UPDATES

വായിച്ചോ‌

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമാം വിധം കുറയുന്നു, തീവ്ര ഹിന്ദുപക്ഷ നിലപാടുകള്‍ വര്‍ധിക്കുന്നു: അമേരിക്കന്‍ സംഘടനയുടെ റിപ്പോര്‍ട്ട്

‘രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത് അഹിന്ദുക്കളുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ്.’

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമാം വിധം കുറയുന്നുവെന്നും തീവ്ര ഹിന്ദുപക്ഷ നിലപാടുകള്‍ വര്‍ധിക്കുന്നുവെന്നും യുണൈറ്റഡ് സ്‌റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (യുഎസ്‌സിഐആര്‍എഫ് – USCIRF – United State Commission for International Religious Freedom) വാര്‍ഷിക റിപ്പോര്‍ട്ട്. ടെന്‍സിന്‍ ഡോര്‍ജെ ചെയറായിട്ടുള്ള കമ്മീഷന്റെ വൈസ് ചെയര്‍ കമ്മീഷന്‍മാര്‍ ക്രിസ്റ്റീന അറിഗയും ഗെയ്ല്‍ മഞ്ചിനുമാണ്. ടെയര്‍ ടു കണ്‍ട്രീ വിഭാഗത്തില്‍ 174-ാം പേജ് മുതല്‍ 181 വരെയാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിയിരിക്കുന്നു. മതപരമായ വേര്‍തിരിവുകള്‍ ബോധപൂര്‍വം രാഷ്ട്രീയ-സാമൂഹിക ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നു. തീവ്ര ഹിന്ദുപക്ഷ നിലപാടുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത് അഹിന്ദുക്കളുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ്.

നിര്‍ബന്ധിത മത പരിവര്‍ത്തനമെന്ന പേരിലോ, ബീഫ് കൈവശം വച്ചുവെന്ന ആരോപിതനായ ആളുകള്‍ക്ക് നേരെയോ ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പോലീസ് ഉള്‍പ്പടെയുള്ള അധികാര വിഭാഗങ്ങള്‍ നിഷ്‌ക്രിയരായിട്ടാണ് നോക്കിനില്‍ക്കുന്നത്. തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ വിയോജിക്കാനുള്ള ആളുകളുടെ അടിസ്ഥാന അവകാശങ്ങളെ പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നുമുണ്ട്.

സര്‍വ്വേയ്ക്കും മറ്റ് വിവരങ്ങള്‍ക്കുമായി ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ സന്ദര്‍ശിക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമുള്ള അനുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരന്തരം നിഷേധിച്ചുവെന്നും യുഎസ്‌സിഐആര്‍എഫ് പറയുന്നുണ്ട്. യുഎസ്‌സിഐആര്‍എഫിന്റെ വിശദമായ റിപ്പോര്‍ട്ട് വായിക്കാം (ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പേജ് 174 മുതല്‍).

ഇതില്‍ ക്ലിക്ക് ചെയ്യുക – United State Commission for International Religious Freedom 2019 Annual Report

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍