UPDATES

വായിച്ചോ‌

ചുറ്റും നിര്‍ത്താതെ അടിക്കുന്ന ടെലിഫോണുകള്‍ പെട്ടെന്ന് നിശബ്ദമായി: മിഖായേല്‍ ഗോര്‍ബച്ചേവിന്റെ സോവിയറ്റാനന്തര ജീവിതം

മിക്ക സോവിയറ്റ് നേതാക്കളും മരണം വരെ അധികാരത്തില്‍ തുടര്‍ന്നു-അല്ലെങ്കില്‍ നികിത ക്രൂഷ്ചേവിനെപ്പോലെ രാഷ്ട്രീയം വിടുകയല്ലാതെ മറ്റു വഴിയൊന്നുമില്ലാതിരുന്നു

ഏതാണ്ട് ഒരു നൂറ്റാണ്ടോളം സോവിയറ്റ്, റഷ്യന്‍ രാഷ്ട്ര തലവന്മാര്‍ പദവിയൊഴിയാതെ മരിക്കുകയോ, അല്ലെങ്കില്‍ ശാന്തമായി വിരമിക്കുകയോ ചെയ്തുപോന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന ജനറല്‍ സെക്രട്ടറിയും സോവിയറ്റ് യൂണിയന്റെ ആദ്യ പ്രസിഡണ്ടുമായ മിഖായേല്‍ സെര്‍ജിയെവിച്ച് ഗോര്‍ബച്ചേവ് മാത്രമാണ് അതിനൊരപവാദം. താന്‍ നേതൃത്വം നല്‍കിയ രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും പതനം കണ്ടതിനുശേഷം തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് അധികാരം കൈമാറിക്കൊടുത്തു.

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയനേതാക്കളില്‍ ഒരാള്‍ എന്ന തന്റെ പ്രശസ്തി ഉപയോഗിച്ചാണ് ഗോര്‍ബച്ചേവ് തന്റെ ജീവിതത്തിനും മറ്റു പദ്ധതികള്‍ക്കും പണം കണ്ടെത്തുന്നത്. ഇതിനിടയിലെല്ലാം നാട്ടില്‍ രാഷ്ട്രീയ പ്രസക്തി തിരിച്ചുപിടിക്കാനും അദ്ദേഹം ശ്രമം നടത്തി. മുന്‍ പ്രസിഡന്റ് എന്ന നിലയിലെ ഗോര്‍ബച്ചേവിന്റെ ജീവിതം..

‘മിസ്റ്റര്‍ ഗോര്‍ബച്ചേവ്, താങ്കള്‍ക്കെന്നെ ഓര്‍മ്മയുണ്ടോ?”
വിലകൂടിയ കോട്ട് ധരിച്ച ഒരാള്‍ ഗോര്‍ബച്ചേവിന് മുന്നില്‍ നിന്നു. റഷ്യയിലെ ഏറ്റവും വലിയ ധനികനും YUKOS എന്ന എണ്ണക്കമ്പനിയുടെ ഉടമയുമായ മിഖായേല്‍ ഖോദോര്‍ക്കോവ്‌സ്‌കി ആയിരുന്നു അത്. I Remain an Optimist എന്ന തന്റെ പുസ്തകത്തില്‍ ഗോര്‍ബച്ചേവ് 21-ആം നൂറ്റാണ്ടിന്റെ ആദ്യം നടന്ന ആ കൂടിക്കാഴ്ച ഓര്‍ക്കുന്നുണ്ട്.
”ഉവ്വ്, ഞാനോര്‍ക്കുന്നു. പക്ഷെ നിങ്ങള്‍ക്കെന്നെ ഓര്‍മ്മയുണ്ടോ?”

മിക്ക സോവിയറ്റ് നേതാക്കളും മരണം വരെ അധികാരത്തില്‍ തുടര്‍ന്നു-അല്ലെങ്കില്‍ നികിത ക്രൂഷ്ചേവിനെപ്പോലെ രാഷ്ട്രീയം വിടുകയല്ലാതെ മറ്റു വഴിയൊന്നുമില്ലാതിരുന്നു. യു എസ് എസ് ആറിന്റെ ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് ആറ് വര്‍ഷം
ആ രാഷ്ട്രത്തിന്റെ തലവനായിരുന്നതിനുശേഷം 1991 ഡിസംബറില്‍ രാജി വെക്കുകയായിരുന്നു. ഗോര്‍ബച്ചേവ് പിന്നീട് പറഞ്ഞപോലെ, രാജിവയ്ക്കുന്നത് അദ്ദേഹത്തെപ്പോലും ചിരിപ്പിച്ചു-അത് സ്വയം പുറത്താക്കുന്ന പോലെയായിരുന്നു.

സോവിയറ്റ് യൂണിയന് പകരം സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോമണ്‍വെല്‍ത്ത് എന്ന അയഞ്ഞ ഏര്‍പ്പാട് കൊണ്ടുവന്ന ബെലാവസ ഉടമ്പടി ഒപ്പിട്ട് കുറച്ചാഴ്ച്ചകള്‍ക്കുള്ളിലാണ് ഗോര്‍ബച്ചേവ് രാജിവെച്ചത്. അതിനുശേഷം താന്‍ ഭരിച്ച രാഷ്ട്രത്തിന്റെ സോവിയറ്റാനാന്തര രൂപമായ റഷ്യയുടെ എല്ലാ ഗതിവിഗതികളും അയാള്‍ കാണുന്നു. മിഖായില്‍ ഖോദോര്‍ക്കോവ്‌സ്‌കി ഏറ്റവും കരുത്തനായ വ്യക്തിയായി മാറുന്നത് ഗോര്‍ബച്ചേവ് കണ്ടു- അയാളെ സൈബീരിയന്‍ തടവറയിലേക്ക് അയച്ചപ്പോള്‍ അയാള്‍ക്കുവേണ്ടി വാദിച്ചു. ക്രെംലിനിലെ തന്റെ പിന്‍ഗാമിയും രാഷ്ട്രീയ എതിരാളിയുമായിരുന്ന ബോറിസ് യെത്സിനുമായി ഒരിക്കലും അയാള്‍ ഒത്തുതീര്‍പ്പിലെത്തിയില്ല- എങ്കിലും യെത്സിന്റെ ശവസംസ്‌കാരച്ചടങ്ങില്‍, പ്രമുഖര്‍ക്കുള്ള വരിയിലേക്കുള്ള ക്ഷണം നിരസിച്ച് സാധാരണക്കാര്‍ക്കൊപ്പം വരിനിന്ന് അയാള്‍ പങ്കെടുത്തു. വ്‌ളാദിമിര്‍ പുട്ടിനുമായുള്ള ബന്ധം പെരുപ്പിച്ച ആദരവില്‍ നിന്നും നിഷേധാത്മകമായ അവഗണനയിലെത്തി. രാഷ്ട്രീയം, മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, മാധ്യമ വികസനം എന്നിവയിലെല്ലാം അയാള്‍ പ്രവര്‍ത്തിച്ചു. പക്ഷെ എല്ലായ്‌പ്പോഴും സ്വന്തം നാട്ടിലുള്ളതിനേക്കാള്‍ അയാളെ ആവശ്യം പടിഞ്ഞാറന്‍ നാടുകളിലായിരുന്നു.

രാഷ്ട്രീയ നാടകങ്ങള്‍ മാറ്റിവെച്ചാല്‍, 87 കാരനായ മുന്‍ പ്രസിഡണ്ട് റുബ്ലിയോവാസ്‌കോയ് ദേശീയപാതയിലെ പഴയ സോവിയറ്റ് കൃഷിമന്ത്രിയുടെ വസതിയില്‍ നിന്നും ലെനിന്‍ഗ്രാവഡോസ്‌കോയ് ദേശീയപാതയിലെ തന്റെ ഫൗണ്ടേഷന്‍ കാര്യാലയത്തിലേക്ക് എല്ലാ പ്രവര്‍ത്തിദിനങ്ങളിലും പോകുന്നു. ഗോര്‍ബച്ചേവ് ഒറ്റയ്ക്കാണ് താമസം. അദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം ജര്‍മ്മനിയിലേക്ക് താമസം മാറ്റി. ഒറ്റയ്ക്ക് താമസിക്കുന്ന അദ്ദേഹത്തിന് ഒരു വീട്ടു വേലക്കാരിയാണ് സഹായത്തിനുള്ളത്. കൂടാതെ മുന്‍ പ്രസിഡണ്ടുമാര്‍ക്കുള്ള സുരക്ഷ സേനാംഗങ്ങളും. പലപ്പോഴും അവിടെനിന്നുമുള്ള ഫോണ്‍വിളികള്‍ കേള്‍ക്കുന്നവര്‍ക്ക് സാധാരണ ഒരാളല്ല അപ്പുറത്തെന്ന് വിശ്വസിക്കാനാവില്ല. ”ഇന്ന് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴാണ് കണ്ടത്-മേല്‍പ്പുര മുഴുവന്‍ ചോര്‍ന്ന് വീടാകെ വെള്ളം നിറഞ്ഞു.” ഇതുവരെയും വീട് മൊത്തമായി ശരിയാക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ പ്രസിഡണ്ട് പറഞ്ഞു. ”എനിക്ക് വീട് അനുവദിച്ചു കിട്ടിയപ്പോള്‍ തറയില്‍ നാല് തൊട്ടികളും ഉണ്ടായിരുന്നു, ചോരുന്ന വെള്ളം പിടിക്കാന്‍.”

കാട്ടിലൂടെ ഒരു യാത്ര
1991 ഡിസംബര്‍, അന്നത്തെ റഷ്യന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രസിഡണ്ട് ബോറിസ് യെത്സിന്‍ ബെലോറഷ്യന്‍ പ്രസിഡണ്ട് സ്റ്റാനിസ്‌ളാവ് സുഖേവിച്ചിനെ കാണാനായി ബെലാസെവ കാട്ടിലെത്തി. ഒരു ഉക്രേനിയന് സംഘവും അവര്‍ക്കൊപ്പം അവിടെ ചേര്‍ന്നു. മൂന്നു റിപ്പബ്ലിക്കുകളും തമ്മിലുള്ള ഒരു കരാറായിരുന്നു അവരുടെ ലക്ഷ്യം, ഗോര്‍ബച്ചേവിന്റെ അന്നത്തെ പ്രധാന അജണ്ടയായിരുന്നു അത്. പൗരന്മാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് യു എസ് എസ് ആറിനെ സംരക്ഷിയ്ക്കാനായിരുന്നു ഗോര്‍ബച്ചേവിന്റെ ഉദ്ദേശം. എന്നാല്‍ 1991 ആഗസ്റ്റില്‍ അധികാരവികേന്ദ്രീകരണ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കടുംപിടിത്തക്കാരായ വിഭാഗം ഗോര്‍ബച്ചേവിനെതിരെ അട്ടിമറിശ്രമം നടത്തിയതിനുശേഷം ജനത്തിനു അതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല.

ഡിസംബര്‍ 8-നു മോസ്‌കോവില്‍ നടക്കാനിരുന്ന ഒപ്പിടല്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് യെത്സിന്‍, ക്രാവ്ചുക്, ഷുഷ്‌കെവിച് എന്നിവര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബെലാസെവ ഉടമ്പടി പ്രഖ്യാപിച്ചു- യു എസ് എസ് ആര്‍ സര്‍ക്കാര്‍ ഇല്ലാതായതായി അത് അറിയിച്ചു. അധികാരത്തില്‍ തുടരാന്‍ ആ സര്‍ക്കാരിന്റെ പ്രസിഡന്റായ ഗോര്‍ബച്ചേവ് ശ്രമിച്ചില്ല. ”അതൊരു ആഭ്യന്തര യുദ്ധത്തിന്റെ ഗന്ധം പോലെ തോന്നിച്ചു,” അദ്ദേഹം വിശദീകരിച്ചു. ”കാര്യങ്ങള്‍ ജനാധിപത്യപരമായി തീരുമാനിക്കേണ്ടിടത്ത് ഞാന്‍ അധികാരം നിലനിര്‍ത്താന്‍ കടുത്ത നടപടികള്‍ എടുത്തതായി തോന്നിക്കുമായിരുന്നു.” പ്രാദേശിക പാര്‍ലമെന്റുകള്‍ ഉടമ്പടി അംഗീകരിക്കില്ലെന്നു ഗോര്‍ബച്ചേവ് കരുതിയെങ്കിലും റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വരെ അതിനെ അംഗീകരിച്ചു. ഇപ്പോഴും പാര്‍ട്ടി നേതാവായ ഗെന്നഡി സ്യുഗാനോവ് ഉടമ്പടിക്കനുകൂലമായി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രചരണങ്ങള്‍ നടത്തി എന്ന് ഗോര്‍ബച്ചേവ് പിന്നീട് പറഞ്ഞു. സ്യുഗാനോവ് അത് നിഷേധിക്കുന്നുണ്ട്.

1991 ഡിസംബര്‍ 25-നു വൈകീട് ഗോര്‍ബച്ചേവിന്റെ അവസാന ഫോണ്‍ വിളി യു എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിനായിരുന്നു. അന്ന് വൈകീട്ട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ ”തത്വാധിഷ്ഠിതമായി” താന്‍ യു എസ് എസ് ആര്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ”ഈ രാജ്യത്തെ വെട്ടിമുറിക്കുന്നതിനും സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനുമുള്ള വാദം വിജയിച്ചിരിക്കുന്നു, എനിക്കതിനോട് യോജിക്കാനാവില്ല,” അപ്പോള്‍ നിലവില്ലാതായിക്കഴിഞ്ഞ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു. തന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം ഗോര്‍ബച്ചേവ് യെത്സിനെ അറിയിച്ചിരുന്നില്ല. ഒട്ടും രസത്തിലല്ലാതിരുന്ന യെത്സിന്‍ ഗോര്‍ബച്ചേവില്‍ നിന്നും ആണവായുധനിയന്ത്രണത്തിനുള്ള പെട്ടി നേരിട്ട് കൈമാറി വാങ്ങാന്‍ പോലും വിസമ്മതിച്ചു. അന്നത്തെ കെ ജി ബി ജനറല്‍ വിക്ടര്‍ ബോള്‍ദ്യറേവ് ഒരു പെട്ടിയുമായി നേരെ യെത്സിന്റെ കാര്യാലയത്തിലേക്ക് കയറിവന്ന്, ഈ പെട്ടി വാങ്ങാന്‍ യെത്സിനോട് വരാന്‍ പറയൂ എന്ന് ഒരു സെക്രട്ടറിയോട് പറയുകയായിരുന്നുവെന്ന് യെത്സിന്റെ അംഗരക്ഷകനായിരുന്ന അലക്സാണ്ടര്‍ കോര്‍ഷക്കോവ് ഓര്‍ക്കുന്നു. പ്രസിഡന്റിന്റെ കാര്യാലയവും വസതിയും ഒഴിയാന്‍ ഗോര്‍ബച്ചേവിന് ഒരാഴ്ച്ച സമയമാണ് അനുവദിക്കപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം ഒരു ജപ്പാന്‍ മാദ്ധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തിനു ക്രെംലിനിലേക്കു പൊയ്‌ക്കൊണ്ടിരുന്ന ഗോര്‍ബച്ചേവിനോട് യെത്സിനും സ്റ്റേറ്റ് സെക്രട്ടറി ഗെന്നഡി ബുര്‍ബുലീസും സുപ്രീം സോവിയറ്റ് സ്പീക്കര്‍ രാസലാണ് ഖബ്സുലാത്തോവും ഇപ്പോഴും അദ്ദേഹത്തിന്റെ കാര്യാലയത്തിലിരുന്ന് മദ്യപിക്കുകയാണെന്ന് ഒരു അംഗരക്ഷകന്‍ വിളിച്ചറിയിച്ചു. അഭിമുഖം റദ്ദാക്കി വണ്ടി തിരിച്ചു വീട്ടിലേക്കു വിടാന്‍ ഗോര്‍ബച്ചേവ് ആവശ്യപ്പെട്ടു.

1992-ല്‍ ഗോര്‍ബച്ചേവ് ഒരു സാധാരണ പൗരനായി. കോസിജിന്‍ തെരുവിലെ അദ്ദേഹത്തിന്റെ മൂന്ന് മുറിയുള്ള സര്‍ക്കാര്‍ വസതി തിരക്കിട്ട് ഒഴിഞ്ഞുകൊടുത്തു. ”ഗോര്‍ബച്ചേവ് കുടുംബം എന്തെങ്കിലും സര്‍ക്കാര്‍ വസ്തുവഹകള്‍ മോഷ്ടിക്കുന്നുണ്ടോ എന്നറിയാന്‍ ചിലരൊക്കെ ചുറ്റിപ്പറ്റി നിന്നിരുന്നു,” എന്ന് പിന്നീട് അദ്ദേഹം പരാതി പറഞ്ഞു. ബിര്‍ച്ച് തടി കൊണ്ടുണ്ടാക്കിയ ഒരു മേശ കാണാനില്ലെന്ന് ആദ്യം കണക്കെടുത്ത ഉദ്യോഗസ്ഥര്‍ കരുതിയെങ്കിലും പിന്നീടത് അവിടെത്തന്നെ ഉള്ളതായി കണ്ടു.

ഗോര്‍ബച്ചേവിന് തന്റെ അംഗരക്ഷകനെയും ഔദ്യോഗിക വാഹനവും, കോസിജിന്‍ തെരുവിലെ പഴയ കെട്ടിത്തില്‍ത്തന്നെ ഒരു വീടും നല്‍കാന്‍ സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോമണ്‍വെല്‍ത്ത് നേതാക്കള്‍ തീരുമാനിച്ചു. 2000-ത്തിലെ ആദ്യ വര്‍ഷങ്ങളില്‍ ആ വീട് സംഗീത സംവിധായകന്‍ ഇഗോര്‍ ക്രൂട്ടോയ്ക്ക് വിറ്റു; ഗോര്‍ബച്ചേവ് കുടുംബത്തോടൊപ്പം കാല്‍ച്ചുഗായിലെ വിശ്രമവസതിയിലേക്ക് താമസം മാറി. ജനറല്‍ സെക്രട്ടറിയാകുന്നതിനു മുമ്പ് ഇതേ വസതിയില്‍ അദ്ദേഹം താമസിച്ചിരുന്നു. ആദ്യ നിലയില്‍ അടുക്കള, ഊണുമുറി, രണ്ടു ഔദ്യോഗിക മുറികള്‍. മുകളിലെ നിലയില്‍ ഒരു കിടപ്പുമുറി. ”ഇതിനടുത്തുള്ള പുതിയ എല്ലാ വീടുകളും ഇതിനേക്കാള്‍ പത്തിരട്ടി വലുതാണ്. ‘ഇവിടുത്തെ ആറ് തീരം സന്ദര്‍ശകനായ മുറാറ്റോവ് പറഞ്ഞു. ചെറിയതാണെന്ന് മാത്രമല്ല മോശം അവസ്ഥയിലുമാണെന്നു ഗോര്‍ബച്ചേവിന്റെ മകള്‍ ഐറീന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വില്ല്യം ടൗബ്മാനോട് ഈയിടെ ഇറക്കിക്കിയ ഗോര്‍ബച്ചേവിന്റെ ജീവചരിത്രത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അറ്റകുറ്റപ്പണികള്‍ക്ക് വിസമ്മതിച്ചു. ”സഹായം ആവശ്യപ്പെട്ട് ചെറുതാവാന്‍” സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രഥമ വനിതാ റെയ്‌സ ഗോര്‍ബച്ചേവ് തയ്യാറായില്ല.

ഒരു നല്ല കാര്യം ഈ പഴയ സോവിയറ്റ് വസതിയുടെ ചുറ്റും ഏതാണ്ട് പത്തേക്കറോളം പൈന്മരക്കാടാണ് എന്നതാണ്. രാജി വെച്ചതിനു ശേഷമുള്ള ആഴ്ചകളില്‍ ഗോര്‍ബച്ചേവും ഭാര്യയും 0.6 മെയില്‍ ചുറ്റളവില്‍ ഇവിടെ നടക്കാനിറങ്ങുമായിരുന്നു -ഈ നടത്തം അവര്‍ക്കു പിന്നീടൊരു ശീലമായി. ആ വര്‍ഷങ്ങളില്‍ ഗോര്‍ബച്ചേവിന്റെ ജീവിതത്തിലെ തിരക്കുകളില്‍ നിന്നും ഏറെ വേറിട്ടുനിന്നു ഈ വീടിനു ചുറ്റുമുള്ള കനത്ത നിശബ്ദതയും ശാന്തതയും. ടൗബ്മാന്റെ പുസ്തകത്തില്‍ ഐറീന ഗോര്‍ബച്ചേവ് ഓര്‍ക്കുന്നതുപോലെ, അവര്‍ക്കു ചുറ്റുമുള്ള നിര്‍ത്താതെ അടിക്കുന്ന ടെലിഫോണ്‍ മണികള്‍ പൊടുന്നനെ നിശബ്ദമായി. അടുത്ത സുഹൃത്തുക്കളെന്ന് ഗോര്‍ബച്ചേവ് കരുതിയിരുന്നവര്‍ പോലും അദ്ദേഹത്തെ മറന്നപോലെ തോന്നിച്ചു. ഒരു നോബല്‍ സമ്മാന ജേതാവിന്, തന്റെ രാഷ്ട്രത്തിന്റെ ആധുനിക ചരിത്രത്തില്‍ അധികാരം സ്വമേധയാ കൈമാറിയ ആദ്യ തലവന്, തന്റെ പൊതുജീവിതം വീണ്ടും ഒന്നില്‍ നിന്നും തുടങ്ങേണ്ടി വന്നു.

കൂടുതല്‍ വായനയ്ക്ക്- https://amp.meduza.io/en/feature/2018/12/21/crucify-me-right-here?__twitter_impression=true

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍