UPDATES

വായിച്ചോ‌

ചൈനയെ ഭയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ‘മലബാര്‍’ അഭ്യാസം!

ഇന്ത്യന്‍ സമുദ്രത്തിര്‍ത്തി ലംഘിച്ച് ചൈനീസ് അന്തര്‍വാഹിനികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. തുടര്‍ച്ചയായി ഇന്ത്യയെ പ്രകോപിപ്പിക്കുന്ന ചൈനയെ ഭയപ്പെടുത്താന്‍ നാവിക സേനയുടെ ‘മലബാര്‍ നാവികാഭ്യാസം’ അടുത്താഴ്ച ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും അമേരിക്കയും ജപ്പാനും ചേര്‍ന്നുള്ള നാവികാഭ്യാസത്തിന് ധാരണയായിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 10-നായിരിക്കും അഭ്യാസം.

ഇരുപത്തിയൊന്നാമത് മലബാര്‍ നാവികാഭ്യാസത്തില്‍ 15 യുദ്ധക്കപ്പലുകള്‍, രണ്ട് മുങ്ങിക്കപ്പലുകള്‍, നിരവധി പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ പങ്കെടുക്കും. അമേരിക്കയുടെ ജപ്പാന്റെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും നാവികാഭ്യാസത്തിലുണ്ടാവും.

ഇന്ത്യന്‍ സമുദ്രത്തിര്‍ത്തി ലംഘിച്ച് ചൈനീസ് അന്തര്‍വാഹിനികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാന്‍, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്-   https://goo.gl/XvTV65

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍