UPDATES

വായിച്ചോ‌

#മീ ടൂ: ഹാര്‍വി വീന്‍സ്റ്റീനില്‍ നിന്നുള്ള പീഡനങ്ങളെപ്പറ്റി എനിക്കും പറയാനുണ്ട്: ലുപീറ്റ ന്യോംഗോ

ഇന്‍ഡസ്ട്രി ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കരുത്. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും നിശബ്ദരാകരുത്.

ഹാര്‍വി വീസന്‍സ്റ്റീനില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമുണ്ടായ ലൈംഗിക പീഡനം സംബന്ധിച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പലരും രംഗത്ത് വരുന്നതായി കാണുന്നു. ഹാര്‍വിയില്‍ നിന്ന് എനിക്കുണ്ടായ അനുഭവം എന്റെ മനസില്‍ അടക്കിവച്ചിരിക്കുകയായിരുന്നു. ഈ നിശബ്ദതയാണ് ഈ വേട്ടക്കാരനെ ഇത്രയുംകാലം സ്വതന്ത്രനായി വിഹരിക്കാന്‍ അനുവദിച്ചത്. ഞാന്‍ ആ സമയത്ത് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. സ്വയം കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മറ്റ് സ്ത്രീകളെ പോലെ.

ഞാന്‍ ഹാര്‍വി വീന്‍സ്റ്റീനെ കാണുന്നത് 2011ല്‍ ബെര്‍ലിനിലെ പുരസ്‌കാര വിതരണച്ചടങ്ങിനിടെയാണ്. ഞാന്‍ യേല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഹോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള നിര്‍മ്മാതാവ് എന്ന് പറഞ്ഞാണ് ഒരാള്‍ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. നല്ലൊരു കരിയര്‍ ആഗ്രഹിക്കുന്ന തുടക്കക്കാരി എന്ന നിലയില്‍ ഹോളിവുഡുമായി ബന്ധപ്പെട്ട ആളുകള്‍ പരിചയപ്പെടുന്നതില്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. അതേസമയം അപരിചതരെ സൂക്ഷിക്കണം എന്ന തോന്നലുണ്ടായിരുന്നു. പ്രത്യേകിച്ച് പുരുഷന്മാരുടെ ഉദ്ദേശങ്ങളെ പറ്റി എനിക്ക് സംശയങ്ങളുണ്ടായിരുന്നു.

അത്താഴവിരുന്നിന് എനിക്കൊപ്പമുണ്ടായിരുന്നവരോട് ഞാന്‍ ഹാര്‍വിയപ്പറ്റി ചോദിച്ചു. ഹാര്‍വിയെ പരിയപ്പെടുന്നത് നല്ലതാണെന്നും എന്നാല്‍ അദ്ദേഹത്തെ സൂക്ഷിക്കണം എന്നുമാണ് ഒരു വനിതാ പ്രൊഡ്യൂസര്‍ പറഞ്ഞത്.  ചിലപ്പോള്‍ അയാള്‍ ഉപദ്രവകാരിയായി മാറാമെന്ന് അവര്‍ പറഞ്ഞു. ഏതായാലും ഞാന്‍ അദ്ദേഹത്തിന് എന്റെ നമ്പര്‍ അടക്കമുള്ള കോണ്‍ടാക്ട് വിവരങ്ങള്‍ കൈമാറി. അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രോജക്ടുകളില്‍ അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതി. ഞാന്‍ പ്രൊഫഷണലായാണ് കാര്യങ്ങള്‍ കണ്ടത്. വളരെ ഔപചാരികമായി മിസ്റ്റര്‍ വീന്‍സ്റ്റീന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാല്‍ ഹാര്‍വി എന്ന് വിളിച്ചാല്‍ മതി എന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. മറയില്ലാത്ത പെരുമാറ്റവും അതേസമയം അധികാരഭാവവുമാണ് ആദ്യ കൂടിക്കാഴ്ചയില്‍ എനിക്ക് അനുഭവിക്കാനായത്.

ബെര്‍ലിനിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം അധികം വൈകാതെ ഒരു ഫിലിം സ്‌ക്രീനിംഗില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി ഹാര്‍വി എനിക്കെഴുതി. വെസ്റ്റ്‌പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ വീട്ടിലുള്ള സ്‌ക്രീനില്‍ കുടുംബത്തോടൊപ്പം സിനിമ കാണാമെന്നാണ് ഹാര്‍വി പറഞ്ഞത്. ഞാന്‍ ആ സമയത്ത് ഏറെ അകലെയല്ലാതെ ന്യൂ ഹാവനിലാണ് താമസിച്ചിരുന്നത്. കാര്‍ അയയ്ക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. വെസ്റ്റ് പോര്‍ട്ട് ടൗണില്‍ വച്ച് ഹാര്‍വിയെ കണ്ടു. വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. അതൊരു തിരക്കേറിയ റസ്റ്റോറന്റായിരുന്നു. കയറിയിരുന്ന ഉടന്‍ തന്നെ ഹാര്‍വി ഒരു വോഡ്കയും സോഡയും ഓര്‍ഡര്‍ ചെയ്തു. ഞാനൊരു ജ്യൂസ് പറഞ്ഞു. ഹാര്‍വിക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കും വോഡ്ക കൊണ്ടുവരാന്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്തു. ജ്യൂസ് മതിയെന്ന് പറഞ്ഞു. പണം തരുന്നത് താനാണെന്നും താന്‍ പറയുന്നത് പോലെ ചെയ്താല്‍ മതിയെന്നും അയാള്‍ വെയ്റ്ററോട് പറഞ്ഞു. ഞാന്‍ വോഡ്ക അല്‍പ്പം കുടിച്ചു. വോഡ്ക എനിക്ക് എന്തുകൊണ്ട് ഇഷ്ടമല്ല എന്നായിരുന്നു ഹാര്‍വിയുടെ ചോദ്യം. വോഡ്ക കുടിച്ചേ പറ്റൂ, അത് ഇഷ്ടപ്പെട്ടേ പറ്റൂ എന്നെല്ലാം എന്ന് അയാള്‍ പറഞ്ഞു.

ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ഹാര്‍വിയുടെ വീട്ടിലെത്തി. അവിടെ അയാളുടെ കുട്ടികളും വീട്ടുജോലിക്കാരുമുണ്ടായിരുന്നു. വീട് ചുറ്റിക്കാണിച്ചതിന് ശേഷം ഫിലിം സ്‌ക്രീന്‍ റൂമിലേയ്ക്ക് കൊണ്ടുപോയി. ഒരു സിനിമ ഇട്ട് 15 മിനുട്ട് ആയപ്പോളേക്കും ഹാര്‍വി ഒരു കാര്യം കാണിച്ചുതരാം എന്ന് പറഞ്ഞ് വിളിച്ചു. സിനിമ കഴിഞ്ഞേ ഞാനുള്ളൂ എന്ന് ഞാനും പറഞ്ഞു. എന്നാല്‍ തന്റെ കുട്ടികളെ എന്ന പോലെ ഹാര്‍വി എന്നെയും നിര്‍ബന്ധിച്ച് കൊണ്ടുപോയി. ഹാര്‍വിയുടെ കുട്ടികളുടെ മുന്നില്‍ വച്ച് പ്രശ്‌നമുണ്ടാക്കേണ്ടെന്ന് കരുതി ഞാന്‍ അയാളോടൊപ്പം പോയി. അയാളുടെ ബെഡ്‌റൂമിലേയ്ക്കാണ് കൊണ്ടുപോയത്.

ഇത്തരത്തിലുള്ള അനുഭവം പിന്നീടും എനിക്ക് ഹാര്‍വിയില്‍ നിന്നുണ്ടായി. പിന്നീട് 2013ല്‍ ടൊറന്റോ ചലച്ചിത്ര മേളയില്‍ 12 ഇയേര്‍സ് എ സ്ലേവ് എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെ വീണ്ടും ഹാര്‍വിയെ കണ്ടു. എന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയായിരുന്നു അത്. തന്റെ തൊട്ടടുത്തിരുന്ന ആളെ ഒഴിപ്പിച്ച് എനിക്ക് ഇരിക്കാന്‍ ഇടമൊരുക്കി. എന്നോടുള്ള മുന്‍ പെരുമാറ്റങ്ങളില്‍ അദ്ദേഹം ക്ഷമ ചോദിച്ചു. തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നുന്നതായി പറഞ്ഞു. ഇനി ഇങ്ങനെ ഉണ്ടാവില്ലെന്നും പറഞ്ഞു.

2014ല്‍ ഞാന്‍ അക്കാഡമി അവാര്‍ഡ് (ഓസ്‌കാര്‍) നേടിയ ശേഷം വീന്‍സ്റ്റീന്‍ കമ്പനിയുടെ പുതിയ ചിത്രത്തിലേയ്ക്ക് എനിക്ക് ഓഫര്‍ വന്നു. ഞാന്‍ ഓഫര്‍ നിരസിച്ചു. എന്നാല്‍ അത് അംഗീകരിക്കാന്‍ ഹാര്‍വി തയ്യാറായിരുന്നില്ല. കാന്‍ ചലച്ചിത്രമേളയുടെ സമയത്ത് എന്നെ കാണണമെന്ന് ഹാര്‍വി നിര്‍ബന്ധം പിടിച്ചു. എനിക്ക് പറ്റിയ റോളല്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് വേണ്ടി കഥാപാത്രത്തിന്റെ സ്വഭാവം മാറ്റാന്‍ തയ്യാറാണെന്നാണ് ഹാര്‍വി പറഞ്ഞു. ഞാനും എന്റെ ഏജന്റും ഇത് അംഗീകരിച്ചില്ല. താല്‍പര്യമില്ലെന്ന് തുറന്നുപറഞ്ഞു. തന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ ഞാന്‍ അഭിനയിക്കണമെന്ന ആഗ്രഹം ഹാര്‍വി പറഞ്ഞു. നോക്കാം എന്ന് ഞാന്‍ നുണ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/5N38qS

ഇന്‍ഡസ്ട്രി ഇങ്ങനെയൊക്കെയാണ് എന്നാണ് ഹാര്‍വി പറഞ്ഞത്. ഇത് എന്നെങ്കിലും മാറുമോ എന്നോ ആര്‍ക്കെങ്കിലും ഇതിനെ മാറ്റാന്‍ താല്‍പര്യമുണ്ടോ എന്നൊന്നും അറിയില്ല. ഹാര്‍വിയേയും അതുപോലുള്ള ആളുകളേയും അകറ്റിനിര്‍ത്തുക എന്നത് എന്റെ നിലനില്‍പ്പിന് അനിവാര്യമായിരുന്നു. ഇന്‍ഡസ്ട്രിയുടെ കാര്യം വളരെ സങ്കീര്‍ണമാണ്. അടുത്ത ബന്ധങ്ങള്‍ തന്നെയാണ് പ്രശ്‌നം. ഈ അടുപ്പങ്ങള്‍ ചൂഷണം ചെയ്താണ് ഹോട്ടല്‍ മുറിയിലേയ്‌ക്കോ വീട്ടിലേയ്‌ക്കോ വിളിക്കുന്നത്.

ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് ഒരു കൂട്ടായ്മ രൂപീകരിക്കാവുന്നതാണ്. ഹാര്‍വി വീന്‍സ്റ്റീന്‍മാര്‍ നമ്മളെ ദുര്‍ബലരാക്കിയിട്ടുണ്ടാകാം. എന്നാല്‍ തുറന്നുപറച്ചിലുകളിലൂടെ, ഉറക്കെ പറയുന്നതിലൂടെ, ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിലൂടെ നമുക്ക് കരുത്ത് വീണ്ടെടുക്കാം. ഇന്‍ഡസ്ട്രി ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കരുത്. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും നിശബ്ദരാകരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍