UPDATES

വായിച്ചോ‌

ഖത്തര്‍ പ്രതിസന്ധി; അല്‍-ജസീറ അതിജീവിക്കുമോ?

പല അറബ് രാജ്യങ്ങളും അല്‍-ജസീറയെ ബ്ലോക്ക് ചെയ്തു തുടങ്ങി

അയല്‍ രാജ്യങ്ങല്‍ ബന്ധങ്ങള്‍ റദ്ദ് ചെയ്ത പശ്ചാത്തലത്തില്‍ ഖത്തറിന്റെ സ്വന്തം അല്‍-ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ഈ പ്രതിസന്ധിയെ എങ്ങനെ നേരിടും? ഇപ്പോള്‍ പല അറബ് രാജ്യങ്ങളും അല്‍-ജസീറയെ ബ്ലോക്ക് ചെയ്തു തുടങ്ങി. അറബ് രാജ്യങ്ങളില്‍ വന്‍ സ്വാധീനമുള്ള അല്‍-ജസീറയുടെ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റിനെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റിന്‍, തുടങ്ങിയിടങ്ങളില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ് സൗദി, അല്‍-ജസീറയുടെ ഓഫീസുകള്‍ അടപ്പിക്കുകയും ലൈസന്‍സുകള്‍ തിരിച്ചെടുക്കുകയും ചെയ്തു. അറബ് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പല വിവാദങ്ങളും പുറം ലോകത്ത് എത്തിയതിന് പിന്നില്‍ അല്‍-ജസീറയായിരുന്നു.

1996-ല്‍ അറബി ഭാഷയില്‍ തുടങ്ങിയ അല്‍-ജസീറയ്ക്ക് 10 മില്ല്യണിലധികം പ്രേക്ഷകരാണുള്ളത്. 2006-ല്‍ ഇംഗ്ലീഷ് ഭാഷയിലും കൂടി എത്തിയ ചാനല്‍ ഇപ്പോള്‍ 100 രാജ്യങ്ങളോളം ലഭ്യമാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/34ddYN

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍