UPDATES

വായിച്ചോ‌

ഇന്തോനേഷ്യയിലെ തീരത്ത് ഭീമാകാരമായ വിചിത്ര കടല്‍ ജീവി/ വീഡിയോ

ഹുലുങ് കടല്‍ത്തീരത്ത് മെയ് പത്തിനാണ് അസാധാരണ വലിപ്പമുള്ള ഈ ജീവി അടിഞ്ഞത്

ഇന്തോനേഷ്യയിലെ തീരത്ത് അടിഞ്ഞ ഭീമാകാരമായ വിചിത്ര കടല്‍ ജീവി ആശങ്ക ജനിപ്പിക്കുന്നു. ഇന്തോനേഷ്യയിലെ സെറം ദ്വീപിലെ കടല്‍ തീരത്താണ് ഈ ഭീകരജീവി അടിഞ്ഞത്. ചെവ്വാഴ്ച രാത്രിയിലാണ് ഈ ജീവി തീരത്തടിഞ്ഞത്. പ്രദേശവാസികള്‍ കരുതുന്നത് അസാധാരണ വലിപ്പമുള്ള കണവ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാകാമെന്നാണ്. പ്രാദേശിക ഒഫീഷ്യല്‍സ് പറയുന്നത് ഈ ജീവി ചിലപ്പോള്‍ പല്ലുള്ള തിമിംഗലമാണെന്നാണ്.

ഹുലുങ് കടല്‍ത്തീരത്ത് മെയ് ഒന്‍പത്തിനാണ്‌ അസാധാരണ വലിപ്പമുള്ള ഈ ജീവി അടിഞ്ഞത്. 22 മീറ്റര്‍ നീളവും 35 ടണ്‍ ഭാരവും ഈ ജീവിക്കുണ്ടെന്നാണ് ഏകദേശ കണക്ക്. ഇത് എന്ത് ജീവിയാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ലീ കോംഗ് ചിയാന്‍ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ക്യൂറേറ്റര്‍ മാര്‍ക്കസ് ച്യൂ പറയുന്നത് ഇത് തിമിംഗലമാണെന്നാണ്. പ്രദേശവാസികള്‍ അധികൃതരോട് ഈ ജീവിയെ ഇവിടുന്ന് മാറ്റണമെന്ന് ശക്തമായി ആവിശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/gS7V3y

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍