UPDATES

വായിച്ചോ‌

ടിപ്പ് കൊടുത്തില്ല; നവജാത ശിശുവിനെ നഴ്‌സ് ഒളിപ്പിച്ചുവച്ചു

ദേഷ്യത്തിന് രോഗിക്ക് സ്റ്റിച്ച് ഇട്ടുകൊടുക്കാനും നഴ്‌സ് തയ്യറായില്ല

പ്രസവ ശുശ്രൂകള്‍ നടത്തിയതിന് ടിപ്പ് കൊടുത്തില്ലെന്ന് ആരോപിച്ച നഴ്‌സ് നവജാത ശിശുവിനെ അമ്മയില്‍ നിന്നും ഒളിപ്പിച്ചുവച്ചു. ഹരിയാനയിലെ സോനപേട്ട് സിവില്‍ ആശുപത്രിയിലാണ് സംഭവം. ഏകദേശം രണ്ട് മണിക്കൂറോളമാണ് അമ്മയില്‍ നിന്നും കുഞ്ഞിനെ ഒളിപ്പിച്ച് വച്ചത്.

നിയമവിരുദ്ധമാണെങ്കിലും ഹരിയാനയിലെ ആശുപത്രികളില്‍ ടിപ്പ് ചോദിക്കുന്നത് പതിവാണ്. പെണ്‍കുട്ടികള്‍ക്ക് 300 രൂപയും ആണ്‍കുട്ടികള്‍ക്ക് 3000 രൂപയുമാണ് ടിപ്പ് ഈടാക്കുന്നത്. ഓഗസ്റ്റ് 31നാണ്‌ സംഗീത സിംഗ് എന്ന യുവതി പ്രസവിച്ചത്. പ്രസവശേഷം ടിപ്പ് ചോദിച്ച സീമ ദേവിയെന്ന നഴ്‌സ് ടിപ്പ് നല്‍കാത്തതിനാല്‍ കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. അതേസമയം രോഗിക്ക് സ്റ്റിച്ച് ഇട്ടില്ലെന്നും ടിപ്പ് ചോദിച്ചെന്നുമുള്ള പരാതിയിലാണ് നഴ്‌സിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതൊരു സാധാരണ പ്രസവമായിരുന്നതിനാല്‍ കുഞ്ഞിനെയും കൊണ്ട് ഇവര്‍ തൊട്ടടുത്ത ദിവസം തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ഡോക്ടറെ കണ്ടെങ്കിലും ആശുപത്രിയിലേക്ക് തന്നെ മടങ്ങാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചതെന്ന് സംഗീതയുടെ ഭര്‍തൃപിതാവ് മഹാവീര്‍ സിംഗ് പറയുന്നു.

പിന്നീട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്റ്റിച്ച് ഇട്ടില്ലെന്ന് വ്യക്തമായി. ഇത് ഡോക്ടര്‍ ബന്ധുക്കളോട് ചോദിച്ചപ്പോഴാണ് നഴ്‌സ് ടിപ്പ് ചോദിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി പി അറോറ അറിയിച്ചു. സ്റ്റിച്ച് ഇടാത്തതിനെക്കുറിച്ച് നഴ്‌സിനോട് ചോദിച്ചില്ലെന്നും ടിപ്പ് ചോദിച്ചതാണ് അവരോട് ചോദിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നഴ്‌സിനെ കുഗ്രാമത്തിലേക്ക് സ്ഥലംമാറ്റാനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കൂടാതെ എല്ലാ നഴ്‌സിംഗ് ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാര്‍ത്ത പൂര്‍ണമായും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍