UPDATES

വിദേശം

വിദ്യാര്‍ത്ഥികളുടെയെല്ലാം കയ്യില്‍ തോക്ക്: അധ്യാപകന്‍ ക്ലാസെടുക്കാനെത്തുന്നത് ബുള്ളറ്റ് പ്രൂഫ് ധരിച്ച്

കെന്‍സാസിലെ ആയുധനിയമത്തിനെതിരായ പ്രതിഷേധത്തിലാണ് കെന്‍സാസ് യൂണിവേഴ്‌സിറ്റിയിലെ ഈ പ്രൊഫസര്‍

വിദ്യാര്‍ത്ഥികളെല്ലാം തോക്ക് കൈവശം വയ്ക്കുന്നതിനാല്‍ അധ്യാപകന്‍ ക്ലാസെടുക്കാന്‍ എത്തുന്നത് ബുള്ളറ്റ് പ്രൂഫ് ധരിച്ച്. കെന്‍സാസ് സര്‍വകലാശാല പ്രൊഫസര്‍ കെവിന്‍ വില്‍മട്ട് ആണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് ക്ലാസെടുക്കാനെത്തുന്നത്.

‘സിഎസ്എ: ദി കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക’ എന്നിവ ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായകന്‍ ആണ് ഇദ്ദേഹം. ഈ സെമസ്റ്റര്‍ ആരംഭിച്ചപ്പോള്‍ മുതലാണ് കറുത്ത ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ച് ഇദ്ദേഹം വരാന്‍ തുടങ്ങിയത്. ഇതോടെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളിലെ ആയുധ സംസ്‌കാരം സംബന്ധിച്ച് പുതിയ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. താന്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ചിരിക്കുന്നെന്ന കാര്യം മറക്കാനാണ് ശ്രമിക്കൂ എന്നാണ് അദ്ദേഹം ആദ്യ ക്ലാസില്‍ തന്നെ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.

2013ലാണ് കെന്‍സാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ കൈത്തോക്ക് കൊണ്ടുവരാമെന്ന നിയമം പാസാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 1നാണ് നിയമം നടപ്പായത്. ഇതിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് വില്‍മട്ട് ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കുന്നത്. 30 പബ്ലിക് കോളേജുകളിലാണ് നിയമം നടപ്പാക്കിയത്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലാണ് മുന്‍കൂട്ടി അനുവാദം വാങ്ങാതെ തന്നെ കൈത്തോക്ക് കൈവശം വയ്ക്കാന്‍ അനുവാദമുള്ളത്.

വിശദമായ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍