UPDATES

വായിച്ചോ‌

ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്ന ഗുജറാത്തികള്‍ കുറവാണ്, മലയാളികളാണ് കൂടുതല്‍

കേരളത്തിലെ വിതരണക്കാര്‍ ഒരു ലക്ഷം കോപ്പികള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നവജീവന്‍ മാനേജിംഗ് ട്രസ്റ്റി എക്കണോമിക് ടൈംസിനോട് പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി തന്റെ മാതൃഭാഷയായ ഗുജറാത്തിയില്‍ എഴുതുകയും പിന്നീട് വിവിധ ലോക ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടതുമായ ആത്മകഥ – എന്റെ സത്യാന്വേഷണ പരീക്ഷണ കഥ (The Story of My Experiments with Truth) ഗുജറാത്തിലേക്കാള്‍ വായിക്കപ്പെട്ടത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലായ് വരെ 6,20,000 കോപ്പികളാണ് ഗുജറാത്തിയില്‍ നവജീവന്‍ ട്രസ്റ്റ് പുറത്തിറക്കിയത്. അതേസമയം ഇംഗ്ലീഷ് പതിപ്പിന്റെ 20,42,500 കോപ്പികളാണ് പുറത്തിറക്കിയത്. 1927ലാണ് പുസ്തകത്തിന്റെ ഗുജറാത്തി, ഇംഗ്ലീഷ് പതിപ്പുകള്‍ പുറത്തിറങ്ങിയത്. അതേസമയം ഹിന്ദി പതിപ്പ് മഹാത്മ ഗാന്ധി കൊല്ലപ്പെട്ടതിന് 1957ല്‍ മാത്രമാണ് പുറത്തിറങ്ങിയത്. ഇറങ്ങിയത് 6,43,000 കോപ്പികള്‍. മലയാളം പതിപ്പ് ഇതുവരെ പുറത്തിറങ്ങിയത് 7,78,000 കോപ്പികള്‍. തമിഴ്

മഹാത്മ ഗാന്ധി എംകെ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലേതിനേക്കാള്‍ കേരളത്തിലാണ് അദ്ദേഹത്തിന്റെ ആത്മകഥ വിറ്റഴിയുന്നതും വായിക്കപ്പെടുന്നതും എന്നത് ശ്രദ്ധേയമായ കാര്യമാണ്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരത നിരക്കും വിപുലമായ വായനാസംസ്‌കാരവുമാണ് ഇതിന് കാരണമെന്ന് നവജീവന്‍ മാനേജിംഗ് ട്രസ്റ്റി വിവേക് ജിതേന്ദ്രഭായ് ദേശായ് പറയുന്നു. കേരളത്തിലെ വിതരണക്കാര്‍ ഒരു ലക്ഷം കോപ്പികള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നവജീവന്‍ മാനേജിംഗ് ട്രസ്റ്റി എക്കണോമിക് ടൈംസിനോട് പറഞ്ഞു. ഉറുദു, ഒഡിയ, മണിപ്പുരി, അസമീസ്, സംസ്‌കൃതം, പഞ്ചാബി അടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകളിലായി 55,68,000 കോപ്പികളാണ് വിറ്റഴിഞ്ഞത്.

വായനയ്ക്ക്‌: https://goo.gl/ZeMHeE

കേരളത്തിന്റെ ദുരിതം താങ്ങാനാകുന്നില്ലെന്ന് ഗാന്ധി പറഞ്ഞു; 6000 രൂപ പിരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍