2015ല്‍ ലോകത്തെ ഏറ്റവും ധനികരായ മലയാളികളുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ രാജീവ് ചന്ദ്രശേഖര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു പ്രതിനിധി ടൈംസിലെ മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് ഇതേക്കുറിച്ച് പരാതി പറഞ്ഞു. 7,500 കോടി രൂപയുടെ ആസ്തി രാജീവ് ചന്ദ്രശേഖറിനുണ്ട് എന്നാണ് പ്രതിനിധി പറഞ്ഞത്.
വ്യവസായി, ബിജെപിയുടെ രാജ്യസഭ എംപി, കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന്, മാധ്യമസ്ഥാപന ഉടമ ഇങ്ങനെ വിവിധതരത്തില്‍ ശ്രദ്ധേയനായ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയത്തിലും മാധ്യമരംഗത്തുമുള്ള വളര്‍ച്ചയും അധികാര സ്ഥാനങ്ങളിലെത്താനുമുള്ള ത്വരയുമാണ് കാരവാന് മാഗസിന് വേണ്ടി നികിത സക്സേനയും അതുല്‍ ദേവും അന്വേഷിക്കുന്നത്. നരേന്ദ്ര മോദിയുടെ കാബിനറ്റില്‍ കയറിപ്പറ്റുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം ഇതുവരെ സാധിച്ചിട്ടില്ല. ഇതുവരെയുണ്ടായ മൂന്ന് മന്ത്രിസഭ പുനഃസംഘടനകളിലും രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ടില്ല.
അഴിമതിക്കെതിരായ സന്ധിയില്ലാതെ പോരാടുന്നതായി അവകാശപ്പെടുന്ന രാജീവ് ചന്ദ്രശേഖര്‍, ഭൂമി കയ്യേറിയെന്നും താനുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് വേണ്ടി അനധികൃത ഭൂമി ഇടപാട് നടത്തിയെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നേരിടുന്നുണ്ട്. പല വിഷയങ്ങളിലും അന്വേഷണം നടന്നുവരുന്നു. പാര്‍ലമെന്റ് അംഗവും ബിസിനസുകാരനുമായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ വന്നിരിക്കുന്ന ഭിന്നതാല്‍പര്യ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ ദ വയറിനെതിരെ (thewire.in) കൊടുത്ത അപകീര്‍ത്തി കേസ്, അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് താനെന്ന അദ്ദേഹത്തിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്.
ജുപ്പിറ്റര്‍ കാപ്പിറ്റലില്‍ 51 ശതമാനം ഓഹരിയാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. 1350 കോടി രൂപ വില മതിക്കുന്ന ഓഹരിയാണ് രാജീവിന് ജുപ്പീറ്ററിലുള്ളത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് മുന്നില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണിത്. 2015ല്‍ ലോകത്തെ ഏറ്റവും ധനികരായ മലയാളികളുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ രാജീവ് ചന്ദ്രശേഖര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു പ്രതിനിധി ടൈംസിലെ മാധ്യമപ്രവര്‍ത്തകനോട് ഇതേക്കുറിച്ച് പരാതി പറഞ്ഞു. 7,500 കോടി രൂപയുടെ ആസ്തി രാജീവ് ചന്ദ്രശേഖറിനുണ്ട് എന്നാണ് പ്രതിനിധി പറഞ്ഞത്. ഇന്ത്യയിലേയും വിദേശത്തേയും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളും നിക്ഷേപങ്ങളുമെല്ലാം അടക്കമാണിത്. അതേ വര്‍ഷം അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട രാജ്യസഭ അംഗങ്ങളുടെ സ്വത്ത് വിവര കണക്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ മൊത്തം ആസ്തി 35.9 കോടി രൂപ എന്നാണ് കൊടുത്തിരിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്: https://goo.gl/ZEQhy3
രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്