UPDATES

വായിച്ചോ‌

രാഹുല്‍ ഗാന്ധിയുമായി 15 മിനുട്ട് സംവദിച്ചാല്‍ മതി, മോദി വിരാട് കോഹ്ലിയല്ലെന്നും ക്ലബ് ബാറ്റ്സ്മാന്‍ മാത്രമെന്നും മനസിലാകും

രാഹുല്‍ ഗാന്ധിയുമായി ഒരു 15 മിനുട്ട് സംവാദത്തിലേര്‍പ്പെട്ടാന്‍ മോദിയുടെ പിആര്‍ തകര്‍ച്ചയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 15 മിനുട്ട് സംവാദത്തിന് വെല്ലുവിളിച്ചു. മോദി ഇതിന് തയ്യാറാകാതെ തിരിച്ച് രാഹുലിനെ 15 മിനുട്ട് സമയത്തേക്ക് കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ വെല്ലുവിളിക്കുകയാണ് ചെയ്തത്. സംവാദത്തിനുള്ള വെല്ലുവിളിയില്‍ നിന്ന് മോദി നൈസായി ഊരി. അദ്ദേഹത്തിന്റെ ആരാധകര്‍ രാഹുലിനെ പരിഹസിച്ച് രംഗത്തെത്തി. മോദി വെല്ലുവിളി ഏറ്റെടുത്ത് രാഹുലിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ അത് ബിജെപിയെ സംബന്ധിച്ച് എല്ലാ പ്രതിസന്ധികളും അതിജീവിക്കാനുള്ള കരുത്ത് നല്‍കുമായിരുന്നു. എന്നാല്‍ രാഹുലിനോട് 15 സംവാദം നടത്തിയ ജയിക്കാനുള്ള കഴിവ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാസംഗികനെന്ന് ആരാധകരാല്‍ വിലയിരുത്തപ്പെടുന്ന മോദിക്കില്ലെന്നാണ് ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ ധ്രുവ് രാതി പറയുന്നത്.

കെട്ടിച്ചമച്ചതല്ലാത്ത വസ്തുനിഷ്ഠമായ ചോദ്യങ്ങള്‍ വരുന്ന അഭിമുഖങ്ങളില്‍ മോദി ഒരു വലിയ തോല്‍വിയാണെന്ന വസ്തുത പുറത്തുവന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സംവാദങ്ങള്‍ക്ക് ഒരിക്കലും മോദി തയ്യാറാകില്ല. കരണ്‍ ഥാപ്പറുമായുള്ള പഴയ അഭിമുഖം തന്നെ ഉദാഹരണമായി എടുക്കാം. അഞ്ച് മിനുട്ടിനുള്ള മോദി വെള്ളം കുടിച്ചു. രോഷാകുലനായി സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോയി. അസുഖകരമായ ഒരു ചോദ്യം റിപ്പോര്‍ട്ടര്‍ ചോദിച്ചതിനെ തുടര്‍ന്ന് മറ്റൊരിക്കല്‍ മോദി ഒരു ഹെലികോപ്റ്റര്‍ യാത്രയിലുടനീളം മൗനവ്രതത്തിലേയ്ക്ക് നീങ്ങി. മുന്‍ കൂട്ടി സ്‌ക്രിപ്റ്റ് ചെയ്യാത്ത പ്രതികരണങ്ങളുടെ കാര്യത്തില്‍ മോദി ദുര്‍ബലനാണ് എന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയായ ശേഷം വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു പ്രസംഗവും മോദി നടത്തിയിട്ടില്ല. എന്നാല്‍ പബ്ലിക് റിലേഷന്‍സും പ്രതിച്ഛായ നിര്‍മ്മിതിയും മോദിയുടെ രക്ഷക്ക് കൂടെയുണ്ട്. മോദിയെ പ്രധാനമന്ത്രിയാക്കി വച്ചതും ഇവ തന്നെ. പബ്ലിക് റിലേഷന്‍സിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഒരു ശരാശരി ക്ലബ് ബാറ്റ്‌സ്മാനെ വിരാട് കോഹ്ലിയായി ചിത്രീകരിക്കാനാകുമെന്നാണ് ധ്രുവ് രാതി അഭിപ്രായപ്പെടുന്നത്. ചോദ്യങ്ങള്‍ക്ക് നേരിട്ട് വരുന്നത് ഒഴിവാക്കുക എന്നതാണ് തന്ത്രം. രാഹുല്‍ ഗാന്ധിയുമായി ഒരു 15 മിനുട്ട് സംവാദത്തിലേര്‍പ്പെട്ടാന്‍ മോദിയുടെ പിആര്‍ തകര്‍ച്ചയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

വായനയ്ക്ക്: https://goo.gl/YZhq5y

ഒരു പ്രധാനമന്ത്രിക്ക് എത്രത്തോളം തരംതാഴാം? മോദി കര്‍ണ്ണാടകയില്‍ തെളിയിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍