UPDATES

വായിച്ചോ‌

മന്‍മോഹന്‍ സിംഗ് മുഹമ്മദ്‌ അലി ജിന്നയുടെ ദേഹത്തേക്ക് ഹോക്കി ബോള്‍ അടിച്ചത് എന്തിന്?

സത്യത്തില്‍ പാകിസ്ഥാന്‍ സ്ഥാപകനോടുള്ള വിരോധം കൊണ്ടുള്ള അക്രമമോ മനപൂര്‍വമുള്ള ഏറോ ഒന്നുമായിരുന്നില്ല അത്. ചെറുപ്പത്തില്‍ ഒരു ഹോക്കി പ്രേമിയായിരുന്നു മന്‍മോഹന്‍ സിംഗ്. ഈ ഹോക്കി പ്രേമമാണ് ഈ പന്തുകൊള്ളലിന് കാരണമായത്.

അലിഗഡ് സര്‍വകലാശാലയില്‍ 1930കള്‍ മുതലുള്ള മുഹമ്മദ് അലി ജിന്നയുടെ ചിത്രം 2018ല്‍ സംഘപരിവാര്‍ വിവാദമാക്കിയിരിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തതിന് ഇടയിലാണ് കൗതുകകരമായ മറ്റൊരു വിവരം പുറത്തുവരുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പണ്ട് ജിന്നയെ ഹോക്കി ബോള്‍ കൊള്ളിച്ച് വേദനിപ്പിച്ചിട്ടുണ്ട് എന്നതാണ് ചരിത്രത്തില്‍ നിന്നുള്ള ആ വിവരം. അല്ലെങ്കില്‍ മന്‍മോഹന്‍ സിംഗിന്റെ തെളിഞ്ഞൊരു ഓര്‍മ്മ. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് മന്‍മോഹന്‍ തന്റെ ജിന്നാ മര്‍ദ്ദന ഓര്‍മ്മ പങ്കുവച്ചത്.

സത്യത്തില്‍ പാകിസ്ഥാന്‍ സ്ഥാപകനോടുള്ള വിരോധം കൊണ്ടുള്ള അക്രമമോ മനപൂര്‍വമുള്ള ഏറോ ഒന്നുമായിരുന്നില്ല അത്. ചെറുപ്പത്തില്‍ ഒരു ഹോക്കി പ്രേമിയായിരുന്നു മന്‍മോഹന്‍ സിംഗ്. ഈ ഹോക്കി പ്രേമമാണ് ഈ പന്തുകൊള്ളലിന് കാരണമായത്. വര്‍ഷം 1945. മന്‍മോഹന്‍ സിംഗ് ലാഹോറില്‍ തന്റെ വീടിനടുത്ത് ഹോക്കി കളിക്കുന്നു. മന്‍മോഹന്റെ വീടിനടുത്ത് തന്നെയാണ് ജിന്നയുടെ ലാഹോറിലെ വീട്. ഒരിക്കല്‍ ഞങ്ങള്‍ ജിന്നയുടെ വീടിനടുത്ത് ഹോക്കി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വീടിന് പുറത്ത് ഞങ്ങള്‍ കളിക്കുന്നത് കണ്ട് നില്‍ക്കുകയും. ഞാനടിച്ച പന്ത് ജിന്നയുടെ ദേഹത്ത് കൊണ്ടു. ഭാഗ്യത്തിന് അദ്ദേഹത്തിന് പരിക്കേറ്റില്ല.

വായനയ്ക്ക്: https://goo.gl/qoL4qq

സംഘികൾക്ക് ജിന്ന വിദേശി, പാക്കിസ്ഥാനികൾക്ക് ഭഗത് സിംഗ് ദേശീയ ഹീറോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍