UPDATES

വായിച്ചോ‌

‘ദക്ഷിണേന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം’; ഒരു കേരളീയ ഗ്രാമത്തിന്റെ ഞെട്ടിക്കുന്ന കഥ

അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള നീക്കം കടുപ്പിച്ചതോടെ കൂടുതല്‍ മരണ വാര്‍ത്തകള്‍ പ്രതീക്ഷിക്കുകയാണ് പടന്ന.

കാസര്‍ഗോഡ് ജില്ലയിലെ തീരദേശ ഗ്രാമമാണ് പടന്ന. കഴിഞ്ഞ ജൂലൈ മുതല്‍ ഈ ഗ്രാമം വാര്‍ത്തകളില്‍ നിറയുന്നത് ‘തെക്കേ ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം’ എന്ന രീതിയിലാണ്. കേരളത്തില്‍ നിന്നു ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയി എന്നു വിശ്വസിക്കുന്ന 21 പേരില്‍ 11 പേരും ഈ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. പത്തു മാസങ്ങള്‍ക്ക് ശേഷം മാധ്യമ ശ്രദ്ധ വീണ്ടും പടന്നയിലേക്ക് തിരിയുകയാണ്. ഇവിടെ നിന്നു അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്നു കരുതുന്ന യുവാക്കളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. അഫ്ഗാനിസ്ഥാനിലെ നഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുമ്പോഴാണ് ഇവര്‍ കൊല്ലപ്പെട്ടത്.

ആദ്യ മരണ വാര്‍ത്ത എത്തിയത് ഫെബ്രുവരി 27നാണ്. 23 വയസ്സുകാരനായ ഹാഫിസുദ്ദീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത. ഇവിടെ നിന്നു തന്നെ കാണാതായ അഷ്ഫാക് മജീദ് മരിച്ച യുവാവിന്റെ ബന്ധുവും സാമൂഹ്യ പ്രവര്‍ത്തകനുമായ ബിസി അബ്ദുള്‍ റഹ്മാന് ടെലഗ്രാം ആപ് വഴി അയച്ച സന്ദേശത്തിലൂടെയാണ് കേരളം ഈ വാര്‍ത്ത അറിഞ്ഞത്. “അവന്‍ രക്തസാക്ഷി ആയിരിക്കുന്നു. ഞങ്ങള്‍ എല്ലാം അതിനായി കാത്തിരിക്കുകയാണ്” എന്നായിരുന്നു സന്ദേശത്തിന്റെ ഒരു ഭാഗം.

ഏപ്രില്‍ 25ന് മജീദ് മറ്റൊരു സന്ദേശം അയച്ചു. പടന്നയില്‍ നിന്നുള്ള മുഹമ്മദ് മൂര്‍ഷിദ് കൊല്ലപ്പെട്ടു എന്നായിരുന്നു അത്. മജീദില്‍ നിന്നുള്ള അവസാന സന്ദേശം പാലക്കാടുകാരനായ യാഹ്യയുടെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടായിരുന്നു.

അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള നീക്കം കടുപ്പിച്ചതോടെ കൂടുതല്‍ മരണ വാര്‍ത്തകള്‍ പ്രതീക്ഷിക്കുകയാണ് പടന്ന. ‘അമേരിക്കയുടെ ബോംബ് അവനെ കൊല്ലുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ എന്നാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേരാന്‍ പോയ ഒരു യുവാവിന്റെ പിതാവ് പറഞ്ഞത്.

കൂടുതല്‍ വായിക്കാന്‍: https://goo.gl/oUZ8Kn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍