UPDATES

വായിച്ചോ‌

ശമ്പളം കുറവ്; മുന്‍ പോസ്റ്റ്മാന്‍ ഡെലിവറി ചെയ്യാതെ വീട്ടില്‍ സൂക്ഷിച്ചത് 400 കിലോ കത്തുകള്‍

കഴിഞ്ഞ ജനുവരിയില്‍ 500 കിലോ കത്തുകള്‍ എത്തിച്ചുകൊടുക്കാതേ കൈവശം വച്ചതിന്‍റെ പേരില്‍ 56കാരനെ അറസ്റ്റ് ചെയ്തത്

400 കിലോയോളം വരുന്ന കത്തുകള്‍ എത്തിച്ചുകൊടുക്കാതെ സ്വന്തം വീട്ടില്‍ സൂക്ഷിച്ച പോസ്റ്റ്‌മാന്‍ പോലീസിന്‍റെ പിടിയിലായി. ഇറ്റലിയിലാണ് സംഭവം. ശമ്പളം തീരെ കുറവായതിനാലാണത്രേ കഴിഞ്ഞ മൂന്ന് വര്‍ഷമായി അയാള്‍ കത്തുകള്‍ എത്തിച്ചു കൊടുക്കാതിരുന്നത്. മാത്രവുമല്ല, ഇതേ കാരണം പറഞ്ഞ് കഴിഞ്ഞ വര്‍ഷം അദ്ദേഹം ആ ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

സാധാരണ നടത്താറുള്ള ഹൈവേ പരിശോധനക്കിടെയാണ് സംഗതി പോലീസ് തിരിച്ചറിയുന്നത്. പ്രതിയുടെ വാഹനം പരിശോധിച്ചപ്പോള്‍ 20 സെന്‍റീമീറ്റര്‍ വലിപ്പമുള്ള ഒരു കത്തിയും പിന്‍സീറ്റില്‍ നിന്നും 70 കത്തുകളും കണ്ടെടുത്തു. എന്തൊക്കെയോ സംശയം തോന്നിയ പോലീസ് അയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. 40 ബോക്സുകളിലായി സൂക്ഷിച്ചു വച്ചിരിക്കുന്നത് ആയിരക്കണക്കിന് അയച്ചുകൊടുക്കാത്ത കത്തുകള്‍! അതില്‍ ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും ബില്ലുകളുമൊക്കെയുണ്ട്. പ്രതിക്കെതിരെ മോഷണം, അന്യായമായി ആയുധം കൈവശം വെക്കല്‍, കത്തുകള്‍ എത്തിച്ചു കൊടുക്കാതിരിക്കല്‍ തുടങ്ങിയ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ഇറ്റലിയില്‍ ഇത് ആദ്യത്തെ സംഭവമൊന്നും അല്ല. കഴിഞ്ഞ ജനുവരിയിലാണ് 500 കിലോ കത്തുകള്‍ എത്തിച്ചുകൊടുക്കാതേ കൈവശം വച്ചതിന്‍റെ പേരില്‍ 56കാരനെ അറസ്റ്റ് ചെയ്തത്. അതില്‍ 2010 മുതലുള്ള കത്തുകള്‍ ഉണ്ടായിരുന്നത്രേ.

കൂടുതല്‍ വായിക്കൂ: ദി ഗാര്‍ഡിയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍