UPDATES

വായിച്ചോ‌

ഇത് എന്റെ അവസാനത്തെ ബൈലൈന്‍: ഒരു മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ സ്വന്തം ചരമക്കുറിപ്പ്

ഈ നശിച്ച രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ സന്തോഷം. കുറച്ചുകാലം കൂടി ജിവിക്കാനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല റിപ്പോര്‍ട്ടുകള്‍ ചെയ്യാമായിരുന്നു എന്ന കാര്യത്തില്‍ മാത്രമേ മൂണിക്ക് അല്‍പ്പം നിരാശയുള്ളൂ.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രമുഖ വ്യക്തികളുടെ ചരമക്കുറിപ്പുകള്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാക്കി വയ്ക്കാറുണ്ട് എന്ന കാര്യം ഇന്നൊരു രഹസ്യമല്ല. ബന്ധുക്കളും സുഹൃത്തുക്കളും മറ്റും ചരമക്കുറിപ്പുകള്‍ എഴുതാറുണ്ട്. സ്വന്തം ചരമ വാര്‍ത്ത തന്റെ മേശവലിപ്പില്‍ കണ്ട് തകര്‍ന്നുപോകുന്ന രവിശങ്കര്‍ എന്ന മാധ്യമപ്രവര്‍ത്തകനായി സുകൃതം എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ചരമക്കുറിപ്പ് എഴുതിത്തയ്യാറാക്കി വക്കുന്നത് അപൂര്‍വ സംഭവമായിരിക്കും. ഇത്തരത്തില്‍ സ്വന്തം ചരമക്കുറിപ്പ് തയ്യാറാക്കി വച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്ക് മൂണി. കാന്‍സര്‍ ബാധിതനാണ് ഇദ്ദേഹം.

തന്റെ ജീവിതം, ഭാര്യ, കുട്ടികള്‍, മാധ്യമപ്രവര്‍ത്തനം, റിപ്പോര്‍ട്ടിംഗ് എന്തുകൊണ്ട് താന്‍ ഇഷ്ടപ്പെടുന്നു – ഇതിനെക്കുറിച്ചെല്ലാം മാര്‍ക് മൂണി എഴുതി. എന്റെ അവസാനത്തെ ബൈ ലൈന്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് ട്വിറ്ററിലും എഴുതി. നിങ്ങള്‍ ഇത് വായിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ ഇവിടെയില്ല എന്നാണ് – മാര്‍ക് മൂണി കുറിച്ചു. മരണകാരണവും മൂണി വ്യക്തമാക്കുന്നുണ്ട്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 2017 ഒക്ടോബര്‍ ആറിന് എന്റെ ജീവനെടുത്തു. എനിക്ക് 66 വയസായിരുന്നു. ഈ നശിച്ച രോഗത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ സന്തോഷം. കുറച്ചുകാലം കൂടി ജിവിക്കാനായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല റിപ്പോര്‍ട്ടുകള്‍ ചെയ്യാമായിരുന്നു എന്ന കാര്യത്തില്‍ മാത്രമേ മൂണിക്ക് അല്‍പ്പം നിരാശയുള്ളൂ. കുറേ നല്ല സ്റ്റോറികള്‍, കൂടുതല്‍ പേരുമായി ബന്ധമുണ്ടാക്കാനുള്ള അവസരം – ഇതെല്ലാം നഷ്ടമാകും.

വായനയ്ക്ക്: https://goo.gl/xCgVzM
https://goo.gl/ifh7rB

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍