UPDATES

വായിച്ചോ‌

കേരളത്തിന്റെ ദുരിതം താങ്ങാനാകുന്നില്ലെന്ന് ഗാന്ധി പറഞ്ഞു; 6000 രൂപ പിരിച്ചു

പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി സംഭാവനകള്‍ നല്‍കാന്‍ യങ് ഇന്ത്യ, നവജീവന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ മഹാത്മ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ദുരിതം താങ്ങാവുന്നതിനുമപ്പുറമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

94 വര്‍ഷത്തിന് ശേഷം വലിയ പ്രളയ ദുരിതം കേരളം നേരിടുകയും അതിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയുമാണ്. മലയാളികളും അല്ലാത്തവരുമായി കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള വിവിധ ജനസമൂഹങ്ങളും വിഭാഗങ്ങളും കേരളത്തിന് പിന്തുണയും എല്ലാവിധ സഹായ, സഹകരണ വാഗ്ദാനങ്ങളുമായി മുന്നോട്ടുവരുന്നു. മുഖ്യമന്ത്രിയുടെ ദുരിത്വാശ നിധിയിലേയ്ക്ക് വലിയ തോതില്‍ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു. 1924ലെ വെള്ളപ്പൊക്ക കാലത്ത് രണ്ട് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗവുമായി മൂന്നായി കിടന്നിരുന്ന കേരളത്തില്‍ സാങ്കേതിക സംവിധാനങ്ങള്‍ ശുഷ്‌കവും ആശയവിനിമയ സാധ്യതകള്‍ പരിമിതവുമായിരുന്നു. എന്നാല്‍ അക്കാലത്തും ദുരിതമനുഭവിക്കുന്ന കേരളത്തിന് നിര്‍ലോഭമായി സഹായവും പിന്തുണയും പുറത്തുനിന്നെത്തി. മലബാറിലെ (അക്കാലത്ത് ദക്ഷിണേന്ത്യക്ക് പുറത്തുള്ളവര്‍ കേരളത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്) പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ഉദാരമായി സംഭാവനകള്‍ നല്‍കാന്‍ യങ് ഇന്ത്യ, നവജീവന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ മഹാത്മ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ദുരിതം താങ്ങാവുന്നതിനുമപ്പുറമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണപരമായി മൂന്ന് വ്യത്യസ്ത പ്രവിശ്യകളായിരുന്നെങ്കിലും ഭാഷാപരവും സാംസ്‌കാരികവുമായ സമാനതകളും ശക്തമായ ഐക്യവും പുലര്‍ത്തിയിരുന്ന കേരളത്തെ ഒന്നാകെ മലബാര്‍ എന്നാണ് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ളവര്‍ അക്കാലത്ത് വിളിച്ചിരുന്നത് – ഇന്ന് തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയടക്കമുള്ള തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മലബാറും അടക്കമുള്ള ഭൂപ്രദേശത്തെ ഒന്നാകെയാണ് ദക്ഷിണേന്ത്യക്ക് പുറത്തുള്ളവര്‍ പ്രത്യേകിച്ചും അക്കാലത്ത് ഇങ്ങനെ വിളിച്ചിരുന്നത്. ഇതുകൊണ്ടാണ് ഗാന്ധി, ‘മലബാറി’ന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഫണ്ട് പിരിച്ചത്. അക്കാലത്ത് ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കം ബാധിച്ചതും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും 2018ലെ വെള്ളപ്പൊക്കം കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ തന്നെയാണെന്ന് (പഴയ തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍) ചരിത്രരേഖകളും അക്കാലത്തെ മലയാള മനോരമയുടേതടക്കമുള്ള റിപ്പോര്‍ട്ടുകളുമെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതായാലും 6000 രൂപ ഗാന്ധിജിയുടെ ശ്രമഫലമായി കേരളത്തിന് വേണ്ടി സമാഹരിച്ചു. 6000 രൂപ അന്ന് വലിയൊരു തുക തന്നെയാണ്.

അഭൂതപൂര്‍വമായ പ്രതികരണമാണ് ഗാന്ധിയുടെ ആഹ്വാനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ മഹാത്മ ഗാന്ധി രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു. പലരും ഒരു നേരത്തെ ഭക്ഷണം പോലും വേണ്ടെന്ന് വച്ചു. ചിലര്‍ പാല്‍ ഉപയോഗിക്കുന്നത് വേണ്ടെന്ന് വച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ പണം നീക്കിവച്ചു. നവജീവനിലൂടെയും യംഗ് ഇന്ത്യയിലൂടെയും മഹാത്മ ഗാന്ധി ആളുകളുടെ ഉദാരമായ സഹായങ്ങളും സഹകരണങ്ങളും സാക്ഷ്യപ്പെടുത്തിയിരുന്നു. കേരളത്തിന് വേണ്ടിയുള്ള പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം നല്‍കുന്നതിനായി മൂന്ന് പൈസ മോഷ്ടിച്ച ഒരു പെണ്‍കുട്ടിയെ പറ്റിയും നവജീവനില്‍ ഗാന്ധിജി എഴുതി.

വായനയ്ക്ക്: https://goo.gl/ho9e4d

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍