UPDATES

വായിച്ചോ‌

വിശപ്പ് സഹിക്കാനാവാതെ കീടനാശിനി കുടിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വിശപ്പ് സഹിക്കാതെ കീടനാശിനി കുടിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശ് രത്‌ലാം ജില്ലയിലെ പൊന്‍ബട്ട ഗ്രാമത്തിലാണ് സംഭവം. 10 വയസ്സായ കുട്ടി വിശപ്പ് സഹിക്കാനാകാതെ കൈയില്‍ കിട്ടിയത് എടുത്ത് കുടിക്കുകയായിരുന്നുവെന്നാണ് എന്‍സിപിസിആര്‍ (National Commission of Protection Of child Rights) കണ്ടെത്തിയത്. വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

ഡിസംബര്‍ 29ന് നടന്ന സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രാജ്യത്ത് വര്‍ഷന്തോറും നിരവധി കുട്ടികളാണ് മരിക്കുന്നത്. 2016ല്‍ മാത്രം ആറ് വയസില്‍ താഴെയുള്ള 28,000 ത്തോളം കുട്ടികളാണ് മരണപ്പെട്ടിരുന്നുവെന്നാണ് കണക്കുകള്‍.

കൂടുതല്‍ വായനയ്ക്ക്- https://www.timesnownews.com/mirror-now/society/article/madhya-pradesh-ratlam-ncpcr-minor-boy-drank-insecticide-hunger/344206

*Represent image

ദരിദ്ര പട്ടികജാതിക്കാരന്‍ ദരിദ്രനായരുടെ അടുത്ത് പെണ്ണുചോദിച്ചാല്‍ തരുമോ? അതിന്റെ ഉത്തരമാണ് സാമ്പത്തിക സംവരണത്തിന്റെ പ്രശ്നം

വർഗീയത, ജാതീയ വെറുപ്പ്, സ്ത്രീവിരുദ്ധത, ഇതാണ് ഇന്ത്യയുടെ ആശങ്ക; ഈ വെറുപ്പ് ചീറ്റുന്നവരെ എങ്ങനെ നേരിടാം? ടീസ്റ്റ സെറ്റല്‍വാദ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍