UPDATES

വായിച്ചോ‌

അണുബോംബില്ല, പ്ലൂട്ടോണിയമുണ്ട്, സൂക്ഷിക്കുക….

ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതികളിന്മേല്‍ നടത്തിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനെ തുടര്‍ന്ന് ഇവിടത്തെ നൂക്ലിയര്‍ പ്ലാന്റ് അടച്ചുപൂട്ടുകയായിരുന്നു.

യുഎസിലെ കൊളറാഡോയില്‍ സൈക്ലിസ്റ്റുകളേയും പര്‍വതാരോഹകരേയും മൃഗങ്ങളെ കാണാന്‍ എത്തുന്നവരേയും മറ്റ്  സഞ്ചാരികളേയുമെല്ലാം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം അധികൃതര്‍ തുറന്നുകൊടുത്തിരിക്കുന്ന പ്രദേശം, നാല് പതിറ്റാണ്ടിനടുത്ത് കാലം ഒരു അണുബോംബ് നിര്‍മ്മാണ കേന്ദ്രമായിരുന്നു. യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസ് ആണ് റോക്കി ഫ്‌ളാറ്റ്‌സ് നാഷണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജ് എന്ന പഴയ ആണവായുധ പ്ലാന്റ് നിന്നിരുന്ന പ്രദേശം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 1952 മുതല്‍ 1989 വരെ അണുബോംബ് നിര്‍മ്മാണ കേന്ദ്രമായിരുന്നു ഇത്. അപകടകാരിയായ പ്ലൂട്ടോണിയത്തിന്റെ വലിയ സാന്നിദ്ധമുണ്ടാകാനിടയുള്ള പ്രദേശം ഇത്തരത്തില്‍ തുറന്നുകൊടുത്തതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് പരന്നുകിടക്കുന്നതാണ് പ്ലാന്റ്. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള പരാതികളിന്മേല്‍ നടത്തിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനെ തുടര്‍ന്ന് ഇവിടത്തെ നൂക്ലിയര്‍ പ്ലാന്റ് അടച്ചുപൂട്ടുകയായിരുന്നു. കെമിക്കല്‍, റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പ്ലാന്റിന്റെ നടത്തിപ്പുകാരായിരുന്ന റോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ 1992ല്‍ കുറ്റസമ്മതം നടത്തിയിരുന്നു. യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക്് പ്രകാരം ഇവിടെ കെട്ടിടങ്ങളിലും മറ്റും വലിയ തോതില്‍ പ്ലൂട്ടോണിയമുണ്ട്. പ്ലൂട്ടോണിയം ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദത്തിന് കാരണമാകും. പ്ലൂട്ടോണിയത്തിന്റെ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടി മാസ്‌ക് ധരിച്ച് ഇവിടെ പ്രതിഷേധം സംഘടിപ്പിക്കുന്നവരുണ്ട്.

വായനയ്ക്ക്: https://apnews.com/75c77c382d1443598fa49accb06f498f

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍