UPDATES

വായിച്ചോ‌

കാളകളെ വാങ്ങാന്‍ പണമില്ല; കര്‍ഷകന്‍ നിലമുഴുതത് പെണ്മക്കളെ കലപ്പയില്‍ പൂട്ടി/ വീഡിയോ

ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ അധികാരികള്‍ വിഷയത്തില്‍ ഇടപെട്ടുതുടങ്ങി

കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കര്‍ഷകന്‍ നിലമുഴുതത് പെണ്മക്കളെ കലപ്പയില്‍ പൂട്ടി. മധ്യപ്രദേശിലെ ബസന്ത്പൂറില്‍ നിന്നുമുള്ള കര്‍ഷകനായ സര്‍ദാര്‍ കഹ്‌ലയ്ക്കാണ് പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതത്. കഹ്‌ലയുടെ മക്കളായ രാധികയും (14) കുന്തിയും (11) പണമില്ലാത്തത് കൊണ്ട് തന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും നിര്‍ത്തിയിരിക്കുകയാണ്.

‘എനിക്ക് കാളയെ വാങ്ങാനോ അവയെ തീറ്റിപോറ്റാനോ ഉള്ള പണമില്ലെന്നും പണമില്ലാത്തതുകൊണ്ട് തന്നെ രണ്ടു മക്കളുടെയും വിദ്യാഭ്യാസവും നിര്‍ത്തേണ്ടി വന്നത്’ എന്നും കഹ്‌ല പറയുന്നു. ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ അധികാരികള്‍ വിഷയത്തില്‍ ഇടപെട്ടുതുടങ്ങിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കാര്യങ്ങള്‍ പഠിച്ചശേഷം സര്‍ക്കാര്‍ പദ്ധതിയില്‍ പെടുത്തിക്കൊണ്ട് കര്‍ഷകനു വേണ്ടവിധം സഹായം നല്‍കുമെന്നും ജില്ലാ പബ്ലിക് റിലേഷന്‍ ഒഫീസര്‍ ആശിഷ് ശര്‍മ മാധ്യമങ്ങളെ അറിയിച്ചു. നിലമുഴാനായി കുട്ടികളെ ഉപയോഗിക്കരുത് എന്ന് കര്‍ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/8Apwby

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍