UPDATES

വായിച്ചോ‌

യുദ്ധവിരുദ്ധ പ്രവര്‍ത്തക, പരിസ്ഥിതിവാദി, ഫെമിനിസ്റ്റ്, സോഷ്യലിസ്റ്റ്, കുറ്റാന്വേഷണ എഴുത്തുകാരി: ഐസ്‌ലാന്റ് പ്രധാനമന്ത്രി

ഇതിനൊക്കെ പുറമെ അറിയപ്പെടുന്നൊരു കുറ്റാന്വേഷണ എഴുത്തുകാരിയും കൂടിയാണ് അവര്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായ പങ്കാളിത്തവും മുന്‍കൈയും ഐസ്‌ലാന്റിന്റെ ഭാഗത്ത് നിന്ന് ഇനിമുതല്‍ ഉണ്ടായേക്കും.

ഐസ്‌ലാന്റിന്റെ പുതിയ പ്രധാനമന്ത്രി 41കാരിയായ കാട്രിന്‍ ജേക്കബ്‌സ്‌ഡോട്ടിര്‍ അറിയപ്പെടുന്ന ഒരു യുദ്ധവിരുദ്ധ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും ഫെമിനിസ്റ്റും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമൊക്കെയാണ്. ഇതിനൊക്കെ പുറമെ അറിയപ്പെടുന്നൊരു കുറ്റാന്വേഷണ എഴുത്തുകാരിയും കൂടിയാണ് അവര്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായ പങ്കാളിത്തവും മുന്‍കൈയും ഐസ്‌ലാന്റിന്റെ ഭാഗത്ത് നിന്ന് ഇനി മുതല്‍ ഉണ്ടായേക്കും.

കാട്രിന്റെ ലെഫ്റ്റ് ഗ്രീന്‍ മൂവ്‌മെന്റ് എന്ന പാര്‍ട്ടി നയിക്കുന്ന സഖ്യമാണ് ഗവണ്‍മെന്റ് രൂപീകരിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഐസ്‌ലാന്റ് രാഷ്ട്രീയം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് പൊതുതിരഞ്ഞെടുപ്പുകളിലേയ്ക്ക് നയിച്ച് രാജ്യത്ത് വലിയ രാഷ്ട്രീയ അസ്ഥിരതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായിരുന്ന സിഗ്മണ്ടര്‍ ഡേവിഡ് ഗണ്‍ലോഗ്‌സണ്‍ രാജിവച്ചത് പനാമ പേപ്പര്‍സില്‍ വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ്.

വായനയ്ക്ക്: https://goo.gl/PvUijc

ഐസ്‌ലാന്റിലെ പ്രശസ്ത കവികളുടെ കുടുംബത്തില്‍ നിന്നാണ് കാട്രിന്‍ വരുന്നത്. സാഹിത്യവിദ്യാര്‍ത്ഥിയായിരുന്ന കാട്രിന്‍ ഐസ്‌ലാന്റിലെ കുറ്റാന്വേഷണ നോവലുകളില്‍ തല്‍പ്പരയായിരുന്നു. ലെഫ്റ്റ് ഗ്രീന്‍ പാര്‍ട്ടിയിലെ മൂന്ന് പേര്‍, വലതുപക്ഷ പാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയില്‍ നിന്ന് അഞ്ച് പേര്‍, പ്രോഗ്രസീവ് പാര്‍ട്ടിയില്‍ നിന്ന് മൂന്ന് പേര്‍ 12 അംഗ കാബിനറ്റാണ് കാട്രിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍