UPDATES

വായിച്ചോ‌

എട്ടാംവയസില്‍ വിവാഹം കഴിഞ്ഞെങ്കിലും പഠിത്തം ഉപേക്ഷിച്ചില്ല; രൂപ ഇനി എംബിബിഎസിന്‌

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രൂപ

എട്ടു വയസ്സില്‍ വിവാഹം കഴിച്ച കുട്ടി ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ പാസായി വൈദ്യശാസ്ത്രം പഠിക്കാന്‍ തയ്യാറെടുക്കുന്നു. ഇപ്പോള്‍ ഇരുപത് വയസായ പെണ്‍കുട്ടി സിബിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയതിന് ശേഷമാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള പ്രവേശനം നേടിയിരിക്കുന്നത്. വിവാഹം ശേഷവും പഠനം തുടര്‍ന്ന രൂപ യാദവ് മൂന്നാമത്തെ ശ്രമത്തിലാണ് നീറ്റ് എന്ന കടമ്പ കടന്നത്.

നീറ്റ് പരീക്ഷയില്‍ 603-ാം റാങ്ക് നേടിയ രാജസ്ഥാനില്‍ നിന്നുള്ള രൂപ, തനിക്കേതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അഞ്ച് മക്കളില്‍ ഏറ്റവും ഇളയവളായ രൂപ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സഹോദരി രുക്മയോടൊപ്പം വിവാഹിതയാകേണ്ടി വന്നത്. ഭര്‍ത്താവ് ശങ്കര്‍ലാലിന് അന്ന് 12 വയസായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍, പ്രത്യേകിച്ചു ഭര്‍ത്തൃസഹോദരന്‍ ബാബുലാലാണ് തനിക്ക് പഠിക്കാനുള്ള പ്രചോദനം നല്‍കിയതെന്ന് രൂപ പറയുന്നു.

പത്താം ക്ലാസ് പരീക്ഷയില്‍ രൂപ 84 ശതമാനം മാര്‍ക്കാണ് നേടിയത്. ഇതോടെ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ രൂപയെ കൂടുതല്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സമീപത്തുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് രൂപ പതിനൊന്ന്, പന്ത്രണ്ടാം ക്ലാസ് പഠനം നടത്തിയത്. 84 ശതമാനം മാര്‍ക്കാണ് പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ രൂപ നേടിയത്.

കൃത്യ സമയത്ത് ആരോഗ്യ പരിരക്ഷ ലഭിക്കാത്തതിനാല്‍ രൂപയുടെ അമ്മാവന്‍ ഭീമറാം യാദവ് ഹൃദ്രോഗം മൂലം മരിച്ചതോടെയാണ് ഡോക്ടര്‍ ആവണം എന്ന തീരുമാനം രൂപയുടെ ഉള്ളില്‍ രൂപംകൊണ്ടത്. എന്‍ട്രന്‍സ് പരീക്ഷയുടെ ആദ്യ ശ്രമത്തില്‍ 415 മാര്‍ക്ക് നേടിയ രൂപയ്ക്ക് 23,000 റാങ്കായിരുന്നു. രൂപയുടെ മാതാപിതാക്കളും ഭര്‍ത്താവിന്റെ മാതാപിതാക്കളും കര്‍ഷകരാണ്. അവരുടെ തുശ്ചമായ വരുമാനം കൊണ്ട് രൂപയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവില്ല. അതില്‍ ഭര്‍ത്താവ് ശങ്കര്‍ യാദവ് ഇപ്പോള്‍ കാര്‍ഗോ ടാക്‌സി ഓടിക്കാന്‍ പോകുന്നു. രാജസ്ഥാനിലെ കോട്ടയിലുള്ള ചില എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങള്‍ ദീപയുടെ മെഡിക്കല്‍ വിദ്യാഭ്യാസം സ്‌പോണ്‍സര്‍ ചെയ്യാനായി മുന്നോട്ട് വന്നിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/gpMEfE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍