UPDATES

വായിച്ചോ‌

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്തുകൊണ്ട് ഒരു പരാജയമാകുന്നു?

ഇന്ത്യയില്‍ മാനുഫാക്ച്വറിംഗ് മേഖലയുടെ സംഭാവന, ജിഡിപിയില്‍ 16.5 ശതമാനമാണ്. 70 ശതമാനം നിര്‍മ്മാണ യൂണിറ്റുകളും സ്വകാര്യ മേഖലയിലാണ്

ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാതെ ഒരു രാജ്യത്തിനും വികസിതരാജ്യമാകാന്‍ കഴിയില്ല. ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുകയും അനിവാര്യമാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്ന മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയം ശരിയാണ്. ഇന്ത്യയില്‍ മാനുഫാക്ച്വറിംഗ് മേഖലയുടെ സംഭാവന, ജിഡിപിയില്‍ 16.5 ശതമാനമാണ്. 70 ശതമാനം നിര്‍മ്മാണ യൂണിറ്റുകളും സ്വകാര്യ മേഖലയിലാണ്. ഇതില്‍ മൂന്നിലൊന്നും കോര്‍പ്പറേറ്റ്, അസംഘടിത മേഖലകളിലാണ്.

മാനുഫാക്ച്വറിംഗ് രംഗത്ത് വലിയ വളര്‍ച്ചയാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഒരു ഉല്‍പ്പന്നം ഉണ്ടാക്കുക എന്നതും അതിന് വിപണി കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരേ ഉല്‍പ്പന്നം തന്നെ പലരും നിര്‍മ്മിക്കുന്നുണ്ടാകും. മെച്ചപ്പെട്ട ഗുണനിലവാരമോ കുറഞ്ഞ വിലയോ ഉല്‍പ്പന്നം ഉപഭോക്താക്കളിലെത്തിക്കാനും വിറ്റഴിക്കാനും അനിവാര്യമാണ്. ഭൂമി, തൊഴില്‍, വൈദ്യുതി, സാങ്കേതികവിദ്യ, ട്രാന്‍സ്‌പോര്‍ട്ട്, മൂലധനം, വായ്പ തുടങ്ങിയ ഫാക്ടര്‍ കോസ്റ്റുകളുണ്ട്. ഈ ഫാക്ടര്‍ കോസ്റ്റുകളുടെ കാര്യത്തില്‍ അനുകൂല സാഹചര്യം ഉണ്ടായാലേ നിര്‍മ്മാണ സംരംഭങ്ങളിലേയ്ക്ക് ബന്ധപ്പെട്ടവരെ ആകര്‍ഷിക്കാന്‍ കഴിയൂ.


ഇന്ത്യയെ ഒരു ആഗോള മാനുഫാക്ച്വറിംഗ് ഹബ് ആക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മോദിക്ക് ഇക്കാര്യത്തില്‍ ചില ഉപദേശങ്ങള്‍ ആവശ്യമായിരുന്നു എന്നാണ് തോന്നുന്നത്. മേക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ജനക്കൂട്ടത്തിന്റെ കയ്യടി വാങ്ങാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു എന്ന് കരുതേണ്ട കാര്യമില്ല. എന്നാല്‍ ഈ പ്രഖ്യാപനത്തിന് രണ്ട് വര്‍ഷത്തിന് ശേഷം മേക്ക് ഇന്‍ ഇന്ത്യയുടെ അവസ്ഥയെന്താണ്. 2015 ഓഗസ്റ്റ് 15ന്റെ പ്രഖ്യാപനത്തിന് ശേഷം ഇതുവരെ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ സംരംഭം മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തുടങ്ങിയിട്ടില്ല. മറിച്ച് 2016-17 വര്‍ഷത്തില്‍ മാനുഫാക്ച്വറിംഗ് രംഗത്തെ വളര്‍ച്ച കുത്തനെ കുറയുകയാണ് ചെയ്തത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് നയപരവും ഭരണപരവുമായ സഹായം കാര്യമായി ലഭിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. 2015-16ലെ നാലാം പാദത്തിനും 2016-17ലെ നാലാം പാദത്തിനും ഇടയില്‍ ഗ്രോസ് ഫിക്‌സഡ് കാപ്പിറ്റല്‍ ഫോര്‍മേഷനില്‍ (ജിഎഫ്‌സിഎഫ്) കാര്യമായ ഇടിവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 2.3 ശതമാനത്തിന്റെ ഇടിവ്.

ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയിലുണ്ടായ ഇടിവാണ് മറ്റൊന്ന്. 2016 മാര്‍ച്ച് മുതല്‍ ഇതാണ് അവസ്ഥ. പുതിയ തൊഴിലവസരങ്ങളില്‍ വലിയ കുറവ് വന്നു. 2016 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന എട്ട് വ്യവസായങ്ങളില്‍ 1,09,000 പേര്‍ക്ക് മാത്രമേ തൊഴില്‍ നല്‍കാനായുള്ളൂ. വൈദ്യുതി ലഭ്യതയുടെ കാര്യത്തിലും പ്രത്യേകിച്ച് പുരോഗതിയുണ്ടായിട്ടില്ല.

വായനയ്ക്ക്: https://goo.gl/9Y7gFD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍