UPDATES

വായിച്ചോ‌

ഹിറ്റ്‌ലറുടേയും മുസോളിനിയുടെയും ഉദയത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ എങ്ങനെ കണ്ടു

ന്യൂയോര്‍ക്ക് ട്രൈബ്യൂണ്‍, ചിക്കാഗോ ട്രൈബ്യൂണ്‍ തുടങ്ങിയ പത്രങ്ങള്‍ ഇറ്റലിയെ ഇടതുപക്ഷത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുകയും ഇറ്റാലിയന്‍ സമ്പദ് വസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ശക്തിയായി ഫാഷിസ്റ്റ് ഗവണ്‍മെന്റിനെ വിലയിരുത്തി. ഇറ്റലിയെ സാധാരണ നിലയിലെത്തിയ ശക്തിയായാണ് ഫാഷിസത്തെ ന്യൂയോര്‍ക്ക് ടൈംസ് കണ്ടത്.

വംശീയത, അക്രമത്തിനുള്ള പ്രേരണയും പ്രോത്സാഹനവും, ഭരണഘടനാവിരുദ്ധ ഇതെല്ലാം കൈമുതലാക്കിയ ഒരു രാഷ്ട്രീയ നേതാവിന്റെ ഉദയം മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും? ജനവിധി അംഗീകരിക്കുന്നു എന്ന നിലയില്‍ പെരുമാറുമോ അതോ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമോ? 1920കളിലും 30കളിലും ഇറ്റലിയിലും ജര്‍മ്മനിയിലും ഫാഷിസ്റ്റ് നേതാക്കള്‍ അധികാരത്തിലെത്തിയപ്പോള്‍ യുഎസ് മാധ്യമങ്ങള്‍ അഭിമുഖീകരിച്ച ചോദ്യമായിരുന്നു ഇത്.

1922ല്‍ 30,000 ബ്ലാക്ക് ഷര്‍ട്ട് പ്രവര്‍ത്തകരുമായി റോം നഗരത്തിലൂടെ മാര്‍ച്ച് ചെയ്ത ബനിറ്റോ മുസോളിനി 1925ല്‍ അന്ത്യം വരെ താന്‍ ഇറ്റലിയുടെ നേതാവായിരിക്കും എന്ന് പ്രഖ്യാപിച്ചു. അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഇതെങ്കിലും അമേരിക്കന്‍ മാധ്യമങ്ങളുടെ അരുമയായിരുന്നു മുസോളിനി. 1925നും 32നും ഇടയ്ക്ക് 150 ആര്‍ട്ടിക്കിളുകളെങ്കിലും മുസോളിനിയെ അനുകൂലിക്കുന്ന തരത്തിലോ അദ്ദേഹത്തോട് മൃദു സമീപനം സ്വീകരിക്കുന്ന തരത്തിലോ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മുസോളിനിയുടെ ആത്മകഥ വരെ പരമ്പരയായി ദ സ്റ്റാന്‍ഡേര്‍ഡ് ഈവനിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചു.

ന്യൂയോര്‍ക്ക് ട്രൈബ്യൂണ്‍, ക്ലീവ്‌ലാന്റ് പ്ലെയ്ന്‍ ഡീലര്‍, ചിക്കാഗോ ട്രൈബ്യൂണ്‍ തുടങ്ങിയ പത്രങ്ങള്‍ ഇറ്റലിയെ ഇടതുപക്ഷത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുകയും ഇറ്റാലിയന്‍ സമ്പദ് വസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ശക്തിയായി ഫാഷിസ്റ്റ് ഗവണ്‍മെന്റിനെ വിലയിരുത്തി. അവരെ സംബന്ധിച്ച് ഒന്നാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പില്‍ ശക്തിപ്പെട്ട മുതലാളിത്തവിരുദ്ധ മുന്നേറ്റങ്ങള്‍ ഫാഷിസത്തേക്കാള്‍ മോശമായിരുന്നു. ഫാഷിസത്തെ പുതിയ പരീക്ഷണമായി പല മാധ്യമങ്ങളും വിശേഷിപ്പിച്ചപ്പോള്‍ പ്രക്ഷുബ്ധമായ ഇറ്റലിയെ സാധാരണ നിലയിലെത്തിയ ശക്തിയായാണ് ഫാഷിസത്തെ ന്യൂയോര്‍ക്ക് ടൈംസ് കണ്ടത്. അതേസമയം ന്യൂയോര്‍ക്കര്‍ പോലുള്ളവ മുസോളിനിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ വിമര്‍ശിച്ചു.

വായനയ്ക്ക്: https://goo.gl/mwvLEH

കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നമ്മുടെ മാധ്യമങ്ങള്‍

ഹിറ്റ്‌ലറെ തുടക്കത്തില്‍ ഒരു കോമാളി ആയിട്ടാണ് യുഎസ് മാധ്യങ്ങള്‍ കണ്ടത്. ന്യൂസ് വീക്ക് ചാര്‍ളി ചാപ്ലിനെ പോലെയാണ് ഹിറ്റ്‌ലറെ കണ്ടത് (ചാപ്ലിന്‍ ഹിറ്റ്‌ലറെ പരിഹസിച്ച് പിന്നീട് ഗ്രേറ്റ് ഡിക്ടേറ്റര്‍ ചെയ്തു). ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി ജര്‍മ്മന്‍ പാര്‍ലമെന്റില്‍ നിര്‍ണായകശക്തിയായി മാറിയപ്പോളും ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ചാന്‍സലറായതിന് ശേഷവും അദ്ദേഹം ജര്‍മ്മനിയില്‍ വളരെ വേഗത്തില്‍ അപ്രസക്തനാകുമെന്നാണ് അമേരിക്കന്‍ മാധ്യങ്ങള്‍ കരുതിയത്. 1930കളുടെ അവസാനം മാത്രമാണ് ഹിറ്റ്‌ലറെ തങ്ങള്‍ കുറച്ചുകണ്ടെന്ന വസ്തുത മാധ്യമങ്ങള്‍ക്ക് ബോധ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


മറ്റുവാര്‍ത്തകള്‍