UPDATES

വായിച്ചോ‌

പട്ടാളക്കാരന്‍ താങ്ങിയെടുത്തിരിക്കുന്ന അമ്മയും മാറില്‍ ചൂടുപറ്റി ഉറങ്ങുന്ന കുഞ്ഞും; ഈ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്‌

രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തിലെ സ്വാറ്റ് ടീമിലുള്ള ഡാരല്‍, അമ്മയെയും കുഞ്ഞിനെയും വളരെ കരുതലോടെയാണ് രക്ഷിച്ച് കൊണ്ടുവന്നത്

ഈ ഫോട്ടോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചിത്രത്തില്‍ കാണുന്ന പട്ടാളകാരന്‍ താങ്ങിയെടുത്തിരിക്കുന്ന ഈ അമ്മയ്ക്കും മാറില്‍ ചൂടുപറ്റി ഉറങ്ങുന്ന കുഞ്ഞിനും ഒരു കഥയുണ്ട്. കൂട്ടത്തില്‍ ആ ഫോട്ടോഗ്രാഫര്‍ക്കും പറയാന്‍ ഒരു കഥയുണ്ട്.ടെക്‌സാസ് കൊടുങ്കാറ്റിന് പിന്നാലെയുണ്ടായ കനത്തമഴയിലും വെള്ളപൊക്കത്തിലും പ്രദേശം മുഴുവന്‍ തകര്‍ന്നിരിക്കുയാണ്.

അവിടുത്തെ ജനങ്ങളെ രക്ഷപ്പെടുത്തുന്ന സംഘത്തിലെ സ്വാറ്റ് ഓഫീസര്‍ ഡാരല്‍ ഹുഡക്കാണ് ആ പട്ടാളക്കാരന്‍. ഡാരല്‍ എടുത്തിരിക്കുന്ന യുവതി കാതറീന്‍ പാമും അവരുടെ മാറില്‍ സുഖമായി ഉറങ്ങുന്നത് പതിമൂന്ന് മാസം പ്രായമുള്ള ഏയ്ഡനുമാണ്. ഈ ചിത്രം എടുത്തിരിക്കുന്നത് അസോസിയേറ്റഡ് പ്രസ്സിന്റെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡേവിഡ് ഫിലിപ്പാണ്.

കാതീന്‍ താമസിച്ചിരുന്ന വീട് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്ന് ഹോസ്റ്റണ്‍ പോലീസായിരുന്നു അവരെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തിലെ സ്വാറ്റ് ടീമിലുള്ള ഡാരല്‍, അമ്മയെയും കുഞ്ഞിനെയും വളരെ കരുതലോടെയാണ് രക്ഷിച്ച് കൊണ്ടുവന്നത്.

ഫോട്ടോയെ കുറിച്ച് ഡേവിഡ് പറഞ്ഞത്- ‘എന്റെ കണ്‍മുമ്പില്‍ സ്വാറ്റ് ടീമിലെ ഒരാള്‍ ഒരു യുവതിയെ രക്ഷിക്കുന്നത് കണ്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍, അവരുടെ മാറില്‍ ഒരു കുഞ്ഞിനെയും കണ്ടു. ഇത്രയം പ്രഷോഭമായസാഹചര്യത്തിലും ആ കുട്ടി കരയാഞ്ഞത് എനിക്ക് വിശ്വാസിക്കാന്‍ കഴിഞ്ഞില്ല.’ ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ഡേവിഡ് ഈ ചിത്രം പകര്‍ത്തിയത്.

ഡേവിഡ് സഞ്ചരിച്ചിരുന്ന ബോട്ട് അല്‍പം അകലെയായിരുന്നുവെന്നും അവിടെ നിന്നാണ് ഈ ഫോട്ടോ എടുത്തതെന്നും പറയുന്നു. പിന്നീട് ആ ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീഴുകയും ഡേവിഡിന്റെ മറ്റൊരു ക്യാമറയും അതിലെ പടങ്ങളും നഷ്ടപെടുകയും ചെയ്തിരുവെന്നു അദ്ദേഹത്തെ രക്ഷാപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും വിവരമുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Aya2T8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍