UPDATES

വായിച്ചോ‌

കിം കിം ഡുക്ക്, വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്നു ആരോപിക്കപ്പെട്ട നടന്‍ ജോ മിന്‍-കിയുടെ ആത്മഹത്യ; മീറ്റൂ കൊറിയയില്‍ പടരുകയാണ്

ഈയടുത്തു നടന്ന സര്‍വ്വേ സൂചിപ്പിക്കുന്നത് ഇനിയും കൂടുതല്‍ ഇരകള്‍ പുറത്തുവരാനുണ്ടെന്നാണ്

#മീറ്റൂ കൊറിയയില്‍ എമ്പാടും പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞയാഴ്ചകളില്‍ പുതിയ ആരോപണങ്ങളില്‍ ഇല്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. സിനിമാ മേഖല ഈ കൊടുങ്കാറ്റിന്റെ കേന്ദ്രത്തിലാണ്.

കിം കിം ഡുക്കും ചോ ജേ-ഹ്യൂനും അടക്കമുള്ള അവാര്‍ഡ് ജേതാക്കളായ വിവിധ അഭിനേതാക്കളും സംവിധായകരും ലൈംഗികദുഷ്പെരുമാറ്റം ആരോപിക്കപ്പെട്ട്, അതിന്റെ അന്വേഷണം വൈകാതെ ഉണ്ടാവും എന്നതിനാല്‍, ഇപ്പോള്‍ ശോഭകെട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ പീഢിപ്പിച്ചെന്ന ആരോപിക്കപ്പെട്ട മുതിര്‍ന്ന നടന്‍ ജോ മിന്‍-കിയുടെ ഞെട്ടിക്കുന്ന ആത്മഹത്യ, കുറഞ്ഞത് ഇതുവരെയെങ്കിലും, ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ്.

ഈയടുത്തു നടന്ന സര്‍വ്വേ സൂചിപ്പിക്കുന്നത് ഇനിയും കൂടുതല്‍ ഇരകള്‍ പുറത്തുവരാനുണ്ടെന്നാണ്. നടിമാരും എഴുത്തുകാരികളും സ്റ്റാഫ് അംഗങ്ങളും അടക്കമുള്ള 749 പേരില്‍ 62 ശതമാനവും പറഞ്ഞത് പുരുഷസഹപ്രവര്‍ത്തകരില്‍നിന്ന് അവര്‍ക്ക് ഇഷ്ടമില്ലാത്ത തരത്തിലുള്ള ദേഹസ്പര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്.

#മീറ്റൂ എത്ര ദൂരം പോകും? എന്തൊക്കെ തരം മാറ്റങ്ങളാണ് അത് കൊണ്ടുവരിക?

ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രശസ്തനടി സോന്‍ യെ-ജിന്‍ ഉടന്‍ പ്രതികരിച്ചില്ല. തലകുനിച്ച് കവിള്‍ വലതുകൈകൊണ്ട് താങ്ങി അവര്‍ ഒന്നു നിര്‍ത്തി. കുറച്ചു സെക്കന്റുകള്‍ക്കു ശേഷം പതിഞ്ഞതും ഗൌരവമുള്ളതുമായ സ്വരത്തില്‍ സംസാരിച്ചുതുടങ്ങി.

“നമ്മുടെ സമൂഹത്തിന് അതൊരു ഗുണകരമായ വേദനയായിരിക്കും” സോന്‍ പറഞ്ഞു “സ്ത്രീകളെപ്പറ്റിയുള്ള കാലഹരണപ്പെട്ട പുരുഷകേന്ദ്രീകൃത കാഴ്ചപ്പാട് എന്നെന്നേക്കുമായി മാറ്റാന്‍ ഈ പ്രചാരണത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. അതോടൊപ്പം സ്ത്രീകള്‍ക്ക് അപകടകരമായ സമ്പ്രദായങ്ങളെ വലിച്ചുതാഴെയിടുമെന്നും പ്രതീക്ഷിക്കുന്നു”

സ്വന്തം സ്വത്വം വെളിപ്പെടുന്ന അപായസാധ്യതയിലും തങ്ങളുടെ അവഹേളിത ഭൂതകാലത്തെക്കുറിച്ച് തുറന്നു പറയുന്ന ഏതൊരു സ്ത്രീയോടും തനിക്ക് ആരാധനയാണെന്ന് സോന്‍ പറയുന്നു.

“അവരുടെ ധൈര്യത്തിന് വലിയ കയ്യടി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” അഭിനേത്രി പ്രസ്താവിച്ചു.

കൂടുതല്‍ വായിക്കാന്‍: https://goo.gl/s9nL5U

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍