UPDATES

വായിച്ചോ‌

ദലൈ ലാമയ്ക്ക് തങ്ങളുടെ ചില നേതാക്കള്‍ സാമ്പത്തിക സഹായം നല്‍കുന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

1959ല്‍ ദലൈ ലാമ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ചൈനീസ് നേതാക്കള്‍ക്ക് അദ്ദേഹവുമായുള്ള ബന്ധം സംബന്ധിച്ച് ആരോപണം ഉയരുന്നത്.

ദലൈ ലാമയ്ക്ക് സാമ്പത്തിക തങ്ങളുടെ ചില നേതാക്കള്‍ സഹായം നല്‍കുന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി). ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം നടപടികള്‍ വിഘടനവാദത്തിനെതിരായ പാര്‍ട്ടി നിലപാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഒരു മുതിര്‍ന്ന നേതാവ് ഗ്ലോബല്‍ ടൈംസിനോട് പ്രതികരിച്ചിരുന്നു. 15 പാര്‍ട്ടി അംഗങ്ങള്‍ ഇത്തരത്തില്‍ പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചതായാണ് ടിബറ്റിലെ സിപിസിയുടെ നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ വാങ് യോങ്ജുന്‍ പറയുന്നത്.

1959ല്‍ ദലൈ ലാമ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ചൈനീസ് നേതാക്കള്‍ക്ക് അദ്ദേഹവുമായുള്ള ബന്ധം സംബന്ധിച്ച് ആരോപണം ഉയരുന്നത്. ടിബറ്റന്‍ ആത്മീയ നേതാവായ ദലൈ ലാമയെ വിഘടനവാദി നേതാവായാണ് ചൈന കാണുന്നത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 120 ടിബറ്റ് സ്വദേശികളാണ് ദലൈ ലാമ തിരിച്ച് വരണം എന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ബുദ്ധ സന്യാസികളായിരുന്നു. ദലൈ ലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം ഇന്ത്യ – ചൈന ബന്ധം ഉലച്ചിരുന്നു. തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്നാണ് ചൈന വിളിക്കുന്നത്.

വായനയ്ക്ക്: https://goo.gl/gDnVRK

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍