UPDATES

വായിച്ചോ‌

മെഹല്ലി മോദിയുടെ ‘പത്തായ’ത്തില്‍ അടൂരിന്റെ എലിപ്പത്തായം സുരക്ഷിതം

വളരെ അപൂര്‍വമായ ആര്‍ട്ട്ഹൗസ്, ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രിന്റുകളാണ് മെഹല്ലി മോദിയുടെ കൈവശമുള്ളത്. വേര ചിതിലോവ, മാനിയ അക്ബാരി, മരിയ സാക്യാന്‍, ആന്‍ഡ്രിയ ലൂക സിമ്മര്‍മാന്‍ തുടങ്ങിയ വനിത സംവിധായകരുടെ ചിത്രങ്ങള്‍ മെഹല്ലിയുടെ ശേഖരത്തിലുണ്ട്.

ക്ലാസിക് ചിത്രങ്ങളുടെ നശിച്ചുപോകുന്ന പ്രിന്റുകള്‍ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ മെഹല്ലി മോദിയെക്കുറിച്ചാണ് സ്‌ക്രോള്‍ (scroll.in) പറയുന്നത്. ഇതിനായി സെക്കന്റ് റണ്‍ ഡിവിഡി എന്ന പേരില്‍ ഒരു സംരംഭം മെഹല്ലി മോദി തുടങ്ങുന്നത് 2005ലാണ്. 1930കള്‍ മുതലുള്ള വളരെ അപൂര്‍വമായ ആര്‍ട്ട്ഹൗസ്, ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രിന്റുകളാണ് മെഹല്ലി മോദിയുടെ കൈവശമുള്ളത്. വേര ചിതിലോവ, മാനിയ അക്ബാരി, മരിയ സാക്യാന്‍, ആന്‍ഡ്രിയ ലൂക സിമ്മര്‍മാന്‍ തുടങ്ങിയ വനിത സംവിധായകരുടെ ചിത്രങ്ങള്‍ മെഹല്ലിയുടെ ശേഖരത്തിലുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം, കഥാപുരുഷന്‍, ശിവേന്ദ്രസിംഗ് ദുംഗാര്‍പൂരിന്റെ പികെ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി സെല്ലുലോയ്ഡ് മാന്‍ തുടങ്ങിയവയുടെയെല്ലാം എച്ച്ഡി പ്രിന്റ് ഡിവിഡികള്‍ മെഹല്ലി മോദിയുടെ കൈവശമുണ്ട്. പ്രശസ്ത ഹിന്ദി സിനിമ സംവിധായകന്‍ സൊറാബ് മോദിയുടെയും നടി മെഹ്താബിന്റേയും മകനാണ് മെഹല്ലി മോദി.

വായനയ്ക്ക്: https://goo.gl/CvXgpQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍