മോദി ചായ വിറ്റിരുന്നു എന്നുപറയുന്ന റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ചായ’ സ്റ്റേഷന് എട്ടുകോടി. മോദി ചായ വിറ്റിരുന്നു എന്നുപറയുന്ന റെയില്‍വേ സ്റ്റേഷന് നവീകരിക്കാന്‍ എട്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. മോദിയുടെ ജന്മനാടായ വഡനഗറിലെ റെയില്‍വേ സ്റ്റേഷനാണ് നവീകരണത്തിന് തുക ലഭിക്കുക. അഹമ്മദാബാദില്‍ നിന്ന് 95 കിലോമീറ്റര്‍ ദൂരെ മെഹ്സാനെ ജില്ലയിലെയാണ് ചെറിയ സ്ഥലമാണ് വഡനഗര്.
വഡനഗറിലെ റെയില്‍വെ സ്റ്റേഷനില്‍ മോദിയുടെ പിതാവ് ദാമോദര്‍ ദാസ് കട നടത്തിയിരുന്നുവെന്നും ഈ കടയില്‍ നിന്ന് തീവണ്ടിയാത്രകാര്ക്ക് താന്‍ ചായ വിറ്റിരുന്നുവെന്നുമുള്ള പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലെടെയാണ് ഈ സ്റ്റേഷന് ശ്രദ്ധിക്കപ്പെടുന്നത്. വഡനഗര്-മൊധേര-പത്താന് എന്നീ പ്രദേശങ്ങളെ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയമാണ് പണം അനുവദിച്ചിരിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/As2Gdh