UPDATES

വായിച്ചോ‌

ഹരിയാന മുന്‍ മുഖ്യമന്ത്രി ചൗത്താല 82ാം വയസില്‍ പ്ലസ് ടു പാസായി: പ്രചോദനം ജെസീക്ക ലാലിന്റെ കൊലയാളി

ഫസ്റ്റ് ക്ലാസോടെ ചൗത്താല പാസായ വിവരം മകന്‍ അഭയ് സിംഗ് ചൗത്താലയാണ് അറിയിച്ചത്.

ദീര്‍ഘകാലം രാഷ്ട്രീയ പരീക്ഷകള്‍ പാസായ അനുഭവമുള്ള ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല അവസാനം ഹയര്‍ സെക്കണ്ടറി പരീക്ഷയും പാസായി ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 82ാം വയസിലാണ് ചൗത്താല പന്ത്രണ്ടാം ക്ലാസ് പാസായിരിക്കുന്നത്. ഫസ്റ്റ് ക്ലാസോടെ ചൗത്താല പാസായ വിവരം മകന്‍ അഭയ് സിംഗ് ചൗത്താലയാണ് അറിയിച്ചത്. അഴിമതി കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ചൗത്താല ഡല്‍ഹി തിഹാര്‍ ജയിലില്‍ വച്ചാണ് പരീക്ഷയ്ക്കായി പഠിച്ചത്. ചൗത്താലയ്ക്ക് പഠനത്തില്‍ പ്രചോദനം നല്‍കിയത് ജെസീക്ക ലാല്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മനു ശര്‍മ്മയും.

അദ്ധ്യാപക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്റ് കൂടിയായ ഓംപ്രകാശ് ചൗത്താല ശിക്ഷിക്കപ്പെട്ടത്. മുന്‍ ഉപപ്രധാനമന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗത്താല. വീട്ടുകാര്യങ്ങള്‍ നോക്കുന്നതിനായാണ് ചൗത്താല സ്‌കൂള്‍ പഠനം നിര്‍ത്തിയത്. സര്‍ക്കാര്‍ ഓപ്പണ്‍ സ്‌കൂള്‍ വഴിയാണ് ചൗത്താല പരീക്ഷയെഴുതിയത്. അച്ഛന്‍ ഇപ്പോള്‍ ബിരുദം നേടാനായുള്ള പഠനത്തിലാണെന്ന് മകന്‍ അഭയ് പറയുന്നു.

മുത്തച്ഛന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ മൂത്ത മകനായ അച്ഛന്‍ പഠനം മാറ്റി വച്ച് കുടുംബകാര്യങ്ങളും സഹോദരന്മാരുടെ പഠനകാര്യങ്ങളും നോക്കാന്‍ തുടങ്ങി. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി അതുകൊണ്ട് തന്നെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല – അഭയ് പറയുന്നു. പരോളിലായിരുന്ന ചൗത്താല ജയിലിലേയ്ക്ക് മടങ്ങുകയായിരുന്നു. തിഹാര്‍ ജയിലിലെ ലൈബ്രറിയില്‍ നിത്യസന്ദര്‍ശകനാണ് ചൗത്താല. മനുശര്‍മ്മ നിയമബിരുദത്തിനായി പഠിക്കുന്ന കാര്യം അറിഞ്ഞതാണ് ഓംപ്രകാശ് ചൗത്താലയ്ക്ക് പ്രചോദനമായത്.

വായനയ്ക്ക്: https://goo.gl/HJPyiM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍