UPDATES

വായിച്ചോ‌

മുസ്ലീം കുടുംബം ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഭൂമി വാങ്ങി: ‘ലാന്‍ഡ് ജിഹാദ്’ എന്ന് ബിജെപി

ഇപ്പോള്‍ എങ്ങനെയെങ്കിലും ഈ വീട് വിറ്റാല്‍ മതിയെന്നായിരിക്കുന്നു ഇവര്‍ക്ക്. തങ്ങള്‍ക്ക് ചിലവായ അത്രയും തുക തന്നാല്‍ വില്‍ക്കാന്‍ തയ്യാറാണെന്നും ഒരു ലാഭവും വേണ്ടെന്നും ഹിന്ദുവോ മുസ്ലീമോ പുരുഷനോ സ്ത്രീയോ ആര് വാങ്ങിക്കാന്‍ തയ്യാറായാലും വില്‍ക്കാമെന്നും പ്രദേശവാസികളുടെ ശല്യം സഹിക്കാനാകാതെ ഉസ്മാന്‍ പറയുന്നു.

32 വര്‍ഷമായി സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ഉസ്മാനും കുടുംബവും മീററ്റിലെ ഒറ്റ മുറി വീട്ടിലാണ് താമസം. ഉസ്മാന്റെ പിതാവ് ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കൊടുത്ത താമസ സൗകര്യം. ഉസ്മാനും മാതാപിതാക്കളും നാല് സഹോദരങ്ങളും അമ്മാവനും എല്ലാം സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യത്തിന്റെ പുറത്താണ് ഒരു ഭൂമി വാങ്ങിയത്. ഭൂരിപക്ഷവും ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശത്താണ് ഇത്. എന്നാല്‍ ഇത് ലാന്‍ഡ് ജിഹാദ് ആണെന്നാണ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ പറയുന്നത്. ലവ് ജിഹാദിന് ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ പുതിയൊരു വാക്ക് കൂടി മുസ്ലീങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ഉണ്ടാക്കിയിരിക്കുന്നു.

സഞ്ജയ് രസ്‌തോഗി എന്ന ടെലികോം ബിസിനസുകാരനില്‍ നിന്നാണ് ഭൂമി വാങ്ങിയത്. എന്നാല്‍ ഈ വീടിന്റെ വില്‍പ്പന അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. രസ്‌തോഗി തങ്ങളില്‍ നിന്ന പണം വാങ്ങിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കടം വീട്ടിക്കൊണ്ടിരിക്കുകയാണെന്നും ഈ വീടിന് അതുമായി ബന്ധമില്ലെന്നും രസ്‌തോഗി പറഞ്ഞപ്പോള്‍ മുസ്ലീം കുടുംബത്തിന് ഭൂമി വില്‍ക്കാനാകില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളി തുടങ്ങി. ഹിന്ദുക്കള്‍ ഭൂമി വിറ്റുകൊണ്ടിരിക്കുകയും മുസ്ലീങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുകയുമാണ് എന്നാണ് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ പറയുന്നത്. ഈ പ്രദേശം മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറാന്‍ അനുവദിക്കില്ലെന്നും ദീപക് ശര്‍മ പറയുന്നു.

ഉസ്മാന്റെ സഹോദരന്‍ നൗമാന്റെ പേരിലാണ് ഭൂമി വാങ്ങിയത്. നൗമാനും സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ്. രണ്ട് സഹോദരിമാര്‍ അധ്യാപികമാര്‍. ഏറ്റവും ഇളയ സഹോദരന്‍ എംകോം വിദ്യാര്‍ത്ഥി. 33 ലക്ഷം രൂപയ്ക്കാണ് ഇവര്‍ വീടും സ്ഥലവും വാങ്ങിയത്. 18.5 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ടായിരുന്നു. രജിസ്‌ട്രേഷന് രണ്ടര ലക്ഷം രൂപ ചിലവായി. ബാങ്ക് ലോണുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ക്ക് 20,000 രൂപ – ഇങ്ങനെ പോകുന്നു ചിലവുകള്‍. ഇപ്പോള്‍ എങ്ങനെയെങ്കിലും ഈ വീട് വിറ്റാല്‍ മതിയെന്നായിരിക്കുന്നു ഇവര്‍ക്ക്. തങ്ങള്‍ക്ക് ചിലവായ അത്രയും തുക തന്നാല്‍ വില്‍ക്കാന്‍ തയ്യാറാണെന്നും ഒരു ലാഭവും വേണ്ടെന്നും ഹിന്ദുവോ മുസ്ലീമോ പുരുഷനോ സ്ത്രീയോ ആര് വാങ്ങിക്കാന്‍ തയ്യാറായാലും വില്‍ക്കാമെന്നും പ്രദേശവാസികളുടെ ശല്യം സഹിക്കാനാകാതെ ഉസ്മാന്‍ പറയുന്നു.

വായനയ്ക്ക്: https://goo.gl/7eocYo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍