UPDATES

വായിച്ചോ‌

തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ പിഴ

ഇവരുടെ വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നതോടെ ഇവരും വീഡിയോ തയ്യാറാക്കിയ സംവിധായിക ദിവ്യ ഭാരതിയും ഒളിവില്‍ കഴിയേണ്ട അവസ്ഥയിലാണ്‌

അണ്ണാ സര്‍വകലാശാലയിലെ ഡീന്‍ ചിത്ര സെല്‍വിയുടെ വീട്ടിലെ തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതി 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്.

ഒരു ശുചീകരണ/തോട്ടി തൊഴിലാളിയുടെ ജോലി കക്കൂസ് വൃത്തിയാക്കുകയും എല്ലാ കുടുംബാംഗങ്ങളുടെയും വസ്ത്രങ്ങള്‍ വൃത്തിയാക്കുകയുമാണ്. അതിനാണ് അവര്‍ക്ക് വേതനം നല്‍കുന്നത്. എല്ലാ വസ്ത്രങ്ങളും എന്നതില്‍ അടിവസ്ത്രങ്ങളും ഉള്‍പ്പെടുമെന്നും കോടതി വിലയിരുത്തി. കൂടാതെ ശുചീകരണ തൊഴിലാളിക്ക് താന്‍ നിര്‍ബന്ധിത തോട്ടിപ്പണിയ്ക്ക് വിധേയനാകുന്നുവെന്ന് പരാതിപ്പെടാന്‍ അനുവാദമില്ലെന്നാണ് കോടതി പറഞ്ഞത്. എന്നിട്ടും പരാതിപ്പെട്ടത് കോടതിയുടെ സമയം നഷ്ടപ്പെടുത്തലാണെന്ന് പറഞ്ഞാണ് 25,000 രൂപ പിഴ ചുമത്തിയത്.

അതേസമയം തങ്ങളുടെ ഭാഗം കോടതി പരിഗണിച്ചില്ലെന്ന് കേസ് കൊടുത്ത ദമ്പതികളിലെ പുരുഷന്‍ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു. ഇപ്പോഴും ഞങ്ങള്‍ ഒളിവിലാണ് ജീവിക്കുന്നത്. കാരണം പുറത്തുവന്നാല്‍ ഞങ്ങളെ കൊല്ലുമെന്നാണ് പള്ളാര്‍ സമുദായക്കാര്‍ പറഞ്ഞിരിക്കുന്നത്. ഫീസ് അടയ്ക്കാന്‍ പണമില്ലാത്തത് കൊണ്ട് മക്കള്‍ സ്‌കൂളില്‍ പോകുന്നില്ല. അവഹേളനത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് ഉപജീവനം പോലും ഇല്ലാതായിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുറത്തുവന്ന് വൈറല്‍ ആയ ഒരു വീഡിയോ ആണ് കേസിന് ആസ്പദം. അണ്ണാ സര്‍വകലാശാലയിലെ ഡീന്‍ ചിത്ര സെല്‍വി തന്നെ തോട്ടിപ്പണിക്ക് നിര്‍ബന്ധിക്കുന്നുവെന്ന് അവിടുത്തെ ഒരു തൊഴിലാളി വെളിപ്പെടുത്തുന്നതാണ് വീഡിയോ. ഗ്ലൗസുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ യാതൊന്നും ഉപയോഗിക്കാതെ ഡീനിന്റെ വീട്ടില്‍ ജോലി ചെയ്യാന്‍ അവര്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നു. അവരുടെയും ഭര്‍ത്താവിന്റെ അടിവസ്ത്രങ്ങള്‍ അലക്കാനും കക്കൂസ് ശുചിയാക്കാനും നിര്‍ബന്ധിച്ചിരുന്നു തുടങ്ങിയവയാണ് ഇവര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍. ഇതിന് വഴങ്ങാതിരുന്ന ഇവരെ ലൈംഗികമായി അതിക്രമിക്കാന്‍ ഡീന്‍ ഭര്‍ത്താവിന് അനുവാദം നല്‍കിയെന്നും ആരോപണമുണ്ട്. ഈ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ച ദിവ്യ ഭാരതി എന്ന ചലച്ചിത്ര സംവിധായികയ്ക്ക് ചിത്ര സെല്‍വിയുടെ സമുദായമായ പള്ളാര്‍ വിഭാഗക്കാരില്‍ നിന്നുണ്ടായ വധഭീഷണിയെ തുടര്‍ന്ന് നാട് വിടേണ്ടതായും വന്നു.

പരാതിക്കാരിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും അരുന്ധതിയാര്‍ സമുദായക്കാരാണ്. ഇരുവരും അണ്ണാ സര്‍വകലാശാലയിലെ ശുചീകരണ വിഭാഗത്തിലെ കരാര്‍ ജീവനക്കാരാണ്.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍