UPDATES

വായിച്ചോ‌

സഫ്ദര്‍ എന്നാല്‍ പോരാളി എന്നര്‍ത്ഥം: പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല

ഹല്ലാ ബോല്‍” (“ഉറക്കെ പറയൂ”) എന്ന നാടകമാണ് സഫ്ദര്‍ അവസാനമായി അവതരിപ്പിച്ചത്. സഫ്ദര്‍ മരിച്ച് രണ്ട് ദിവസത്തിന് ശേഷം ഭാര്യ മൊളോയശ്രീ ഹാഷ്മിയും സംഘവും അതേ സ്ഥലത്ത് ഈ നാടകം അവതരിപ്പിച്ച് പൂര്‍ത്തിയാക്കി.

സഫ്ദര്‍ എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ വ്യൂഹം തകര്‍ക്കുന്നവന്‍, പ്രതിബന്ധങ്ങളെ അതിജീവിക്കുന്നവന്‍, പോരാളി എന്നെല്ലാമാണ് അര്‍ത്ഥം. അത് തന്നെയായിരുന്നു സഫ്ദര്‍ ഹാഷ്മി. മരണത്തെ പോലും സഫ്ദര്‍  അതിജീവിച്ചു. ഇന്ത്യന്‍ തെരുവ് നാടക പ്രസ്ഥാനത്തിന്റെ അതുല്യനായ കലാകാരനും ജനനാട്യ മഞ്ച് സ്ഥാപകനും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു സഫ്ദര്‍ ഹാഷ്മി. തെരുവ് നാടകങ്ങളിലൂടെ ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും മറ്റും തൊഴിലാളികളെ സമരസജ്ജരാക്കി.

1989 ജനുവരി ഒന്നിന് ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ജണ്ഡാപൂരില്‍ തെരുവ് നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സഫ്ദര്‍ ഹാഷ്മിയെ ഗുണ്ടാസംഘം ആക്രമിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത്. ഗാസിയാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അത്. കോണ്‍ഗ്രസ് നേതാവുമായി ബന്ധമുള്ള സംഘമാണ് സഫ്ദറിനെയും നാടകസംഘത്തെയും ആക്രമിച്ചത്. ജനുവരി രണ്ടിന് അദ്ദേഹം അന്തരിച്ചു. രാം ബഹദൂര്‍ എന്ന തൊഴിലാളിയും സഫ്ദറിനൊപ്പം കൊല്ലപ്പെട്ടു.

“ഹല്ലാ ബോല്‍” (“ഉറക്കെ പറയൂ”) എന്ന നാടകമാണ് സഫ്ദര്‍ അവസാനമായി അവതരിപ്പിച്ചത്. സഫ്ദര്‍ മരിച്ച് രണ്ട് ദിവസത്തിന് ശേഷം ഭാര്യ മൊളോയശ്രീ ഹാഷ്മിയും സംഘവും അതേ സ്ഥലത്ത് ഈ നാടകം അവതരിപ്പിച്ച് പൂര്‍ത്തിയാക്കി. മരിക്കുമ്പോള്‍ 35 വയസായിരുന്നു സഫ്ദര്‍ ഹാഷ്മിയ്ക്ക്. അസഹിഷ്ണുതയുടേയും ജനാധിപത്യ ധ്വസംനങ്ങളുടേയും ഈ കാലത്ത് സഫ്ദര്‍ ഹാഷ്മിയുടെ ചെറുത്തുനില്‍പ്പുകളും അധികാര കേന്ദ്രങ്ങള്‍ക്കെതിരായ വെല്ലുവിളികളും പ്രസക്തമായി തുടരുന്നു.

ഹല്ലാ ബോല്‍: സഫ്ദര്‍ ഹാഷ്മിയും ഉറക്കെ പറയുന്ന ‘ജന’വും

സഫ്ദര്‍ ഹാഷ്മിയെ അനുസ്മരിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ ഇങ്ങനെയെഴുതി:

“നിങ്ങള്‍ക്ക് ബാബറി മസ്ജിദിന്റെ തകര്‍ച്ച കാണാനായില്ല
അതിന് ശേഷമുണ്ടായ അക്രമവും വെറുപ്പും കാണാനായില്ല
രമാബായിയിലേത് അടക്കമുള്ള ദലിത് കൂട്ടക്കൊലകള്‍ നിങ്ങള്‍ക്ക് കാണാനായില്ല
ആറ്റംബോംബിനോടുള്ള നിങ്ങളുടെ രാജ്യത്തിന്റെ പ്രണയം നിങ്ങള്‍ക്ക് അനുഭവിക്കാനായില്ല
2002ല്‍ ഗുജറാത്ത് കൂട്ടക്കൊല നിങ്ങള്‍ക്ക് കാണാനായില്ല
പാകിസ്ഥാനില്‍ താലിബാന്‍ ഉണ്ടാകുന്നത് നിങ്ങള്‍ക്ക് കാണാനായില്ല
എന്നാല്‍ ഞങ്ങള്‍ക്കിതൊന്നും നഷ്ടമായില്ല, ഞങ്ങള്‍ക്ക് നഷ്ടമായത് നിങ്ങളെയാണ്”

വായനയ്ക്ക്: https://goo.gl/EBPBsT

സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് നസറുദിന്‍ ഷാ:

നന്ദിത ദാസ് സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍