാര്‍ത്ഥിയുമായി പരാഗയും പലാസിയോസും സംസാരിച്ചിരുന്നു. സത്യാര്‍ത്ഥിയാണ് ഇത്തരമൊരു ആശയത്തിന് പ്രേരണയായത്. ഗറില്ലകളെ കുറിച്ചല്ല സത്യാര്‍ത്ഥി പറഞ്ഞത്. പൊതുവില്‍ അന്യവത്കരിക്കുപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. ലിയനാഡോ പരാഗയ്ക്കും ക്രിസ്റ്റ്യന്‍ പലാസിയോസിനും പെട്ടെന്ന് ഓര്‍മ്മ വന്നത് സ്വാഭാവിക ജീവിതവുമായും മുഖ്യധാരാ സമൂഹവുമായും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന ഫാര്‍ക് ഗറില്ലകളെ കുറിച്ചാണ്.

രണ്ടായിരത്തിലധികം കത്തുകള്‍ കിട്ടിയതില്‍ 765 എണ്ണം മുന്‍ ഗറില്ലകള്‍ക്ക് അയച്ചുകഴിഞ്ഞു. ബൊഗോട്ടയ്ക്ക് പുറമെ കാലി, മാനിസേല്‍സ്, ബാരണ്‍ക്വില എന്നീ നഗരങ്ങളിലെല്ലാം ലെറ്റര്‍ കാംപെയിന്‍ സജീവമായി മുന്നോട്ട് പോകുന്നു. ഒരിക്കല്‍ നേതാക്കളില്‍ നിന്ന് ആജ്ഞ സ്വീകരിക്കാന്‍ വരിയായി നിന്നിരുന്ന പോലെ പലയിടങ്ങളിലും കത്തുകള്‍ സ്വീകരിക്കാന്‍ വരിയായി നിന്നു. ഇത്തവണ സ്വന്തം നാട്ടുകാരുടെ പിന്തുണയും സ്‌നേഹവും അനുഭവിക്കാനാണെന്ന് മാത്രം. ഒരു രാഷ്ട്രീയ കക്ഷിയായി പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള ആലോചനയെ പറ്റി ഫാര്‍ക് നേതാക്കള്‍ തങ്ങളെ കാണാനെത്തിയ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും പറഞ്ഞു. പല ഫാര്‍ക് നേതാക്കളും കത്തുകള്‍ക്ക് മറുപടിയെഴുതി.

കാലിയിലെ ആര്‍ച്ച് ബിഷപ്പ് ഡാരിയോ ഡി ജീസസ് മോണ്‍സ്ലേവിന് അയച്ച കത്തില്‍ ഫാര്‍ക് കമാന്‍ഡറായിരുന്ന ഗുസ്താവോ ഗോണ്‍സാലസ് ഇങ്ങനെയെഴുതി:

“ആയുധം താഴെ വച്ചാല്‍ സമാധാനം വരുമെന്നാണ് കൊളംബിയക്കാരില്‍ പലരും കരുതുന്നത്. എന്നാല്‍ പ്രശ്‌നം അതൊന്നുമല്ല. അസമത്വം, പട്ടിണി, വിദ്യാഭ്യാസത്തിന്റേയും തൊഴിലിന്റേയും ആരോഗ്യരക്ഷയുടേയും അഭാവം ഇതൊക്കെ നിലനില്‍ക്കുന്ന കാലത്തോളം ആരെങ്കിലുമൊക്കെ ആയുധമെടുത്ത് രംഗത്ത് വരും. അവകാശങ്ങള്‍ക്കായി പോരാടിക്കൊണ്ടും ഭരണകൂടത്തിനെതിരെ കലാപവുമായും. ഇപ്പോള്‍ ഫാര്‍ക് രാഷ്ട്രീയത്തില്‍ ഇടപെട്ടകൊണ്ടും ആയുധങ്ങള്‍ ഉപേക്ഷിച്ചുമാണ് സമാധാനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും ഐക്യപ്പെടാന്‍ ഞങ്ങളാഗ്രഹിക്കുന്നത്. യുദ്ധക്കൊതിയന്മാരുടെ വെറികളേയും താല്‍പര്യങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ട്. ഒന്നും എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ജീവിതത്തെ സമരമായി കാണുന്ന വരെ സംബന്ധിച്ച് വലിയ വെല്ലുവിളികള്‍ മുന്നിലുണ്ട്. പല തടസങ്ങളുമുണ്ടായേക്കും. എന്നാല്‍ ഒരുമിച്ച് അതിനെ നേരിട്ട് നമ്മള്‍ വിജയിക്കും.”

വായനയ്ക്ക്: https://goo.gl/aXdNtm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍