UPDATES

വായിച്ചോ‌

പെണ്‍കുട്ടിയെ പ്രസവിച്ചു: ദേശീയ കായിക താരത്തെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി

ആഗ്രയിലും മറ്റൊരു മുസ്ലീം യുവതി മുത്തലാഖിന് ഇരയായി. ഇരട്ട പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരിലാണ് ഷാജഹാന്‍പൂര്‍ സ്വദേശിയായ അഫ്രിന്‍ (22) എന്ന യുവതി മൊഴി ചൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയെ പ്രസവിച്ചു എന്ന കാരണം പറഞ്ഞ് യുവതിയ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലിയാണ് ഷുമൈല ജാവേദ് എന്ന ദേശീയ നെറ്റ് ബോള്‍ താരവുമായി വിവാഹബന്ധം ഭര്‍ത്താവ് ഏകപക്ഷീയമായി വേര്‍പെടുത്തിയത്. അമ്രോഹ സ്വദേശിയായ യുവതി മാതാപിതാക്കളൊടൊപ്പമാണ് നിലവില്‍ താമസിക്കുന്നത്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടണമെന്ന് ഷുമൈല ആവശ്യപ്പെട്ടു.

ആഗ്രയിലും മറ്റൊരു മുസ്ലീം യുവതി മുത്തലാഖിന് ഇരയായി. ഇരട്ട പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരിലാണ് ഷാജഹാന്‍പൂര്‍ സ്വദേശിയായ അഫ്രിന്‍ (22) എന്ന യുവതി മൊഴി ചൊല്ലപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ള ഷയറാ ബാനു എന്ന യുവതി മുത്തലാഖിനെതിപെ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഏറെ കാലത്തിന് ശേഷം മുത്തലാഖ് വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറിയത്. മുത്തലാഖ്, ബഹുഭാര്യാത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തും അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പോസ്റ്റ് കാഡ്, പത്ര പരസ്യം, ഫോണ്‍, ഫേസ്്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ മുത്തലാഖിന് ഇരയായ സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ റെയില്‍വെ ജീവനക്കാരിയായ റിസ്വാന (33) 2012ലാണ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചത്. നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ളതായി ഭര്‍ത്താവ് അറിയിച്ചിരുന്നില്ല. ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് റിസ്വാന വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹമോചനം നടത്താതെ തന്നെ വിവാഹം കഴിക്കാനുള്ള അവകാശം ഇസ്ലാം തരുന്നുണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഏകപക്ഷീയമായി തന്നെ ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 1980കളില്‍ ഷാബാനു ബീഗം നടത്തിയ നിയമ പോരാട്ടം മുസ്ലീം സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു. ഷാബാനുവിന് ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന 1986ലെ സുപ്രീംകോടതി വിധി മുസ്ലീം മതമൗലികവാദികളെ പ്രകോപിപ്പിച്ചു. മുസ്ലീം സംഘടനകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്ന വിധി അട്ടിമറിച്ചു. വിവാഹ മോചനത്തിന് ശേഷം മൂന്ന് മാസത്തേയ്ക്ക് മാത്രം പണം നല്‍കിയാല്‍ മതിയെന്നാക്കി മാറ്റി. അതിന് ശേഷം ബന്ധുക്കളോ വഖഫ് ബോഡോ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണം.

മുത്തലാഖിന് നിയമസാധുതയുണ്ടോ എന്ന കാര്യം അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരീ അത്ത് നിയമം മുത്തലാഖിനുള്ള അവകാശം മുസ്ലീം പുരുഷന്മാര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോഡിന്റെ വാദം. ഇത് പൂര്‍ണായും ഇസ്ലാം മത വിശ്വാസത്തെ സംബന്ധിച്ചുള്ള കാര്യമാണെന്നും ജുഡീഷ്യറിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും വ്യക്തി നിയമബോഡ് വാദിക്കുന്നു.

വായനയ്ക്ക്: https://goo.gl/Y9pQlA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍