UPDATES

വായിച്ചോ‌

ജയിംസിന് രഹസ്യപാഠങ്ങള്‍ ക്രിസ്തു പകര്‍ന്ന് നല്‍കുന്നത് വിവരിക്കുന്ന അപൂര്‍വ്വ രേഖകള്‍ കണ്ടെടുത്തു

ഗ്രീക്ക് ഭാഷയിലുള്ള ഇത്തരം രേഖകള്‍ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്

ജയിംസിന് രഹസ്യപാഠങ്ങള്‍ ക്രിസ്തു പകര്‍ന്ന് നല്‍കുന്നത് വിവരിക്കുന്ന ഗ്രീക്ക് ഭാഷയിലുള്ള  ക്രിസ്ത്യന്‍ വെളിപാട് രേഖകള്‍ യുകെയിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്നും കണ്ടെത്തി. ഗ്രീക്ക് ഭാഷയിലുള്ള ഇത്തരം രേഖകള്‍ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്. യേശുവിന്റെ സഹോദരനാണ് ജെയിംസ് എന്നാണ് ബൈബിള്‍ വിശദീകരിക്കുന്നത്. 1945ല്‍ ഈജിപ്തിലെ നാഗ ഹമ്മഡിയില്‍ നിന്നും കണ്ടെടുത്ത 13 ഗ്നോസ്റ്റിക് സുവിശേഷ പുസ്തകങ്ങളില്‍ ഗ്രീക്കിലുള്ള എഴുത്തുകള്‍ വളരെ കുറച്ചു മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു. ഗ്രീക്കിലാണ് യഥാര്‍ത്ഥത്തില്‍ ഇതെഴുതിയതെന്നാണ് സങ്കല്‍പം.

കോപ്ടിക്ക് പരിഭാഷകളില്‍ മാത്രമാണ് ഈ എഴുത്തുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അഞ്ച് അല്ലെങ്കില്‍ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് വിചാരിക്കുന്ന ജെയിംസിന്റെ ആദ്യ വെളിപാട് പുസ്തകത്തിന്റെ ഗ്രീക്ക് ഭാഷയിലുള്ള രൂപമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. കണ്ടെത്തല്‍ തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഓസ്റ്റിന്‍ ടെക്‌സാസ് സര്‍വകലാശാലയിലെ മതപഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജഫ്രി സ്മിത്ത് പറഞ്ഞു. യേശു സഹോദരനായ ജയിംസിന് രഹസ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന്റെ വിശദാംശങ്ങളാണ് പുരാതന ആഖ്യാനത്തിലുള്ളത്. സ്വര്‍ഗ്ഗീയ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും ജെയിംസിന്റെ മരണം ഉള്‍പ്പെടെയുള്ള വിവരങ്ങളെ കുറിച്ചും ഇവിടെ ക്രിസ്തു വിവരിക്കുന്നുണ്ട്.

ക്രിസ്തുവിന്റെ ജീവിതത്തെയും പൗരോഹിത്യത്തെയും കുറിച്ചുള്ള ബൈബിള്‍ വിവരങ്ങളെ പിന്തുണയ്ക്കുന്നതാണ് പുസ്തകം. ഈ രഹസ്യ പാഠങ്ങളാണ് ക്രിസ്തുവിന്റെ മരണശേഷം നല്ലൊരു തത്ത്വോപദേശകനാവാന്‍ ജെയിംസിനെ സഹായിച്ചത്. ‘367 ലെ ഈസ്റ്റര്‍ കത്തിലൂടെ’ അലക്‌സാണ്ട്രിയയുടെ ബിഷപ്പ് അത്തനാസിയുസ് വരച്ച കാനോണ്‍ അതിര്‍ത്തികള്‍ക്ക് വെളിയിലുള്ളതാണ് ഇത്തരത്തിലുള്ള വെളിപാട് രേഖകളെന്നും സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു. വൃത്തിയുള്ളതും ഏകീകൃതവുമായ കൈയക്ഷരത്തില്‍ വാക്കുകള്‍ ലിപികളായി വേര്‍തിരിച്ചിരിക്കുന്ന രേഖകളാണ് കണ്ടെടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ പഠിതാക്കള്‍ക്ക് പഠിക്കാനും വായിക്കാനും സഹായകമാകുന്ന രീതിയിലുള്ള അദ്ധ്യാപക മാതൃകയാണ് ഈ കൈയെഴുത്ത് നിഖിതങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൂടുതല്‍ വായിക്കൂ: https://goo.gl/obCFj7

ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതം കൊണ്ടുവന്നത് സെന്‍റ് തോമസോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍