UPDATES

വായിച്ചോ‌

51 പേരുടെ മരണത്തിനിടയാക്കിയ നേപ്പാള്‍ വിമാനപകടത്തിന് കാരണം പൈലറ്റിന്റെ വൈകാരിക സംഘര്‍ഷവും പുകവലിയും

ത്രിഭുവന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനും വീഴ്പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേപ്പാളില്‍ 2018 മാര്‍ച്ച് 12ന് 51 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന് കാരണം പൈലറ്റിന്റെ വൈകാരിക സംഘര്‍ഷവും പുകവലിയുമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. യു എസ് – ബംഗ്ലാ ബൊംബാര്‍ഡിയര്‍ വിമാനം യുബിജി-211ന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് (പി ഐ സി) നിരോധനം മറികടന്ന് കോക്പിറ്റില്‍ പുകവലിച്ചതാണെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്നു വീണത്.

47 യാത്രകാരും നാല് വിമാന ജീവനക്കാരും അപടത്തില്‍ മരിച്ചു. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡ് അടക്കുമുള്ള തെളിവുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുകവലിയും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വിമാനം പറത്തുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ വിമാന ജീവനക്കാര്‍ പരാജയപ്പെട്ടുവെന്നും വളരെ ഉയരത്തില്‍ നിന്നാണ് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ത്രിഭുവന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനും വീഴ്പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ നിന്ന് വ്യക്തമാവുന്നത്, 54കാരനായ ബംഗ്ലാദേശി പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നുവെന്നാണ്.

കൂടുതല്‍ വായനയ്ക്ക് – https://www.ndtv.com/world-news/pilots-emotional-breakdown-caused-us-bangla-plane-crash-in-nepal-that-killed-51-report-1984306

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍