UPDATES

വായിച്ചോ‌

സൗദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് ഫിസിക്കല്‍ എജുക്കേഷന്‍ ക്ലാസ് തുടങ്ങുന്നു

അടുത്ത അക്കാഡമിക് വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് പിഇ (ഫിസിക്കല്‍ എജുക്കേഷന്‍) ക്ലാസുകള്‍ തുടങ്ങുമെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പെണ്‍കുട്ടികള്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ഇസ്ലാം എത്രത്തോളം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫുട്‌ബോള്‍ പോലുള്ളവ. ഏതായാവും ലോകത്തെ ഏറ്റവും വലിയ യാഥാസ്ഥിതിക രാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യ ഇതാദ്യമായി പൊതുവിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫിസിക്കല്‍ എജുക്കേഷന്‍ ക്ലാസ് തുടങ്ങുമ്പോള്‍ അവിടെ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത അക്കാഡമിക് വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് പിഇ (ഫിസിക്കല്‍ എജുക്കേഷന്‍) ക്ലാസുകള്‍ തുടങ്ങുമെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം പതുക്കെയാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയെന്നും ശരി അത്ത് നിയമത്തിന് അനുസൃതമായേ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കൂ എന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ ധരിക്കുന്നത് സ്ത്രീകള്‍ ശീലമാക്കുമെന്നും ഇത് അവരുടെ അച്ചടക്കത്തേയും ചാരിത്ര്യത്തേയും ബാധിക്കുമെന്നുമാണ് സൗദിയിലെ പല യാഥാസ്ഥിതികരും കരുതുന്നത്. കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീകള്‍ക്ക് പേശീബലം കൈവരുമെന്നും ഇതുമൂലം അവര്‍ പുരുഷന്മാരെ പോലെയാവും എന്നൊക്കെ പറഞ്ഞ എതിര്‍പ്പുയര്‍ത്തുന്നവരുണ്ട്. സ്ത്രീകളുടെ സ്‌ത്രൈണത സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ് പ്രധാനമെന്ന് സൗദി സത്രീകളുടെ ചരിത്രം പഠിക്കുന്ന വിദ്യാഭ്യാസ വിദഗ്ധ ഹാത്തൂണ്‍ അല്‍ ഫസി പറയുന്നു. ഹാത്തൂണിനെ പോലുള്ള വനിതാ അവകാശ പ്രവര്‍ത്തകര്‍ സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ശരീരസംരക്ഷണത്തിന് സൗദിയിലെ പെണ്‍കുട്ടികള്‍ക്ക് അവസരം കിട്ടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഹാത്തൂണ്‍ ഫസി അഭിപ്രായപ്പെട്ടു.

പ്രതിഷേധങ്ങള്‍ക്കിടയിലാണ് 50 വര്‍ഷം മുമ്പ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സൗദിയില്‍ സ്‌കൂള്‍ തുറന്നത്. അതേസമയം സ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമാണ്. നാല് വര്‍ഷം മുമ്പാണ് സൗദിയിലെ സ്വകാര്യ സ്‌കൂളുകളില്‍ കായികവിനോദങ്ങള്‍ക്ക് അനുമതി നല്‍കിയത്. 2012ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ ആദ്യമായി രണ്ട് വനിതാ അത്‌ലറ്റുകളെ സൗദി ഉള്‍പ്പെടുപത്തി. സ്ത്രീകളെ ഉള്‍പ്പെടുത്താതെ പുരുഷന്മാരെ സംഘത്തെ മാത്രമയച്ചാല്‍ സൗദിയെ ഒളിംപിക്‌സില്‍ നിന്ന് വിലക്കുമെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വനിതാ അത്‌ലറ്റുകളെ അയക്കാന്‍ സൗദി നിര്‍ബന്ധിതമായത്. 2016ലെ റിയോ ഡി ജനീറോ ഒളിംപിക്‌സില്‍ നാല് വനിതാ താരങ്ങളെ സൗദി അയച്ചു. കൂടാതെ സൗദി രാജകുമാരി റീമ ബിന്റ് ബന്ദര്‍ അല്‍ സൗജ് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി വൈസ് പ്രസിഡന്റായി.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്നോട്ടുവച്ച സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് പെണ്‍കുട്ടികള്‍ക്ക് പിഇ ക്ലാസുകള്‍ തുടങ്ങാനുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിച്ചു. പക്ഷെ ഇപ്പോളും പ്രശ്‌നങ്ങള്‍ നിരവധിയാണ്. സൗദിയില്‍ വനിതാ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരുടെ അപര്യാപ്തതയുണ്ട്. മിക്ക ഗേള്‍സ് സ്‌കൂളുകളിലും കായിക ഉപകരണങ്ങളുമില്ല.

വായനയ്ക്ക്: https://goo.gl/oPmw1T

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍