UPDATES

വായിച്ചോ‌

ഇന്ത്യയില്‍ പോണ്‍ അഡിക്ഷന്‍ ദുസഹമാക്കുന്ന വിവാഹബന്ധങ്ങള്‍: ഒരു 56കാരിയുടെ അനുഭവം

അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ സംഭവം മറച്ചുവക്കാനാണ് അവരുടെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും ആവശ്യപ്പെട്ടത്. കുടുംബജീവിതത്തില്‍ ഇതെല്ലാം സാധാരണമാണെന്നായിരുന്നു കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതിരുന്ന ഇരുകുടുംബങ്ങളും പറഞ്ഞത്.

ഇന്ത്യയില്‍ പോണ്‍ വീഡിയോകള്‍ക്ക്‌ അടിമകളാവുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പങ്കാളിക്ക് മാനസികമായി യോജിക്കാന്‍ കഴിയാത്ത ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് വഴി ഇവരുടെ കുടുംബ ജീവിതവും പ്രശ്‌നങ്ങളേയിക്ക് നീങ്ങുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ദീപ്തി നാഗ്പാല്‍ ഡിസൂസ ചൂണ്ടിക്കാണിക്കുന്നു. ഗാര്‍ഹിക ആക്രമണത്തിലേക്കും കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചകള്‍ക്കും ലൈംഗിക രോഗികളായി മാറുന്നവരുടെ വന്യമായ ലൈംഗിക ചോദനകള്‍ മാറുന്നുണ്ടെന്നാണ് വിദഗ്ധരും സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ നീലച്ചിത്രങ്ങള്‍ വ്യാപകമായതും എളുപ്പത്തില്‍ ലഭ്യമാവുന്നതും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വിദ്യാഭ്യാസ നിലവാരം, കുടുംബപശ്ചാത്തലം ഒന്നും ഇവിടെ രക്ഷയ്‌ക്കെത്തുന്നില്ലെന്നും റിപ്പോര്‍ട്ട് ഉദാഹരണസഹിതം വ്യക്തമാക്കുന്നു.

യുപിയില്‍ നിന്നും മുംബൈയില്‍ എത്തിയ എഞ്ചിനിയറിംഗ് ബിരുദധാരിയായ 56കാരിയുടെ ജീവിതം ഇതിന് ഉദാഹരണമാണ്. സെക്‌സ് വീഡിയോകള്‍ക്ക്‌ അടിമയായിരുന്ന ഭര്‍ത്താവിന്റെ അമിത ലൈംഗിക ആസക്തിയ്ക്കും വിചിത്ര ലൈംഗിക താല്‍പര്യങ്ങള്‍ക്കും ഇരയായി തന്റെ ജീവിതത്തിന്റെ 33 വര്‍ഷമാണ് അവര്‍ ഹോമിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാവുകയും വിവാഹനാളുകളില്‍ തന്നെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി ഉപേക്ഷിക്കുയും ചെയ്ത് അവര്‍ക്ക് മറ്റ് മോചന മാര്‍ഗങ്ങളില്ലായിരുന്നു. ആ 33 വര്‍ഷം വേദനയുടെയും അപമാനത്തിന്റെയുമായിരുന്നുവെന്ന് അവര്‍ ദീപ്തി നാഗ്പാല്‍ ഡിസൂസയോട് പറഞ്ഞു.

വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഭര്‍ത്താവ് ലൈംഗിക മാസികകള്‍ വായിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് ചില സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോള്‍ പുരുഷന്മാര്‍ക്കിടയില്‍ ഇത് സാധാരണമാണ് എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. പക്ഷെ സെക്‌സ് വീഡിയോകളോടുള്ള ഭര്‍ത്താവിന്റെ അഭിനിവേശം വര്‍ദ്ധിച്ചുവരികയായിരുന്നു. കിടപ്പറയില്‍ സംഭവിക്കുന്നതൊന്നും മറ്റൊരാളോടും പങ്കുവക്കാന്‍ പോലൂം സാധ്യമല്ലാത്ത കാര്യങ്ങളായിരുന്നുവെന്ന് അവര്‍ ഭയപ്പാടോടെ ഓര്‍ക്കുന്നു.

മൂത്ത മകന് ആറ് വയസുള്ളപ്പോള്‍ അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ സംഭവം മറച്ചുവക്കാനാണ് അവരുടെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും അവരോട് ആവശ്യപ്പെട്ടത്. അതിനാല്‍ അവര്‍ ഒന്നും തന്നെ പൊലീസിനോട് വെളിപ്പെടുത്തിയില്ല. കുടുംബജീവിതത്തില്‍ ഇതെല്ലാം സാധാരണമാണെന്നായിരുന്നു കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതിരുന്ന ഇരുകുടുംബങ്ങളും അവരോട് പറഞ്ഞത്. സാമ്പത്തികമായും മാനസികമായും പിന്തുണ നഷ്ടപ്പെട്ട അവര്‍ക്ക് മറ്റ് മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഗുരുതരമായി അവരെ ആക്രമിച്ചതോടെയാണ് ആ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒരു സന്നദ്ധ സംഘടനയില്‍ സാമൂഹിക പ്രവര്‍ത്തകയായി അവര്‍ ജോലി ചെയ്യുന്നു. തന്റെ മക്കള്‍ക്ക് പോലും തന്നെ മനസിലാക്കാന്‍ സാധിക്കാത്തതിലുള്ള ദുഃഖം മാത്രമാണ് ഇന്നിപ്പോള്‍ അവരെ അലട്ടുന്നത്. ഡല്‍ഹിയിലെ ഒരു സംഘടനയോടൊപ്പം ചേര്‍ന്ന് നീലച്ചിത്രങ്ങള്‍ക്കെതിരെ കേസ് നടത്താനും അവരിപ്പോള്‍ സമയം കണ്ടെത്തുന്നു.

ഡല്‍ഹിയില്‍ വസന്ത് വിഹാറിലെ ഒരു കോളനിയില്‍ എല്ലാ തിങ്കളാഴ്ചയും കുറച്ച് 200ന് അടുത്തുവരുന്ന ഒരു സംഘം പുരുഷന്മാര്‍ ഒത്തുകൂടുന്നു. ലൈംഗിക അഡിക്ഷന്‍ ആനോണിമസ് എന്ന സംഘടനയിലെ അംഗങ്ങളാണവര്‍. ലൈംഗിക സാഹിത്യത്തിനും പോണ്‍ വീഡിയോകള്‍ക്കും അടിമകളായിപ്പോവരുടെ സംഘടനയാണത്. സെക്‌സ്, പോണ്‍ അഡിക്ഷനുകള്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കില്ലെന്നും അത് നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂവെന്നും സംഘടനയുടെ ഇന്ത്യന്‍ ചാപ്ടര്‍ സ്ഥാപിച്ച സമീര്‍ ധര്‍ (യഥാര്‍ത്ഥ പേരല്ല) പറയുന്നു. മറ്റുതരത്തിലുള്ള മനുഷ്യചോദനകളുടെ വ്യാപനം ആയതിനാല്‍ ഇതിനെ നിയന്ത്രിക്കുന്നത് ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രോഗം ബാധിച്ചവര്‍ അനുഭവിക്കുന്ന ഏകാന്തതയും അപമാനവും തിരിച്ചറിയാനും പ്രയാസമാണ്. സാധാരണ കുടുംബജീവിതം അസാധ്യമാവുകയും രോഗികള്‍ ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായപ്പോഴാണ് സമാനചിത്തര്‍ സംഘടിക്കാന്‍ തീരുമാനിച്ചത്. മദ്യപാനാസക്തിയുള്ളവര്‍ ബിയര്‍ പോലെ വീര്യം കുറഞ്ഞ മദ്യങ്ങളിലാണ് ഈ ശീലം ആരംഭിക്കുന്നത് എന്ന് പറയുന്നത് പോലെ ഇവരും മൃദുലൈംഗിക രംഗങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പിന്നീട് കൂടുതല്‍ അക്രമാസക്തമായ ദൃശ്യങ്ങളിലേക്ക് പോവുകയും കിടക്കമുറിയില്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പലരും വളരെ ചെറുപ്പത്തിലെ തന്നെ നീലച്ചിത്രങ്ങളില്‍ ആസക്തരാവാറുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇപ്പോള്‍ പുനരധിവാസത്തിലുള്ള ഒരു യുവ അഭിഭാഷകന്റെ കഥ ബോംബെ ആസ്ഥാനമായുള്ള സെക്‌സോളജിറ്റ് രാജന്‍ ബോണ്‍സ്ലെ വിവരിച്ചു. കുടുംബപരമായി നടത്തിയിരുന്ന നിയമസഹായ സ്ഥാപനം ഇദ്ദേഹത്തിന്റെ കൈയില്‍ വന്നു ചേര്‍ന്നു. എന്നാല്‍ നീലച്ചിത്രങ്ങളോടുള്ള ആസക്തി വര്‍ദ്ധിച്ചതിനാല്‍ ജോലിയിലുള്ള ശ്രദ്ധ കുറയുകയും സ്ഥാപനം തന്നെ അടച്ച് പൂട്ടുകയും ചെയ്യേണ്ടി വന്നു. ഭാര്യയുമായുള്ള ബന്ധവും തകരാറിലായി. നീലച്ചിത്രങ്ങളോടും ലൈംഗികതയോടുമുള്ള അമിതാസക്തി മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുമായും ബന്ധപ്പെട്ട് കിടക്കുന്നതായി ബോണ്‍സ്ലെ പറയുന്നു. ഇന്‍ഡോറില്‍ നിന്നുള്ള അഭിഭാഷകന്‍ കമലേഷ് വാസ്വാനി പോണ്‍ സൈറ്റുകള്‍ക്ക് എതിരെ നാലു വര്‍ഷമായി സുപ്രീംകോടതിയില്‍ പോരാടുകയാണ്. 2012ല്‍ ഡല്‍ഹിയിലെ നിര്‍ഭയ കേസിന് ശേഷം പോണ്‍ സൈറ്റുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. പ്രതികള്‍ മണിക്കൂറുകളോളം പോണ്‍ വീഡിയോ കണ്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. 2015ല്‍ 857 പോണ്‍ സൈറ്റുകള്‍ നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഉത്തരവ് റദ്ദാക്കി. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി കഴിഞ്ഞ ഫെബ്രുവരി പുറപ്പെടുവിച്ച അന്തിമ ഉത്തരവ് നടപ്പിലാവുന്നതും കാത്തിരിക്കുകയാണ് വാസ്വാനി ഇപ്പോള്‍. ചില ടെലിഫോണ്‍ കമ്പനികള്‍ പോണ്‍ സൈറ്റുകള്‍ വഴി അമിത ലാഭം ഉണ്ടാക്കുന്നതായി വാസ്വാനി ആരോപിക്കുന്നു.

എന്നാല്‍ പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നതാണ് ഒരു പരിഹാരം എന്ന് എല്ലാവരും ചിന്തിക്കുന്നില്ല. നിരോധനം സഹായിക്കില്ലെന്നും അത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സ്വീകരിച്ച നടപടിപോലെയാവുമെന്നും ഒരു എസ്എസ്എ അംഗം പറയുന്നു. കിടക്കമുറിയിലേക്ക് സര്‍ക്കാരുകള്‍ക്കും നിയമത്തിനും കടന്നുകയറാനുള്ള ഒരു ഉപാധിയായി മാത്രമേ നിയമം മാറൂ എന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. സെക്‌സുമായും പോണ്‍ വീഡിയോക
ളുമായും ബന്ധപ്പെട്ട് അമിതാസക്തിയുള്ളവരെ ചികിത്സിക്കുന്ന ബോണ്‍സ്ലെ പറയുന്നത് വെബ്‌സൈറ്റുകളിലെ പോപ്പ് അപ്പ് വിന്‍ഡോകള്‍ മുതല്‍ സിനിമകളിലെ ഐറ്റം നമ്പറുകള്‍ വരെ രോഗിക്ക് പ്രചോദനമായേക്കും എന്നാണ്. ഇന്റര്‍നെറ്റ് വരുന്നതിന് മുമ്പും നീലച്ചിത്രങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വന്നതോടെ ലഭ്യത കൂടുതല്‍ അനായസമായിട്ടുണ്ടെന്ന കാര്യം അദ്ദേഹവും സമ്മതിക്കുന്നു.

ചിത്രത്തില്‍ വരുന്നവരുടെ സമ്മതമില്ലാതെ ചിത്രീകരിക്കപ്പെടുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നിയമഘടന രൂപീകരിച്ചാല്‍ മാത്രമേ പോണ്‍ വീഡിയോകള്‍ നിയന്ത്രിക്കുന്നത് നിയമവിധേയമാകൂ എന്നാണ് അഭിഭാഷകയായ നന്ദിത സൈക്യ പറയുന്നു. കുട്ടികളുടെ പോണ്‍ വീഡിയോകളുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണമുണ്ട്. എന്നാല്‍ പ്രതികാരത്തിന്റെ പേരിലോ (മുന്‍ പങ്കാളി പ്രചരിപ്പിക്കുന്നത് പോലെയുള്ളവ) അവകാശവാദത്തിന്റെ പേരിലോ (ബലാത്സംഗം ചെയ്യുവര്‍ ഇരയെ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന) നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പോണ്‍സൈറ്റുകളെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഉപഭോക്താക്കളെ കുറിച്ചുള്ള ആശങ്കകള്‍ മാത്രമേ ഉള്ളുവെന്നും അതില്‍ പ്രത്യക്ഷപ്പെടുന്നവരുടെ അവകാശങ്ങളെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ നിരോധിക്കാതിരുന്നാല്‍ ലഭ്യത വര്‍ദ്ധിക്കുമെന്നും ഇത് കുട്ടികളെയാവും ആദ്യം ബാധിക്കുകയെന്നും വാസ്വാനി ചൂണ്ടിക്കാണിക്കുന്നു. പോണ്‍ വീഡിയോകളോടുള്ള ആസക്തി കുട്ടിക്കാലത്ത് തന്നെ പിടിപെടുമെന്നാണ് ബോസ്ലെയും ചൂണ്ടിക്കാണിക്കുന്നത്.

വായനയ്ക്ക്: https://goo.gl/BKna5C

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍