UPDATES

വായിച്ചോ‌

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അപ്രത്യക്ഷമായ മതനിരപേക്ഷത

Secular എന്നോ Secularism എന്നോ രേഖയില്‍ എവിടെയും കാണുന്നില്ല.

കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള പുതിയ കരട് വിദ്യാഭ്യാസ നയത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം പൊതുജന പ്രതികരണങ്ങളും അഭിപ്രായങ്ങളും തേടി മാനവ വിഭവശേഷി മന്ത്രാലയം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നിര്‍ബന്ധമായും പഠിക്കേണ്ട മൂന്ന് ഭാഷകളില്‍ ഒന്നായി ഹിന്ദി ഉള്‍പ്പെടുത്തിയതാണ് ഏറ്റവും വിവാദമായത്. ദക്ഷിണേന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടായി.

അതേസമയം 484 പേജുള്ള ഈ എന്‍ഇപി 2019ല്‍ അത് മാത്രമല്ല പ്രശ്‌നം. ഭരണഘടനയില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ നിര്‍വചിക്കുന്ന വാക്കുകളിലൊന്നായ മതനിരപേക്ഷത എന്‍ഇപിയില്‍ എവിടെയും കാണാനില്ല. Secular എന്നോ Secularism എന്നോ രേഖയില്‍ എവിടെയും കാണുന്നില്ല. വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കുന്ന പണം, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടന, ഹൈസ്‌കൂള്‍ തലം വരെയുള്ള കരിക്കുലര്‍ ഡിസൈന്‍, അധ്യാപക പരീശിലനവും നിയമനവും എത്തരത്തിലായിരിക്കണം എന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സംബന്ധിച്ച് പുതിയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ALSO READ: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന പ്രമേയവുമായി അമിത് ഷാ; ഉടന്‍ തിരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷം

എല്ലാ വിദ്യാഭ്യാസ പരിപാടികളും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം എന്ന് 1986ലെ നാഷണല്‍ പോളിസി ഫോര്‍ എജുക്കേഷന്‍ (എന്‍പിഇ) വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2005ലെ നാഷണല്‍ കരിക്കുലര്‍ ഫ്രേം വര്‍ക്കും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യം, സമത്വം, നീതി, സ്വാതന്ത്ര്യം, മതേതരത്വം തുടങ്ങിയവയോടാണ് ഏറ്റവും പ്രധാന പ്രതിബദ്ധത എന്ന് എന്‍സിഎഫ് വ്യക്തമാക്കുന്നു.

വായനയ്ക്ക്: Missing secularism in new education policy

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍