UPDATES

വായിച്ചോ‌

യുവതികള്‍ക്ക് കന്യകാത്വ പരിശോധന: സമുദായ നേതാക്കള്‍ക്കെതിരെ കലാപവുമായി കഞ്ചര്‍ഭട്ട് യുവാക്കള്‍

വിവാഹം അംഗീകരിക്കുന്നതിന് പണം വാങ്ങുക, ആദ്യരാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുക തുടങ്ങിയവയ്‌ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം. ‘Stop the V-Ritual’ എന്ന പേരില്‍ 40 പേരടങ്ങുന്ന ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്.

ജാതി പഞ്ചായത്തിനും സമുദായ നേതാക്കള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കഞ്ചര്‍ഭട്ട് യുവാക്കള്‍. വിവാഹം അംഗീകരിക്കുന്നതിന് പണം വാങ്ങുക, ആദ്യരാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുക തുടങ്ങിയവയ്‌ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം. ‘Stop the V-Ritual’ എന്ന പേരില്‍ 40 പേരടങ്ങുന്ന ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. പൂനെ സ്വദേശികളായ യുവാക്കളാണ് ഇതിന് പിന്നില്‍. കഞ്ചര്‍ഭട്ട് സമുദായത്തില്‍ വധുവിന്റെ കന്യകാത്വ പരിശോധനയെന്ന ദുരാചാരം പതിവാണ്.

വധൂവരന്മാര്‍ ഒരു ഹോട്ടല്‍ മുറിയിലെത്തിച്ച ശേഷം ഒരു വെള്ള ബെഡ്ഷീറ്റ് കൊടുത്ത് സെക്‌സില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടും. ജാതി പഞ്ചായത്ത് നേതാക്കള്‍ മുറിക്ക് പുറത്ത് കാത്തിരിക്കും. ചോരക്കറയുള്ള ബെഡ്ഷീറ്റുമായാണ് വരന്‍ പുറത്തുവന്നതെങ്കില്‍ വധുവായ യുവതി ടെസ്റ്റ് പാസായി എന്നര്‍ത്ഥം. അതേസമയം ബെഡ് ഷീറ്റില്‍ ചോര വീണില്ലെങ്കില്‍ വധു മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ജാതി പഞ്ചായത്തുകാര്‍ കണക്കാക്കും. ഖാപ്പ് പഞ്ചായത്തുകാര്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചോ മര്‍ദ്ദിച്ചോ ഒക്കെ ആയിരിക്കും ശിക്ഷിക്കുക. വരനായ യുവാവിന് പരിശോധനയൊന്നും ഉണ്ടാകില്ല.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പിജി വിദ്യാര്‍ത്ഥിയായ വിവേക് തമായ്‌ചേകറാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. തന്റെ സമുദായത്തിലെ ഈ അനാചാരം അന്തസോടെയുള്ള ജീവിതത്തിനും സ്വകാര്യതയ്ക്കും നിരക്കാത്തതാണ് എന്ന് വിവേക് പറയുന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗമായ സിദ്ധാന്ത് ഇന്ദ്രക്കര്‍ ജാതി പഞ്ചായത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹം അംഗീകരിക്കാന്‍ വധൂവരന്മാരില്‍ നിന്ന് 10000 രൂപ വാങ്ങിയെന്നാണ് പരാതി. അതേസമയം തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് പൊലീസ് പരാതി തള്ളിയതായി സിദ്ധാന്ത് പറയുന്നു.

വായനയ്ക്ക്: https://goo.gl/81Xdyq

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍