UPDATES

വായിച്ചോ‌

സദാചാരപൊലീസുകാരില്‍ നിന്ന് മിതാലി രാജിനും രക്ഷയില്ല: ‘മാന്യമായ’ വസ്ത്രം ധരിക്കാന്‍ ഉപദേശം

മിതാലിയുടെ വസ്ത്രധാരണമാണ് ‘സദാചാര സംരക്ഷകരെ’ ചൊടിപ്പിച്ചിരിക്കുന്നത്.

മിതാലി രാജ് വലിയ താരമായിരിക്കാം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ ടീം ക്യാപ്റ്റന്‍ ആയിരിക്കാം.  മികച്ച പ്രകടനത്തിലൂടെ ടീമിനെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതിലും മാധ്യമങ്ങളുടേയും ബിസിസിഐയുടേയും പരിഗണന നേടിയെടുക്കുന്നതിലും അവര്‍ വലിയ പങ്ക് വഹിച്ചുണ്ടാകാം. ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് എന്ന റെക്കോഡിനുടമയായിരിക്കാം. ലോകത്തെ മികച്ച താരങ്ങളിലൊരാളും ആരാണ് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റര്‍ എന്ന ചോദിക്കുന്നവരോദ് ഇതേ ചോദ്യം നിങ്ങള്‍ വനിതാ താരങ്ങളെ കുറിച്ച് പുരുഷ താരങ്ങളോടും ചോദിക്കാറുണ്ടോ എന്ന് തിരിച്ച് ചോദിക്കുന്നയാളായിരിക്കാം. പക്ഷെ ഒരു സ്ത്രീ ആയതിനാല്‍ ഇന്ത്യയിലെ പുരുഷ സദാചാര പൊലീസുകാരില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്കും ബുദ്ധിമുട്ടാണ് എന്നാണ് വ്യക്തമാകുന്നത്. മിതാലിയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ‘സദാചാര സംരക്ഷകരെ’ ചൊടിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സ്‌കര്‍ട്ടിട്ട് കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരുന്നതിന് പ്രിയങ്ക ചോപ്രയെ ചീത്ത വിളിക്കുകയും ഉപദേശങ്ങളുമായി വരുകയും ചെയ്ത അതേ സ്വഭാവക്കാര്‍ തന്നെയാണ് ട്വിറ്ററില്‍ മിതാലിയോട് ‘മാന്യമായ’ വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുന്നത്. സഹതാരങ്ങളായ വേദ കൃഷ്ണമൂര്‍ത്തി, മമത മേബന്‍, നൂഷിന്‍ അല്‍ ഖദീര്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ മിതാലി പോസ്റ്റ് ചെയ്തിരുന്നു. മിതാലി രാജിന്റെ വിയര്‍പ്പ് ഫോട്ടോയില്‍ കാണാമെന്നായിരുന്നു ഒരാളുടെ പരിഹാസം. മിതാലി ഇതനോട് ശക്തമായി തിരിച്ചടിച്ചു. – ഞാന്‍ ഗ്രൗണ്ടില്‍ വിയര്‍ക്കുന്നത് കൊണ്ടാണ്. അതില്‍ എനിക്ക് യാതൊരു അപമാനവും തോന്നുന്നില്ല. ഈ മറുപടിയെ തുടര്‍ന്ന് അധിക്ഷേപ ട്വീറ്റ് ഇട്ടയാള്‍ അത് പിന്‍വലിച്ചു.

വായനയ്ക്ക്: https://goo.gl/AtdjtY

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍