UPDATES

വായിച്ചോ‌

നൊബേലിലല്ല കാര്യം, ‘നോബിള്‍’ ആകൂ: റോഹിങ്ക്യ വംശഹത്യയില്‍ സമാധാന നൊബേല്‍ ജേതാക്കള്‍ സൂ ചിയോട്

മറ്റൊരു നൊബേല്‍ ജേതാവും ടിബറ്റന്‍ ബുദ്ധമതാചാര്യനുമായ ദലൈ ലാമ കൂട്ടക്കൊലക്കെതിരെ രംഗത്തെത്തി. ആ പാവപ്പെട്ട മുസ്ലീങ്ങള്‍ക്കൊപ്പമായിരിക്കും ബുദ്ധന്‍ എന്ന് ദലൈ ലാമ കുറിച്ചു.

15 വര്‍ഷത്തെ വീട്ടുതടങ്കല്‍ കാലത്ത് ഓങ് സാന്‍ സൂചി അഭയം കണ്ടെത്തിയത് കവിതകളിലും നോവലുകളിലും ജോര്‍ജ് ഏലിയറ്റ്, വിക്ടര്‍ ഹ്യൂഗോ, ജോണ്‍ ലെ കാരെ, അന്ന അഖ്മതോവ എന്നീ എഴുത്തുകാരിലുമായിരുന്നു. റെബേക്ക വെസ്റ്റിന്റെ ബ്ലാക് ലാംബ് ആന്‍ ഗ്രേ ഫാല്‍ക്കണ്‍ എന്ന യൂഗോസ്ലാവ്യന്‍ യാത്രാവിവരണവും സൂ ചിക്ക് പ്രിയപ്പെട്ടതായിരുന്നു. രണ്ടാംലോക യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ യാത്രാവിവരണം എഴുതിയത്. റെബേക്ക വെസ്റ്റ് ചിത്രീകരിച്ചിരിക്കുന്ന യൂഗോസ്ലാവ്യ, വിവിധ വംശീയതകളുടേയും സാംസ്‌കാരിക പാരമ്പര്യങ്ങളുടേയും ചരിത്ര പശ്ചാത്തലങ്ങളുടേയും ഭാഷകളുടേയും സങ്കലനമാണ്. 1985ല്‍ പ്രസിദ്ധീകരിച്ച “Let’s Visit Burma,” (നമുക്ക് ബര്‍മയിലേയ്ക്ക് പോകാം) എന്ന പുസ്തകത്തില്‍ തന്റെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തേയും ബഹുസ്വരതയേയും കുറിച്ച് ഓങ് സാന്‍ സൂചി പറയുന്നുണ്ട്. അതില്‍ പടിഞ്ഞാറന്‍ മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്ലീങ്ങള്‍ കൂടുതലായുള്ള റാഖിന്‍ പ്രവിശ്യയെക്കുറിച്ചും പറയുന്നുണ്ട്.

ഓഗസ്റ്റ് 25ന് തീവ്രവാദി വിഭാഗമായ അരാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി പൊലീസ്, ആര്‍മി പോസ്റ്റുകള്‍ ആക്രമിച്ചതിന് ശേഷം റോഹിങ്ക്യ വിഭാഗക്കാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു സൈന്യം. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 3.7 ലക്ഷത്തോളം പേര്‍ അതായത് റോഹിങ്ക്യ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. പക്ഷെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഓങ് സാന്‍ സൂചി, ഭീകരമായ വംശഹത്യയില്‍ നിശബ്ദയാണ്. ഇതില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നവരില്‍ പലര്‍ക്കും വലിയ അസ്വസ്ഥതയുണ്ട്. സൂചിയുടെ നൊബേല്‍ പിന്‍വലിക്കണമെന്ന ആവശ്യം നൊബേല്‍ കമ്മിറ്റിക്ക് മുന്നില്‍ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്ന പതിവില്ല.

സമാധാന നൊബേല്‍ ജേതാക്കളില്‍ മലാല യൂസഫ്‌സായ് സൂ ചിയുടെ പ്രതികരണം തേടിയിരുന്നു. റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ അവര്‍ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലാല പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ണവിവേചനത്തിനെതിരെ പോരാടിയ മറ്റൊരു നൊബേല്‍ ജേതാവ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തന്‍റെ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സൂ ചിക്ക് കത്തെഴുതി. മറ്റൊരു നൊബേല്‍ ജേതാവും ടിബറ്റന്‍ ബുദ്ധമതാചാര്യനുമായ ദലൈ ലാമ കൂട്ടക്കൊലക്കെതിരെ രംഗത്തെത്തി. ആ പാവപ്പെട്ട മുസ്ലീങ്ങള്‍ക്കൊപ്പമായിരിക്കും ബുദ്ധന്‍ എന്ന് ദലൈ ലാമ കുറിച്ചു.

എന്നാല്‍ ഈ അഭ്യര്‍ത്ഥനകളൊന്നും സൂ ചിയെ ബാധിച്ചിട്ടേ ഇല്ല തോന്നുംവിധമാണ് കാര്യങ്ങള്‍. ആകെ ഒരു ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് റോഹിങ്ക്യ പ്രശ്‌നം സംബന്ധിച്ച് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് സൂ ചി പറഞ്ഞത്. മ്യാന്‍മറില്‍ വലിയ വംശീയ സംഘര്‍ഷം നടക്കുന്നു എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണെന്ന് സൂ ചി ആരോപിച്ചു. ഭീകരരെ സഹായിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സൂ ചി കുറ്റപ്പെടുത്തി.

സൂ ചി മിണ്ടാതിരുന്നപ്പോളും അവരുടെ സര്‍ക്കാരിന്റെ മന്ത്രാലങ്ങളും ഓഫീസുകളും റോഹിങ്ക്യകളെ ബംഗാളികള്‍ എന്ന് വിളിച്ച് രംഗത്തെത്തിയിരുന്നു. പൊലീസിന്റേയും സൈന്യത്തിന്റേയും അതിക്രമങ്ങളെ അവര്‍ ന്യായീകരിച്ചു. അവര്‍ നിങ്ങളെ നശിപ്പിക്കാന്‍ വരുകയാണെങ്കില്‍ വെടിവയ്ക്കൂ എന്നാണ് സൂ ചിയുടെ വക്താവ് യു സോ തേ പറഞ്ഞത്. കൂട്ടബലാത്സംഗത്തേക്കുറിച്ചുള്ള പരാതി റോഹിങ്ക്യ സ്ത്രീകള്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് മുന്നില്‍ വച്ചപ്പോള്‍ അതൊരു വ്യാജ ബലാത്സംഗമാണെന്നാണ് സൂ ചിയുടെ ഓഫീസ് പ്രതികരിച്ചത്.

ഒരിക്കല്‍ ദുര്‍ബലരായവരുടെ കരുത്തായാണ് സൂ ചി നിന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയമായ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും സൂ ചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും തമ്മില്‍ റോഹിങ്ക്യ പ്രശ്‌നത്തില്‍ ഏതാണ്ട് സമാനമായ നിലപാടാണുള്ളത്. ഓങ് സൂന്‍ സൂചിയുടെ പിതാവും ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് ബര്‍മയെ നയിച്ചയാളുമായ ജനറല്‍ ഓങ് സാന്‍ വംശീയ ന്യൂനപക്ഷങ്ങളെ അവഗണിച്ച ഒരു ദേശീയവാദി നേതാവായിരുന്നു. ഈ മനോഭാവം സൂ ചിക്കുമുണ്ട്. ഓങ് സൂന്‍ സൂചിയുടെ പിതാവും ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് ബര്‍മയെ നയിച്ചയാളുമായ ജനറല്‍ ഓങ് സാന്‍ വംശീയ ന്യൂനപക്ഷങ്ങളെ അവഗണിച്ച ഒരു ദേശീയവാദി നേതാവായിരുന്നു. ഈ മനോഭാവം സൂ ചിക്കുമുണ്ട്. ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച് രാജ്യത്തെ ഐക്യപ്പെടുത്തുകയെന്ന പിതാവിന്റെ സ്വപ്‌നവും പേറി നടക്കുന്ന ഓങ് സാന്‍ സൂചിക്ക് റോഹിങ്ക്യകള്‍ ഒരു പരിഗണനാ വിഷയമേ അല്ലെന്നാണ് വ്യക്തമാകുന്നത്.

വായനയ്ക്ക്: https://goo.gl/3fcwoA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍