UPDATES

വായിച്ചോ‌

പരീക്ഷാ യോദ്ധാക്കള്‍ക്ക് മോദിയുടെ ‘വിജയ മന്ത്രങ്ങള്‍’

നിങ്ങളെ പോലെ ഞാനും ഒരു പരീക്ഷകള്‍ നേരിട്ടിട്ടുണ്ട്. അതിലൊന്ന് 2012 ഡിസംബറിലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ആയിരുന്നു. എന്നെ സംബ്ന്ധിച്ച് വോട്ട് നിങ്ങളുടെ ഉത്തരകടലാസ് പോലെ വണ്‍വേ ടിക്കറ്റാണ്.

വാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വിജയമന്ത്രങ്ങള്‍. എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകം വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറും ചേര്‍ന്നാണ് പുറത്തിറക്കിയത്. ന്യൂഡല്‍ഹി പ്രവാസ് ഭാരതിയ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ 193 പേജുള്ള പുസ്തകത്തിലെ 25 മന്ത്രങ്ങളും സുഷമ സ്വരാജ് വിശദീകരിച്ചു.

പുസ്തകത്തിലെ 19-ാമത് മന്ത്രം ഇങ്ങനെയാണ് – ഉത്തര കടലാസ് ഒരു വണ്‍വേ ടിക്കറ്റാണ്. മുന്നോട്ട് പോവുക. നല്ല രീതിയില്‍ പരീക്ഷ എഴുതിയിട്ടുണ്ടെങ്കില്‍ പിന്നെ പേടിക്കേണ്ട. നന്നായി എഴുതാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആശങ്ക വേണ്ട. കാരണം സമര്‍പ്പിച്ച ആ പേപ്പറില്‍ ഇനി ഒന്നും ചെയ്യാനാവില്ല. നിങ്ങളെ പോലെ ഞാനും ഒരു പരീക്ഷകള്‍ നേരിട്ടിട്ടുണ്ട്. അതിലൊന്ന് 2012 ഡിസംബറിലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ആയിരുന്നു. എന്നെ സംബ്ന്ധിച്ച് വോട്ട് നിങ്ങളുടെ ഉത്തരകടലാസ് പോലെ വണ്‍വേ ടിക്കറ്റാണ്. തയ്യാറെടുക്കുക, എഴുതുക, മുന്നോട്ട് പോവുക. ചിരിച്ചുല്ലസിച്ച് എക്‌സാം ഹാളിലേയ്ക്ക് പോവുക. തിരിച്ചും അതുപോലെ ഇറങ്ങിവരുക – മോദി പറയുന്നു.

അവസാനത്തെ 40 പേജുകളില്‍ യോഗാസനങ്ങ്െളപ്പറ്റി പറയുന്നു. വിദ്യാര്‍ത്ഥികള്‍ പിരിമുറുക്കം കുറയ്ക്കാന്‍ യോഗ ചെയ്യണമെന്ന് മോദി നിര്‍ദ്ദേശിക്കുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി വിശദമായ സംവാദം മോദി നടത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

വായന്യ്ക്ക്: https://goo.gl/fwmGfD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍