UPDATES

ട്രെന്‍ഡിങ്ങ്

യോഗിയുടെ ഭരണം: യുപിയില്‍ വര്‍ഗീയ കലാപ കേസുകള്‍ 30 ശതമാനം കൂടി

ബലാത്സംഗ കേസുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ടെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ 30 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് 16നും മേയ് 31നും ഇടയില്‍ 2317 കലാപ കേസുകളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1771 ആയിരുന്നു. ജനതാ കാ റിപ്പോര്‍ട്ടര്‍ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുനത്.

ബലാത്സംഗ കേസുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ടെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ തോതില്‍ കൂടി. 1138 ബലാത്സംഗ കേസുകളാണ് മാര്‍ച്ചിനും മേയിനും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊള്ള, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും യോഗി സര്‍ക്കാരിന്റെ മൂന്ന് മാസത്തെ ഭരണത്തിന് കീഴില്‍ കൂടിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍